Apple iPhone: ആപ്പിൾ ഐഫോൺ 12 പ്രോ പുറത്തിറങ്ങുക 64 എംപി ക്യാമറയുമായി

|

ആപ്പിൾ 2020 ലെ തങ്ങളുടെ മുൻനിര സ്മാർട്ട്‌ഫോൺ സീരീസ് പുറത്തിറക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐഫോൺ 12നെ സംബന്ധിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് വരാനിരിക്കുന്ന ഐഫോൺ 12 പ്രോ 64 എംപി ക്യാമറ സെറ്റപ്പോടെയായിരിക്കും പുറത്തിറങ്ങുക. ആപ്പിളിന്റെ 64 മെഗാപിക്സൽ എന്ന്ത് മികച്ച ക്യാമറ തന്നെയായിരിക്കും.

ക്യാമറ
 

ക്യാമറയെ കുറിച്ചുള്ള വിവരത്തിനൊപ്പം തന്നെ ആപ്പിൾ ഐഫോൺ 12ന്റെ ബാറ്ററിയെ കുറിച്ചും റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ഐഫോൺ 12 പ്രോ പുറത്തിറങ്ങുന്നത് 4,400 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും എന്നാണ് റിപ്പോർട്ട്. 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള അടുത്ത തലമുറ എ 14 ബയോണിക് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നതെന്ന റിപ്പോർട്ട് മുമ്പ് പുറത്ത് വന്നിരുന്നു.

പുതിയ ഐഫോൺ

ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഐഫോൺ മോഡലിനായി ആപ്പിൾ എന്തൊക്കെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ യൂട്യൂബ് ചാനലായ എവരിതിംഗ് ആപ്പിൾപ്രോ പുറത്തിറക്കി. പ്രശസ്ത ടിപ്സ്റ്റർ മാക്സ് വെയ്ൻ‌ബാക്കിനെ ഉദ്ദരിച്ചുകൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിലാണ് ആപ്പിൾ ഐഫോൺ 12 പ്രോയുടെ സവിശേഷതകൾ വിശദീകരിച്ചത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ പുറത്തിറങ്ങുന്നതിന് മുമ്പ് സവിശേഷതകൾ ചോർന്നു

സാംസങ്

സാംസങ് ഗാലക്‌സി എസ് 20 സീരീസ് പോലുള്ള മറ്റ് ബ്രാൻഡുകൾ പുറത്തിറക്കിയിരിക്കുന്ന പുതിയ സവിശേഷതകളുമായി പൊരുത്തപ്പെടുന്നതിനായിട്ടാണ് അടുത്ത തലമുറ ഐഫോൺ 12 പ്രോയുടെ ക്യാമറ അപ്‌ഗ്രേഡുചെയ്യുന്നതെന്നാണ് വീഡിയോയിൽ പറയുന്നത്. ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളിലേക്ക് ആപ്പിൾ 64 എംപി സോണി സെൻസർ ചേർക്കാൻ സാധ്യതയുണ്ടെന്നും വീഡിയോയിൽ പറയുന്നു. എന്നിരുന്നാലും, ഡ്യുവൽ 12 എംപി ക്യാമറ സെൻസർ കമ്പനി നിലനിർത്തുമോ ഇല്ലയോ എന്നകാര്യം പരാമർശിച്ചിട്ടില്ല.

ഐഫോൺ 12 പ്രോ
 

വരാനിരിക്കുന്ന ഐഫോൺ 12 പ്രോയുടെ ക്യാമറ സെറ്റപ്പിലേക്ക് കമ്പനി നൈറ്റ് മോഡ് ടെലിഫോട്ടോ ക്യാമറ കൂടി വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂട്യൂബർ പങ്കിട്ട വീഡിയോ സൂചിപ്പിക്കുന്നു. ടെലിഫോട്ടോ ക്യാമറയിൽ നൈറ്റ് മോഡ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആപ്പിൾ അതിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസിന്റെ അപ്പർച്ചർ 35 ശതമാനം വർദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.

ടൈം-ഓഫ്-ഫ്ലൈറ്റ്

ഐഫോൺ 12 പ്രോയിൽ പുതിയ ടൈം-ഓഫ്-ഫ്ലൈറ്റ് 3 ഡി സെൻസറും കൊണ്ടുവരും. അത് പോർട്രെയ്റ്റ് ഫോട്ടോകളുടെ ക്വാളിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും. നേരത്തെ ഐഫോൺ 12 പ്രോ 5 ജി കണക്റ്റിവിറ്റിയെയും 120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയെയും സപ്പോർട്ട് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 5 ജി കണക്റ്റിവിറ്റിയും ഉയർന്ന റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യന്നതിന് ഒരു വലിയ ബാറ്ററി ആവശ്യമാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയ്ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ മാക്സും മാർച്ച് 12ന് പുറത്തിറങ്ങും

ബാറ്ററി

മുൻ മോഡലുകളെ അപേക്ഷിച്ച് 4,400 എംഎഎച്ച് ബാറ്ററിയാണ് ഐഫോൺ 12 പ്രോയ്ക്ക് കരുത്ത് നൽകുകയെന്ന് എവരിതിംഗ് ആപ്പിൾപ്രോ ചാനലിലെ വീഡിയോയിൽ പറയുന്നു. വെയ്ൻബാക്കിനെ ഉദ്ധരിച്ചുകൊണ്ടാണ് ഈ നിഗമനം. അതേസമയം, വരാനിരിക്കുന്ന ഐപാഡിലും ക്യാമറ നവീകരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Most Read Articles
Best Mobiles in India

English summary
Apple is months away from the launch of its 2020 flagship smartphone series but the roumors about the alleged iPhone 12 have already started surfacing on the web. In the latest report, it has been suggested that the upcoming iPhone 12 Pro will be launched with a 64MP camera setup along with 4,400 mAh battery. The earlier report suggests that the phone will be powered by the next-generation A14 Bionic chipset with 5G network support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X