ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത ഐഫോണുകൾ ഇവയാണ്

|

ആപ്പിൾ ഐഫോണുകൾ വില കൂടിയ ഡിവൈസുകൾ ആണെങ്കിലും ഇന്ത്യ അടക്കമുള്ള വിപണികളിൽ ധാരാളം ആവശ്യക്കാർ ഈ ഫോണുകൾക്ക് ഉണ്ട്. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളും ധാരാളമാണ്. അതുകൊണ്ട് തന്നെയാണ് ഐഫോണുകളെ പറ്റിയുള്ള സെർച്ചുകൾ ഗൂഗിളിൽ ധാരാളമായി വരുന്നത്. 2021 അവസനാക്കാറാകുമ്പോഴും ഐഫോണുകൾ സെർച്ച് ചെയ്ത ആളുകളുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്. 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ഐഫോണുകളുടെ വിവരങ്ങൾ ഗൂഗിൾ ട്രന്റ്സ് പുറത്ത് വിട്ടു.

 

ആപ്പിൾ

ആപ്പിൾ ഈ വർഷം നാല് പുതിയ മോഡലുകളുമായിട്ടാണ് തങ്ങളുടെ ഐഫോൺ 13 സീരീസ് പുറത്തിറക്കിയത്. ഇത് കൂടാതെ ഐഫോൺ 11, ഐഫോൺ 12 സീരീസുകളിൽ വരുന്ന ഫോണുകളുടെ വില കുറയ്ക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ കൊണ്ട് സ്മാർട്ട്ഫോൺ വിപണിയിൽ സജീവമായി തന്നെ ആപ്പിൾ ഉണ്ടായിരുന്നു. അതുകൊണ്ട് ആളുകൾ ധാരളമായി ഐഫോണുകളെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ട്. ഗൂഗിളിൽ ഈ വർഷം ഏറ്റവുമധികം സെർച്ച് ചെയ്ത ഐഫോണുകൾ നോക്കാം.

ആപ്പിൾ ഐഫോൺ 13
 

ആപ്പിൾ ഐഫോൺ 13

വില: 79,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• സിനിമാറ്റിക് മോഡ് ഷാലോ ഡെപ്ത് ഓഫ് ഫീൽഡിനും വീഡിയോകളിൽ ഫോക്കസ് ഓട്ടോമാറ്റിക്കായി മാറ്റുകയും ചെയ്യുന്നു

• 12 എംപി വൈഡ്, അൾട്രാ വൈഡ് ക്യാമറകളുള്ള ഡ്യുവൽ ക്യാമറ സിസ്റ്റം; ഫോട്ടോഗ്രാഫിക് സ്റ്റൈൽസ്, സ്മാർട്ട് എച്ച്ഡിആർ 4, നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്

• A15 ബയോണിക് ചിപ്പ്

• 19 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്

• സെറാമിക് ഷീൽഡിനൊപ്പം മികച്ച ഡിസൈൻ

• IP68 വാട്ടർ റസിസ്റ്റൻസ്

• iOS 15 പുതിയ സവിശേഷതകൾ പായ്ക്ക് ചെയ്യുന്നു

2021ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സാംസങ് സ്മാർട്ട്ഫോണുകൾ ഇവയാണ്2021ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സാംസങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

ആപ്പിൾ ഐഫോൺ 12 പ്രോ

ആപ്പിൾ ഐഫോൺ 12 പ്രോ

വില: 119,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ എ14 ബയോണിക് ചിപ്പ്സെറ്റ്

• 6 ജിബി റാം, 128/256/512 ജിബി റോം

• ഒഐഎസ് ഉള്ള 12 എംപി + 12 എംപി+ 12എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിംഗ്

• Li-Ion 2815 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

വില: രൂപ. 1,29,900

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ A14 ബയോണിക് ചിപ്പ്സെറ്റ്

• 6 ജിബി റാം, 128/256/512 ജിബി റോം

• ഒഐഎസ് ഉള്ള 12 എംപി + 12 എംപി + 12 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിങ്

• Li-Ion 3687 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 12 മിനി

ആപ്പിൾ ഐഫോൺ 12 മിനി

വില: 59,900 രൂപ

പ്രധാന സവിശേഷതകൾ

• 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 128 ജിബി റോം

• 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• ന്യൂറൽ എഞ്ചിൻ പ്രോസസറുള്ള A14 ബയോണിക് ചിപ്പ്

• സെറാമിക് ഷീൽഡ്

• IP68 വാട്ടർ റെസിസ്റ്റൻസ്

• ഒലെഡ് ഡിസ്‌പ്ലേ

• Li-Ion 2227 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് 10,000 രൂപ ക്യാഷ്ബാക്ക്സാംസങ് ഗാലക്സി എസ്21 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് 10,000 രൂപ ക്യാഷ്ബാക്ക്

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12

വില: 65,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ A14 ബയോണിക്

• 6 ജിബി റാം, 64/128/256 ജിബി റോം

• ഒഐഎസ് ഉള്ള 12 എംപി + 12 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ്

• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിങ്

• Li-Ion 2815 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 മിനി

ആപ്പിൾ ഐഫോൺ 13 മിനി

വില: 69,900 രൂപ

പ്രധാന സവിശേഷതകൾ

• 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 12എംപി വൈഡ്, അൾട്രാ വൈഡ് ക്യാമറകളുള്ള ഡ്യുവൽ ക്യാമറ സിസ്റ്റം

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• A15 ബയോണിക് ചിപ്പ്

• 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്

• സെറാമിക് ഷീൽഡുള്ള ഡിസൈൻ

• IP68 വാട്ടർ റസിസ്റ്റൻസ്

• ഐഒഎസ് 15

• Li-Ion 2438 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Apple iPhone 13 and iPhone 12 Pro Max topped the list of the most searched Apple iPhones on Google in 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X