Just In
- 13 hrs ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 14 hrs ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- 15 hrs ago
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
- 16 hrs ago
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം
Don't Miss
- News
യുഡിഎഫിന് മറുപടി; സമാധാനപരമായി പ്രതിഷേധിക്കാൻ സിപിഎം; ഇന്ന് വൈകിട്ട് മാർച്ച്
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
- Automobiles
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ വാഹന നിർമ്മാതാവായി മഹീന്ദ്ര
- Sports
സന്നാഹം: രണ്ടിന്നിങ്സില്‍ രണ്ടു ടീമിനായി ബാറ്റ് വീശി പുജാര! കാരണമറിയാം
- Finance
പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകും; സുരക്ഷയോടെ നിക്ഷേപിക്കാൻ എവിടെ പോകണം
- Movies
'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!
- Travel
കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
ഐഒഎസ് 16 അപ്ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്നറിയാം
ജൂൺ ആറിന് നടക്കുന്ന ആപ്പിളിന്റെ ഡബ്ല്യൂഡബ്ല്യൂഡിസി ഇവന്റിന്റെ ഹൈലൈറ്റുകളിൽ ഒന്ന് ആപ്പിൾ ഐഒഎസ് 16ന്റെ പ്രഖ്യാപനമായിരിയ്ക്കും. ഐഒഎസ് 16നൊപ്പം ഐപാഡ്ഒഎസ് 16, മാക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയുടെ അപ്ഡേറ്റുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. എങ്കിൽ തന്നെയും ഐഒഎസ് 16ന്റെ പ്രഖ്യാപനവും ഒപ്പം പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളുമാണ് ആരാധകർ കാത്തിരിക്കുന്നത്.

ഐഒഎസ് 16 അപ്ഡേറ്റിന്റെ പ്രഖ്യാപനം അടുത്തെങ്കിലും ഏതൊക്കെ ഐഫോൺ മോഡലുകളിൽ ഐഒഎസ് 16 സപ്പോർട്ട് ചെയ്യും എന്ന കാര്യത്തിൽ ഇത് വരെയും വ്യക്തത വന്നിട്ടില്ല. പുറത്തിറങ്ങാൻ പോകുന്ന ഐഒഎസ് 16 ഐഫോണിന്റെ ചില മോഡലുകളിൽ സപ്പോർട്ട് ചെയ്യില്ല എന്നാണ് കരുതുന്നത്. എന്നാൽ തന്നെയും വിപണിയിൽ ഉള്ള ഭൂരിഭാഗം ഐഫോൺ മോഡലുകളിലും ഐഒഎസ് 16ന് സപ്പോർട്ട് ലഭിക്കും.
ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?

ഈ മാസം ആദ്യം ആപ്പിൾ തങ്ങളുടെ ഐപോഡ് ടച്ച് ലൈൻ അപ്പ് നിർത്തലാക്കിയിരുന്നു. ഇത് പഴയ ആപ്പിൾ പ്രോഡക്റ്റുകൾക്ക് ഒഎസ് അപ്ഡേറ്റ് സപ്പോർട്ട് ലഭ്യമാകില്ല എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഒരൊറ്റ ഐഫോൺ മോഡലിനും ആപ്പിൾ സപ്പോർട്ട് നിർത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ് പോലെയുള്ള മോഡലുകളിൽ വരെ ഐഒഎസ് 13, ഐഒഎസ് 14, ഐഒഎസ് 15 എന്നീ ഒസ് വേർഷനുകൾക്ക് സപ്പോർട്ട് ലഭിക്കുമെന്ന കാര്യവും ഓർക്കണം.

നേരത്തെ സൂചിപ്പിച്ചത് പോലെ, ജൂൺ 6ന് നടക്കുന്ന ആപ്പിളിന്റെ ഡബ്ല്യൂഡബ്ല്യൂഡിസി 2022 ഇവന്റിൽ ഐഒഎസ് 16 ഒഎസ് പ്രഖ്യാപിക്കും. പുതിയ ഐഒഎസ് അപ്ഡേറ്റിൽ ഒരു കംപ്ലീറ്റ് ഫേസ് ലിഫ്റ്റ് പ്രതീക്ഷിക്കേണ്ടതില്ല. സിസ്റ്റം ഇന്ററാക്ഷൻ, നോട്ടിഫിക്കേഷനുകൾ, ഹെൽത്ത് ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകളിൽ ആപ്പിൾ പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം

ഐഒഎസ് അപ്ഡേറ്റുകളുടെ കാര്യത്തിൽ ഇന്റേണൽ മെമ്മറി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ഐഒഎസ് 13, 2 ജിബി റാമോ അതിലും ഉയർന്ന റാം ഓപ്ഷനുകളോ ഉള്ള ഐഫോൺ മോഡലുകളിൽ മാത്രമാണ് ലഭ്യമാകുകയുള്ളൂ. ഐഫോൺ 6 പ്ലസിന് താഴേക്കുള്ള ഐഫോൺ മോഡലുകളിൽ 2 ജിബിയിൽ കുറഞ്ഞ റാം ആണ് ലഭിക്കുന്നത്. അതിനാൽ തന്നെ ഐഒഎസ് 13 ഒഎസ് ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോൺ മോഡലുകളിൽ സപ്പോർട്ട് ചെയ്യുന്നില്ല.

ഇതിനാൽ തന്നെ 3 ജിബിയിൽ കുറഞ്ഞ റാമുകൾ ഫീച്ചർ ചെയ്യുന്ന ഐഫോൺ മോഡലുകളിൽ ഐഒഎസ് 16 അനുയോജ്യമാകില്ലെന്ന് കരുതേണ്ടതുണ്ട്. ഐഫോൺ 7 പ്ലസ് മുതൽ ഉള്ള മോഡലുകളിൽ 3 ജിബി റാമും എ10 ഫ്യൂഷൻ ചിപ്പുകളും ലഭ്യമാണ്. ഐഫോൺ 7 പ്ലസ് മുതലുള്ള സ്മാർട്ട്ഫോണുകൾ പുതിയ അപ്ഡേറ്റിനെ സപ്പോർട്ട് ചെയ്യാൻ തന്നെയാണ് സാധ്യത. എ10 ഫ്യൂഷൻ ചിപ്പും 3 ജിബി റാമും ഉള്ള ഐഒഎസ് 16 സപ്പോർട്ട് ലഭിക്കുന്ന ഐഫോൺ മോഡലുകൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.
ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നതാര്

ഐഒഎസ് 16 സപ്പോർട്ട് ലഭിക്കുന്ന ഐഫോൺ മോഡലുകൾ
- ഐഫോൺ 13 പ്രോ മോഡൽ
- ഐഫോൺ 13 പ്രോ മാക്സ് മോഡൽ
- ഐഫോൺ 13 മോഡൽ
- ഐഫോൺ 13 മിനി മോഡൽ
- ഐഫോൺ 12 പ്രോ മോഡൽ
- ഐഫോൺ 12 പ്രോ മാക്സ് മോഡൽ
- ഐഫോൺ 12 മോഡൽ
- ഐഫോൺ 12 മിനി മോഡൽ
- സെക്കൻഡ് ജനറേഷൻ ഐഫോൺ എസ്ഇ മോഡൽ
- തേർഡ് ജനറേഷൻ ഐഫോൺ എസ്ഇ മോഡൽ
- ഐഫോൺ 11 പ്രോ മോഡൽ
- ഐഫോൺ 11 പ്രോ മാക്സ് മോഡൽ
- ഐഫോൺ 11 മോഡൽ
- ഐഫോൺ എക്സ്എസ് മോഡൽ
- ഐഫോൺ എക്സ്എസ് മാക്സ് മോഡൽ
- ഐഫോൺ എക്സ്ആർ മോഡൽ
- ഐഫോൺ എക്സ് മോഡൽ
- ഐഫോൺ 8 പ്ലസ് മോഡൽ
- ഐഫോൺ 8 മോഡൽ
- ഐഫോൺ 7 പ്ലസ് മോഡൽ
- ഐഫോൺ 6എസ്
- ഐഫോൺ 6എസ് പ്ലസ്
- ഐഫോൺ 7
- ആദ്യ ജനറേഷൻ ഐഫോൺ എസ്ഇ

ആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ

മുൻകാല ട്രെൻഡുകൾ കണക്കിൽ എടുക്കുകയാണെങ്കിൽ, മുകളിൽ സൂചിപ്പിച്ച ഐഫോൺ മോഡലുകളിൽ ആപ്പിൾ ഐഒഎസ് 16ന് സപ്പോർട്ട് ലഭിക്കും. ഐഒഎസ് 16ന് സപ്പോർട്ട് ലഭിക്കുന്ന ഏറ്റവും പഴയ മോഡലാണ് ഐഫോൺ 7 പ്ലസ് എന്ന് നമുക്ക് കാണാൻ കഴിയും. എന്നാൽ ഐഒഎസ് 16 സപ്പോർട്ട് ലഭിക്കാത്ത ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഐഒഎസ് 16 സപ്പോർട്ട് ലഭിക്കാത്ത ഐഫോൺ മോഡലുകൾ
' പ്ലസ് ' വേരിയന്റിന് ഐഒഎസ് 16 അനുയോജ്യമായതിനാൽ ആപ്പിൾ ഈ വർഷം ഐഫോൺ 7 സ്മാർട്ട്ഫോണിന് കോമ്പൻസേറ്റ് ചെയ്യുമോ എന്ന് കണ്ടറിയണം. ഈ അവസരത്തിൽ ഇവ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അവസാന വാക്ക് കമ്പനിയുടേതാണെന്നും ശ്രദ്ധിക്കുക.
എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

ഐഒഎസ് 15ന് സപ്പോർട്ട് ലഭിക്കുന്ന എല്ലാ ഐഫോൺ മോഡലുകൾക്കും ഐഒഎസ് 16നും സപ്പോർട്ട് നൽകാൻ ആപ്പിളിന് തീരുമാനിക്കാവുന്നതാണ്. ഐഒഎസ് 16 ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് അപ്ഡേറ്റ് ആണ്. അതിനാൽ തന്നെ കമ്പനിയിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഏറ്റവും പുതിയ ഫീച്ചറുകളും ഐഒഎസ് 16ൽ ഉണ്ടായിരിയ്ക്കും. ഐഒഎസ് 16നെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999