പുതിയ സവിശേഷതകളുമായി 3 സി ലിസ്റ്റിംഗിൽ അസ്യൂസ് റോഗ് സ്മാർട്ട്ഫോൺ 4

|

നെക്സ്റ്റ് ജനറേഷൻ റോഗ് സ്മാർട്ട്ഫോൺ 4 (Asus Rog Phone 4) അവതരിപ്പിക്കുന്നതിനായി അസ്യൂസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഇത് ഗീക്ക്ബെഞ്ച് സർട്ടിഫിക്കേഷനിൽ പ്രത്യക്ഷപ്പെടും ചില വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യ്തിരുന്നു. അടുത്തിടെ വെയ്‌ബോയിൽ ഒരു സ്മാർട്ട്ഫോണിൻറെ ചിത്രം കമ്പനി കാണിച്ചിരുന്നു. ഇപ്പോൾ, 3 സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ മൈസ്മാർട്ട്പ്രൈസ് ഈ സ്മാർട്ട്ഫോൺ കണ്ടെത്തിയിരുന്നു. ഇത് ഈ സ്മാർട്ഫോണിൻറെ ഫാസ്റ്റ് ചാർജിംഗ് സവിശേഷത വെളിപ്പെടുത്തുന്നു.

പുതിയ സവിശേഷതകളുമായി 3 സി ലിസ്റ്റിംഗിൽ അസ്യൂസ് റോഗ് സ്മാർട്ട്ഫോൺ 4

 

3 സി സർട്ടിഫിക്കേഷനിൽ അസ്യൂസ് റോഗ് സ്മാർട്ട്ഫോൺ 4

ASUS_I005DA എന്ന മോഡൽ നമ്പറിലാണ് അസ്യൂസ് റോഗ് ഫോൺ 5 ഹാൻഡ്‌സെറ്റ് പ്രത്യക്ഷപ്പെട്ടത്. കമ്പനി ഇതിനെക്കുറിച്ച് എന്തെങ്കിലും വ്യക്തമാക്കുന്നതുവരെ കൂടുതലൊന്നും ഇപ്പോൾ പറയുവാൻ കഴിയില്ല. എന്നാൽ, ഇതേ മോഡൽ നമ്പർ സ്മാർട്ട്ഫോൺ മുമ്പ് ഗീക്ക്ബെഞ്ച് സർട്ടിഫിക്കേഷൻ സന്ദർശിച്ചിരുന്നു. മാത്രമല്ല, 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്ന ഈ സ്മാർട്ട്ഫോൺ പട്ടികപ്പെടുത്തിയിരിക്കുകയാണ്. ഈ ഹാൻഡ്‌സെറ്റ് 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുമെന്നും പറയപ്പെടുന്നു. എന്നാൽ, ലിസ്റ്റിംഗിൽ വരുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

മുമ്പത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന ഈ ഗെയിമിംഗ് ഹാൻഡ്‌സെറ്റിന് പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറായിരിക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിപ്പിക്കുന്നത്. കൂടാതെ, കമ്പനി പങ്കിട്ട പോസ്റ്റർ ചിത്രം ഫോണിൽ എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് അവകാശപ്പെട്ടു. വരാനിരിക്കുന്ന ഈ ഗെയിമിംഗ് സ്മാർട്ഫോണിന് കമ്പനി പുതിയ പേര് നൽകുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവുമായി വരുന്നു ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ

സ്നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റുമായി വരുന്ന ഈ ഹാൻഡ്‌സെറ്റ് ഓഗസ്റ്റിൽ മുൻഗാമിയായ റോഗ് ഫോൺ 3 ക്കൊപ്പം ഇന്ത്യയിൽ വന്നു. 8 എംപി വീഡിയോ റെക്കോർഡിംഗ്, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി സെൻസർ എന്നിവ സപ്പോർട്ട് ചെയ്യുന്ന 64 എംപി മെയിൻ ലെൻസ് അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ വരുന്നത്. 6,000 mAh ബാറ്ററിയാണ് റോഗ് ഫോൺ 3 യുടെ മറ്റൊരു പ്രധാന സവിശേഷത. ഇത് 30W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. മുൻവശത്ത്, ഫോണിൽ 144Hz ഡിസ്‌പ്ലേ ഉണ്ട്. ഈ കമ്പനിയുടെ മുൻപത്തെ റോഗ് ഫോണുകളുടെ ഡിസ്പ്ലേ പോലെത്തന്നെ ഇതിനും ഉയർന്ന റിഫ്രഷ് റേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

 
Most Read Articles
Best Mobiles in India

English summary
It seems that Asus is planning for the launch of the next-gen ROG Phone 4. It made its appearance last month on the Geekbench certification, indicating certain details. Also, the company recently teased a phone picture on Weibo, too.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X