കുറഞ്ഞ വിലയ്ക്ക് 5ജി ഫോൺ വേണോ, 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

|

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകളിൽ പലരും ഇന്ന് 5ജി സ്മാർട്ട്ഫോണാണ് തിരഞ്ഞെടുക്കുന്നത്. 5ജി ഇന്ത്യയിൽ ലഭ്യമായിട്ടില്ലെങ്കിലും അധികം വൈകാതെ അഞ്ചാം തലമുറ നെറ്റ്വർക്ക് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചേക്കും. ഇത്തരമൊരു അവസരത്തിൽ ദീർഘകാലം ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ 5ജി നെറ്റ്വർക്ക് സപ്പോർട്ടുള്ള ഫോണുകൾ തിരഞ്ഞെടുക്കുന്നതിൽ അതിശയിക്കാനില്ല.

 

സ്മാർട്ട്ഫോൺ

രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ന് ധാരാളം 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. കുറഞ്ഞ വിലയിൽ പോലും 5ജി സപ്പോർട്ടുള്ള ഫോണുകൾ ലഭിക്കുന്ന കാലത്ത് ഏത് ഫോൺ തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ സംശയം ഉണ്ടായിരിക്കും. 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ചില 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റിയൽമി ഐക്യുഒഒ, സാംസങ്, റെഡ്മി, പോക്കോ എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്.

വെറും ഒരു മണിക്കൂറിൽ റെഡ്മി നോട്ട് 11 സീരിസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുവെറും ഒരു മണിക്കൂറിൽ റെഡ്മി നോട്ട് 11 സീരിസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു

റിയൽമി 8എസ് 5ജി

റിയൽമി 8എസ് 5ജി

20000 രൂപയിൽ താഴെ വിലയിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാണ് റിയൽമി 8എസ് 5ജി. ഈ ഡിവൈസിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് 5ജി സപ്പോർട്ടാണ്. മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 90hz സ്‌ക്രീൻ റിഫ്രഷ് റേറ്റ് എന്നീ സവിശഷേതകളും ഡിവൈസിൽ ഉണ്ട്. 5000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഡാഷ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഇത്. 64 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഐക്യുഒഒ Z3
 

ഐക്യുഒഒ Z3

ഇന്ത്യയിൽ ഇപ്പോൾ 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച 5ജി സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ വിവോയുടെ സബ് ബ്രാന്റും ഇടം പിടിച്ചിട്ടുണ്ട്. ഐക്യുഒഒ Z3 സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 768ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും ഫോണിലുണ്ട്. 6.58-ഇഞ്ച് എൽസിഡി സ്‌ക്രീനാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 64-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും 16-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 4400mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

9 കോടി രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളുണ്ട് ലോകത്തിൽ, ഏറ്റവും വില കൂടിയ 8 ഫോണുകൾ ഇവയാണ്9 കോടി രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളുണ്ട് ലോകത്തിൽ, ഏറ്റവും വില കൂടിയ 8 ഫോണുകൾ ഇവയാണ്

സാംസങ് ഗാലക്സി എം42 5ജി

സാംസങ് ഗാലക്സി എം42 5ജി

സാംസങ് ഗാലക്സി എം42 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമുള്ള ഈ ഡിവൈസിൽ 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റവും സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്. 5000mAh ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ സവിശേഷതകളും ഈ ഡിവൈസിന് ഉണ്ട്.

റെഡ്മി നോട്ട് 10ടി

റെഡ്മി നോട്ട് 10ടി

റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോൺ ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എങ്കിലും 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും മികച്ച ചോയിസാണ് റെഡ്മി നോട്ട് 10ടി. ഈ ഡിവൈസ് കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നു. മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഡിസ്പ്ലെയ്ക്ക് 9hz സ്‌ക്രീൻ റിഫ്രഷ് റേറ്റാണ് ഉള്ളത്. 48 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമുള്ള ഫോണിൽ 5000mAh ബാറ്ററിയും റെഡ്മി നൽകിയിട്ടുണ്ട്.

കിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാംകിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം

പോക്കോ എം3 പ്രോ

പോക്കോ എം3 പ്രോ

5ജി സപ്പോർട്ടുള്ള പോക്കോ എം3 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപിൽ താഴെ വിലയിൽ ലഭ്യമാണ്. ഈ വർഷം ആദ്യം രാജ്യത്ത് ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയാണ്. 90hz സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 48 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും സെൽഫികൾക്കായി 8 മെഗാപിക്‌സൽ ഫ്രണ്ട് ഷൂട്ടറും ഫോണിൽ നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Most Read Articles
Best Mobiles in India

English summary
There are many 5G smartphones available in the smartphone market in the country today. There are 5G enabled phones in the market even at low prices. Take a look at the best 5G smartphones priced below Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X