10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

10,000 രൂപയിൽ താഴെ വിലയുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. മൈക്രോമാക്സ്, മോട്ടറോള റിയൽ‌മി, റെഡ്മി എന്നിവയെല്ലാം വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിിച്ചുണ്ട്. സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം ആകർഷകമായ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ വില കുറഞ്ഞ വിഭാഗത്തിലും വരുന്നുണ്ട്. ചാർജ് പെട്ടെന്ന് തീരുന്നു എന്ന് പരാതിപ്പെടുന്ന ആളുകൾക്കുള്ള വലിയ ബാറ്ററിയടങ്ങുന്ന ഡിവൈസുകളും ഈ വിഭാഗത്തിൽ ഉണ്ട്.

 

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ബാറ്ററി വേഗത്തിൽ തീർന്നുപോകുന്നത്. യാത്ര ചെയ്യമ്പോഴും മറ്റും ഇത് വലിയൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ട്. ഇതിനുള്ള ഏറ്റവും വലിയ പരിഹാരം വലിയ ബാറ്ററിയുള്ള ഡിവൈസുകൾ സ്വന്തമാക്കുക എന്നത് തന്നെയാണ്. 10.000 രൂപയിൽ താഴെ വിലയിൽ തന്നെ ആകർഷകമായ ഡിവൈസുകൾ മികച്ച ബാറ്ററി കപ്പാസിറ്റിയുമായി എത്തിയിട്ടുണ്ട്. ഈ ഡിവൈസുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

മൈക്രോമാക്സ്  ഇൻ 1

മൈക്രോമാക്സ് ഇൻ 1

വില: 9,999 രൂപ

ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാതാവായ മൈക്രോമാക്സിന്റെ ഇൻ1 സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയാണ് ഉള്ളത്. ഇത് കൂടാതെ 1080 x 2400 പിക്സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ, 2 ജിഗാഹെർട്സ് ഒക്ടാകോർ മീഡിയാടെക് ഹീലിയോ ജി80 പ്രൊസസർ, 4 ജിബി റാം, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ സവിശേഷതകളും ഈ ഡിവൈസിന് ഉണ്ട്. മൂന്ന് പിൻക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ f/1.79 അപ്പർച്ചർ, 2 മെഗാപിക്സൽ ക്യാമറകൾ എന്നിവയാണ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.

മോട്ടോ ഇ7 പ്ലസ്
 

മോട്ടോ ഇ7 പ്ലസ്

വില: 8,999 രൂപ

മോട്ടോ ഇ7 പ്ലസ് സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 720 x 1600 പിക്സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയും ഡിവൈസിൽ ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ് മോട്ടോ ഇ7 പ്ലസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഉള്ളത്. 10W ചാർജറും ഡിവൈസിനൊപ്പം ലഭിക്കും.

റിയൽമി നാർസോ 30എ

റിയൽമി നാർസോ 30എ

വില: 8,999 രൂപ

6000 എംഎഎച്ച് ബാറ്ററിയുള്ള റിയൽ‌മി നാർസോ 30എ സ്മാർട്ട്ഫോണിൽ 1600 x 720 പിക്സൽ റെസല്യൂഷനോടുകൂടിയ 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ഹീലിയോ G85 പ്രോസസ്സറാണ്, ഡ്യുവൽ സിം സപ്പോർട്ടും ഡിവൈസിന് ഉണ്ട്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന പിൻ ക്യാമറ സെറ്റപ്പും 8 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഡിവൈസിൽ ഉള്ളത്.

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം

വില: 9,999 രൂപ

റെഡ്മി 9 പ്രൈമിൽ 5020 mAh ലിഥിയം-പോളിമർ ബാറ്ററിയാണ് ഉള്ളത്. 18W ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 6.53 ഇഞ്ച് എച്ച്ഡി+ കപ്പാസിറ്റീവ് മൾട്ടി-ടച്ച് ടച്ച്‌സ്‌ക്രീനും ഉണ്ട്. 2340 x 1080 പിക്‌സൽ റെസല്യൂഷനും 394 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലെയാണ് ഇത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ട്. 8 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറയും ഉണ്ട്. 2.0 ജിഗാഹെർട്സ് ഒക്ടാ കോർ മീഡിയാടെക് ഹീലിയോ ജി80 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

മോട്ടോ ജി10 പവർ

മോട്ടോ ജി10 പവർ

വില: 10,499 രൂപ

6000 എംഎഎച്ച് ബാറ്ററിയുള്ള മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിന് 10,000 രൂപയിൽ കൂടുതൽ വിലയുണ്ടെങ്കിലും ഈ ഡിവൈസ് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5% ക്യാഷ് ബാക്കോടെ സ്വന്തമാക്കാം. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 460 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പും 8 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറയുമാണ് ഉള്ളത്. ആൻഡ്രോയ്ഡ് 11ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
There are many smartphones available in the Indian market priced below Rs 10,000. It also has smartphones with large batteries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X