സെപ്റ്റംബറിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോൺ വില വിഭാഗങ്ങളിലൊന്നാണ് 15000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകൾ. എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഈ വില വിഭാഗത്തിൽ ഡിവൈസുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഈ വില വിഭാഗാത്തിലെ ഷവോമിയുടെ ഏറ്റവും പുതിയ ഡിവൈസ് ആണ് റെഡ്മി 10 പ്രൈം. ബജറ്റ് സ്മാർട്ട്ഫോണുകൾ കൊണ്ട് ഇന്ത്യൻ വിപണിൽ വൻ ആധിപത്യം സ്ഥാപിച്ച് റെഡ്മിയുടെ ഈ ഡിവൈസും ഒട്ടും നിരാശപ്പെടുത്തുന്നില്ല.

 

മികച്ച സ്മാർട്ട്ഫോണുകൾ

15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളെല്ലാം ഇന്ന് മികച്ച ക്യാമറകളുമായിട്ടാണ് വരുന്നത്. ഈ പട്ടികയിലുള്ള മോട്ടോറോള മോട്ടോ ജി30 64 മെഗാപിക്സൽ പ്രൈമറി ക്യാമറ പായ്ക്ക് ചെയ്യുന്നു. അതേസമയം റെഡ്മി 10 പ്രൈം, പോക്കോ എം3 പ്രോ 5ജി എന്നിവ 90Hz ഡിസ്പ്ലേകളോടെയാണ് വരുന്നത്. ഇവ ഗെയിമിങിന് മികച്ചതാണ്. ഇന്ത്യൻ വിപണിയിലെ സെപ്റ്റംബറിൽ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്

റെഡ്മി 10 പ്രൈം

റെഡ്മി 10 പ്രൈം

റെഡ്മി 10 പ്രൈം ബേസ് വേരിയന്റിന് 12,499 രൂപയാണ് വില. 90Hz ഡിസ്പ്ലേ, ഹീലിയോ G88 എസ്ഒസി, 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 6000mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. ഡിവൈസിൽ സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറു നൽകിയിട്ടുണ്ട്. ഡ്യുവൽ സ്പീക്കർ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. നൽകുന്ന വിലയ്ക്ക് മികച്ച സവിശേഷതകൾ തന്നെയാണ് ഈ ഡിവൈസിൽ ഉള്ളത്.

മോട്ടറോള മോട്ടോ ജി30
 

മോട്ടറോള മോട്ടോ ജി30

മോട്ടറോളയുടെ 15,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ നൽകുന്ന മികച്ച സ്മാർട്ട്‌ഫോണാണ് മോട്ടോ ജി30. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, മുകളിൽ ഒരു നോച്ച്, 64 മെഗാപിക്സൽ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. കസ്റ്റമൈസ്ഡ് യുഐകളെക്കാൾ മികച്ച സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവമാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ലോഞ്ചിന് മുമ്പ് ആപ്പിൾ ഐഫോൺ 13യുടെ വിവരങ്ങൾ പുറത്ത്ലോഞ്ചിന് മുമ്പ് ആപ്പിൾ ഐഫോൺ 13യുടെ വിവരങ്ങൾ പുറത്ത്

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി

5ജി സപ്പോർട്ടള്ള വില കുറഞ്ഞ സ്മാർട്ട്‌ഫോണിനായി നിങ്ങൾ തിരയുകയാണെങ്കിൽ വാങ്ങാവുന്ന മികച്ച ഡിവൈസ് പോക്കോ എം3 പ്രോ തന്നെയായിരിക്കും. പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോണിൽ 90Hz ഡിസ്പ്ലേ ഉണ്ട്. ഇത് മികച്ച ഗെയിമിങ് അനുഭവം ലഭിക്കും. 6 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ്. പിൻവശത്ത് 48 മെഗാപിക്സൽ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ ബേസ് വേരിയന്റിന് 13,999 രൂപയാണ് വില.

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10

ഒന്നിലധികം തവണ വില വർധിപ്പിച്ചിട്ടും റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ 15000 രൂപയിൽ താഴെ വില വരുന്ന ഒരു മികച്ച ഡിവൈസ് തന്നെയാണ്. പ്രീമിയം ഇൻ-ഹാൻഡ് ഫീൽ നൽകുന്ന മികച്ച സവിശേഷതകളാണ് ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്പ്ലേ, 48 മെഗാപിക്സൽ ക്യാമറ സിസ്റ്റം എന്നിവയും ഡിവൈസിൽ ഉണ്ട്.

20,000 രൂപയിൽ താഴെ വിലയുമായി വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വരുന്നു20,000 രൂപയിൽ താഴെ വിലയുമായി വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വരുന്നു

റിയൽമി നാർസോ 30എ

റിയൽമി നാർസോ 30എ

റിയൽ‌മി നാർസോ 30എ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. മീഡിയാടെക് ഹീലിയോ ജി85 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, നോച്ച്, ആസ്പെക്ട് റേഷ്യോ 20: 9 എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഫോണിന് 8,999 രൂപയാണ് വില. ഇത് മികച്ചൊരു ചോയിസ് തന്നെയാണ്.

Most Read Articles
Best Mobiles in India

English summary
Here is the list of smartphones that you can by in the month of September for less than Rs 15,000. It has five devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X