ഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

|

ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോണുകളാണ് 15000 രൂപയിൽ താഴെ വില വരുന്നവ. വില കുറഞ്ഞതാണ് എങ്കിലും മികച്ച ക്യാമറ സെറ്റപ്പ്, ഡിസ്പ്ലെ, കരുത്തുള്ള പ്രോസസർ, ആകർഷകമായ ഡിസൈൻ തുടങ്ങിയ സവിശേഷതകൾ ഈ വിഭാഗത്തിലെ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാറുണ്ട്. റെഡ്മി, സാംസങ്, പോക്കോ, റിയൽമി തുടങ്ങിയ ബ്രാന്റുകളെല്ലാം മികച്ച സ്മാർട്ട്ഫോണുകൾ ഈ വില വിഭാഗത്തിൽ നൽകുന്നുമുണ്ട്.

 

സ്മാർട്ട്ഫോണുകൾ

ഈ മാസം വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റെഡ്മി, പോക്കോ, സാംസങ്, റിയൽമി, മോട്ടറോള എന്നീ ബ്രാന്റുകളുടെ ഓരോ സ്മാർട്ട്ഫോണുകൾ വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഇല്ലാത്ത ധാരാളം മികച്ച സ്മാർട്ട്ഫോണുകളും മേൽപ്പറഞ്ഞ ബ്രാന്റുകൾക്ക് ഉണ്ട്. ഒക്ടോബറിൽ ഫോൺ വാങ്ങിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 15,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ നോക്കാം.

പുതിയ ടിവി വാങ്ങുന്നോ?, ഇന്ത്യയിലെ ഏറ്റവും മികച്ച 10 സ്മാർട്ട് ടിവികൾ ഇവയാണ്പുതിയ ടിവി വാങ്ങുന്നോ?, ഇന്ത്യയിലെ ഏറ്റവും മികച്ച 10 സ്മാർട്ട് ടിവികൾ ഇവയാണ്

റെഡ്മി നോട്ട് 10എസ്
 

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില 14,999 രൂപയാണ്. 15,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോണാണ് ഇത്. രണ്ട് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ. 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഉള്ളത്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റ്പ്പും 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

പോക്കോ എം3 പ്രോ

പോക്കോ എം3 പ്രോ

പോക്കോ എം3 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 14,499 രൂപ മുതലാണ്. ഈ ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ രണ്ട് മോഡലുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുള്ള ഫോണിൽ 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഉണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. മീഡിയടെക്ക് ഡൈമൻസിറ്റി 700 എസ്ഒസിയാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്.

ഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 30 5ജി

റിയൽമി നാർസോ 30 5ജി

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ മികച്ച ഡിവൈസാണ് റിയൽ‌മി നാർസോ 30 5ജി. ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 12,499 രൂപ മുതലാണ്. 14,499 രൂപ വരെ വിലയുള്ള വേരിയന്റുകളിലും ഫോണിലുണ്ട്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി95 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്.

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള സ്മാർട്ട്‌ഫോണിന്റെ ടോപ്പ് എൻഡ് മോഡലിന് 14,499 രൂപ വിലയുണ്ട്. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 6000 എംഎഎച്ച് ബാറ്ററി, മെഡിടെക് ഹീലിയോ ജി80 എസ്ഒസി എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

മലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾമലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾ

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി 40 ഫ്യൂഷൻ സ്മാർട്ട്ഫോണിൽ 6000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ഫോണിന് 12,999 രൂപ വിലയുണ്ട്. ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലാണ്. 6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഫോണിൽ 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്.

Most Read Articles
Best Mobiles in India

English summary
Here are five smartphones that are priced below Rs 15,000 you can buy in October. This list includes devices from Redmi, Poco, Samsung, Realme and Motorola.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X