ഓപ്പോയുടെ ദീപാവലി സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ

|

ദീപാവലി അടുത്തുവരികയാണ്, പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയെല്ലാം ദീപാവലിയോടനുബന്ധിച്ച് പ്രത്യേക സെയിൽ നടത്തുന്നു. ഇ-കൊമേഴ്സ് സൈറ്റുകളുടെ ഓഫറുകൾക്കും ഡിസ്കൌണ്ടുകൾക്കും പുറമേ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ തങ്ങളുടെ പ്രൊഡക്ടുകൾക്ക് മികച്ച ഓഫറുകൾ നൽകുന്നു. ഓപ്പോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ദീപാവലി സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓപ്പോയുടെ ജനപ്രിയ മോഡലുകൾക്കെല്ലാം ഈ സെയിലിലൂടെ മികച്ച വിലക്കിഴിവുകളും ഓഫറുകളും ലഭിക്കും.

 

ഓപ്പോ സ്മാർട്ട്ഫോൺ

നിങ്ങൾ ഒരു പുതിയ ഓപ്പോ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദീപാവലി സെയിൽ മികച്ചൊരു അവസരമാണ്. ഓപ്പോയുടെ എല്ലാ ജനപ്രീയ മോഡലുകൾക്കും ഈ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ഓപ്പോ എ സീരിസിലെ ശ്രദ്ധേയമായ ഡിവൈസുകളായ ഓപ്പോ എ12, ഓപ്പോ എ53, ഓപ്പോ എ31, ഓപ്പോ എ74 എന്നിവയ്ക്കും ഓപ്പോയുടെ വിപണിയിലെ ഏറ്റവും ജനപ്രിയ ഫോണുകളിലൊന്നായ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണിനും മികച്ച ഓഫറുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ദീപാവലി സമയത്ത് ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.

ഓപ്പോ എ12

ഓപ്പോ എ12

ഓഫർ വില: 8,490 രൂപ

യഥാർത്ഥ വില: 10,990 രൂപ

കിഴിവ്: 22%

ഓപ്പോ ദീപാവലി സെയിലിൽ സമയത്ത് ഓപ്പോ എ12 സ്മാർട്ട്ഫോൺ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 8,490 രൂപയ്ക്ക് സ്വന്തമാക്കാം. 6.20 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ പി35 എസ്ഒസി, 4,230 mAh ബാറ്ററി 13 എംപി പ്രൈമറി സെൻസർ, 2 എംപി സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ പിൻക്യാമറ സെറ്റപ്പ്, 5 എംപി സെൽഫി ക്യാമറ എന്നിവയാണ് ഇതിലുള്ള സവിശേഷതകൾ.

ആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ? പരിശോധിക്കാംആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ? പരിശോധിക്കാം

ഓപ്പോ എ53
 

ഓപ്പോ എ53

ഓഫർ വില: 10,990 രൂപ

യഥാർത്ഥ വില: 15,990 രൂപ

കിഴിവ്: 31%

ഓപ്പോ ദീപാവലി സെയിലിൽ സമയത്ത് ഓപ്പോ എ53 സ്മാർട്ട്ഫോൺ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 10,990 രൂപയ്ക്ക് സ്വന്തമാക്കാം. 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 എസ്ഒസി, 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നീ പിൻക്യാമറകളും സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്.

ഓപ്പോ എ31

ഓപ്പോ എ31

ഓഫർ വില: 11,490 രൂപ

യഥാർത്ഥ വില: 12,990 രൂപ

കിഴിവ്: 11%

ഓപ്പോ ദീപാവലി സെയിൽ സമയത്ത് ഓപ്പോ എ31 സ്മാർട്ട്ഫോൺ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 11,490 രൂപയ്ക്ക് സ്വന്തമാക്കാം. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 35 എസ്ഒസി, 4,230 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 എംപി മുൻ ക്യാമറ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

ഓപ്പോ എ74 5ജി

ഓപ്പോ എ74 5ജി

ഓഫർ വില: 15,990 രൂപ

യഥാർത്ഥ വില: 20,990 രൂപ

കിഴിവ്: 23%

ഓപ്പോ ദീപാവലി സെയിൽ സമയത്ത് ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 15,990 രൂപയ്ക്ക് സ്വന്തമാക്കാം. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽസിഡി ഡിസ്പ്ലെ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി, 48 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 മെഗാപിക്സൽ സെൽഫി ക്യാമറ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിലെ പ്രധാന സവിശേഷതകൾ.

നവംബർ 1 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലനവംബർ 1 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല

ഓപ്പോ എഫ്19 പ്രോ

ഓപ്പോ എഫ്19 പ്രോ

ഓഫർ വില: 21,990 രൂപ

യഥാർത്ഥ വില: 23,990 രൂപ

കിഴിവ്: 8%

ഓപ്പോ ദീപാവലി സെയിൽ സമയത്ത് ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 21,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 30W VOOC ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,310mAh ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

Most Read Articles
Best Mobiles in India

English summary
If you want to buy a new Oppo smartphone then Diwali sale is a great opportunity. All popular models of Oppo will get offers and discounts through this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X