പണം മുടക്കാൻ തയ്യാറാണോ?, നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയുടെ വികാസം നമ്മളെ അതിശയിപ്പിക്കുന്നതാണ്. എല്ലാ വില നിലവാരത്തിലും ഇന്ന് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഏറ്റവും മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്ന ആഗ്രഹം ഇല്ലാത്ത ആളുകളും കുറവായിരിക്കും. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്നവയാണ് അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾ. വില കൂടിയ ഈ ഡിവൈസുകൾ സവിശേഷതകളുടെ കാര്യത്തിലും പെർഫോമൻസിലും ഡിസൈനിലുമെല്ലാം നമ്മെ അതിശയിപ്പിക്കും.

 

അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾ

ഇന്ത്യയിലെ അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മറ്റേതൊരു രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയേയും പോലെ തന്നെ ആപ്പിൾ ഫോണുകൾ ആധിപത്യം പുലർത്തുന്ന ഒന്നാണ്. ജൂലൈ മാസത്തിൽ സ്വന്തമാക്കാവുന്ന അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ആപ്പിൾ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, വൺപ്ലസ് 9 പ്രോ, എംഐ 11 അൾട്ര, വിവോ എക്സ്60 പ്രോ+ എന്നിവയാണ് ഉള്ളത്.

ഐഫോൺ 12 പ്രോ

ഐഫോൺ 12 പ്രോ

ഐഫോൺ 12 പ്രോ കഴിഞ്ഞ വർഷമാണ് വിപണിയിൽ എത്തിയത്. 460 പിപി പിക്സൽ ഡെൻസിറ്റി ഉള്ള 6.1 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, ഐപി 68 സർട്ടിഫിക്കേഷൻ, എ 14 ബയോണിക് ചിപ്പിന്റെ കരുത്ത് എന്നിവയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസുകൾ ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. ഫേസ് ഡിറ്റക്ഷനായി ഒരു ട്രൂഡെപ്ത് ക്യാമറയും ഉണ്ട്. ടെക്സ്ചർഡ് മാറ്റ് ഗ്ലാസ് ബാക്ക്, സ്റ്റെയിൻലെസ് സ്റ്റീൽ ഡിസൈൻ എന്നിവയിൽ ഇവ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിന് വീണ്ടും 500 രൂപ വില വർപ്പിച്ചുസാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിന് വീണ്ടും 500 രൂപ വില വർപ്പിച്ചു

വൺപ്ലസ് 9 പ്രോ
 

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോയുടെ വില ആരംഭിക്കുന്നത് 64,999 രൂപ മുതലാണ്. പ്രശസ്ത ക്യാമറ ബ്രാൻഡായ ഹാസ്സൽബ്ലാഡിനൊപ്പം ചേർന്ന് വൺപ്ലസ് വികസിപ്പിച്ചെടുത്ത സ്പോർട്സ് ക്യാമറകളാണ് ഈ ഡിവൈസിന്റെ സവിശേഷത. 120 ഹെർട്സ് ഡിസ്‌പ്ലേയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 888 പ്രോസസറാണ്. 4500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 65ടി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ ഉണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്.

എംഐ 11 അൾട്ര

എംഐ 11 അൾട്ര

എംഐ 11 അൾട്രയുടെ വില 69,999 രൂപയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 6.81 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 1440x3200 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 50 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിൻഭാഗത്ത് ഉള്ളത്. 20 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 67W ടർബോ ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ഐഫോൺ 12 പ്രോ മാക്സ്

ഐഫോൺ 12 പ്രോ മാക്സ്

ഐഫോൺ 12 പ്രോ മാക്സ് അൾട്രാ പ്രീമിയം ഫോണുകളിൽ ഏറ്റവും മികച്ചതും വില കൂടിയതുമായ ഡിവൈസാണ്. 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഐഫോൺ 12 പ്രോ പോലെ പ്രോ മാക്സ് മോഡലിനും കരുത്ത് നൽകുന്നത് എ14 ബയോണിക് ചിപ്‌സെറ്റാണ്. ട്രിപ്പിൾ ക്യാമറ സെൻസറുകളുള്ള ഡിവൈസിൽ ലിഡാർ സെൻസറും നൽകിയിട്ടുണ്ട്, പ്രോ മോഡലിൽ നിന്നും പ്രോ മാക്സ് മോഡലിനെ വ്യത്യസ്തമാക്കുന്നത് വലിയ ഡിസ്പ്ലേയും ബാറ്ററിയുമാണ്.

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്

വിവോ എക്സ്60 പ്രോ+

വിവോ എക്സ്60 പ്രോ+

വിവോ എക്സ്60 പ്രോ+ സ്മാർട്ട്ഫോൺ കമ്പനിയുടെ ഏറ്റവും പുതിയ പ്രീമിയം ഓഫറാണ്. 69,990 രൂപയാണ് ഈ ഡിവൈസിന്റെ വില. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 12 ജിബി റാം, 4200എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത.

Most Read Articles
Best Mobiles in India

English summary
The list of ultra premium smartphones available in July includes the Apple iPhone 12 Pro, iPhone 12 Pro Max, OnePlus 9 Pro, Mi11 Ultra and Vivo X60 Pro +.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X