വൺപ്ലസ് നോർഡ് 5 ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലൂടെ സ്വന്തമാക്കാം; വിലയും ഓഫറുകളും

|

ഇന്ത്യൻ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വില കുറഞ്ഞ വൺപ്ലസ് സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ്. നോർഡ് സീരിസിൽ പുതിയ രണ്ട് സീരിസ് ആഗോള വിപണിയിൽ അവതരിപ്പിച്ചെങ്കിലും ഇവ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല. വൺപ്ലസ് നോർഡ് 5ജി സ്മാർട്ട്ഫോൺ ഇതിനകം തന്നെ വിപണിയിൽ ജനപ്രീതി നേടിയിട്ടുണ്ട്. 30,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ പട്ടികയിലാണ് ഈ ഡിവൈസ് ഉൾപ്പെടുന്നത്.

ആമസോൺ
 

ആമസോണിലുള്ള ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വൺപ്ലസ് നോർഡ് 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നുണ്ട്. ഈ മിഡ് റേഞ്ച് ഹാൻഡ്‌സെറ്റ് മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ ബേസ് വേരിയന്റിന് 24,999 രൂപയാണ് വില. മാർബിൾ ബ്ലൂ, ഗ്രേ ഫീനിക്സ്, ഗ്രേ ആഷ് കളർ വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സീരീസിലേക്ക് മൂന്ന് പുതിയ മോഡലുകൾ കൂടി എത്തുന്നു

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ ഹൈ-എൻഡ് വേരിയന്രായ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,499 രൂപയാണ് വില. ഡിവൈസി്നറെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റും ആമസോണിൽ ലഭ്യമാണ്. ഈ മോഡലിന് 26,499 രൂപയാണ് വില. ഈ രണ്ട് വേരിയന്റുകളും ആദ്യമേ തന്നെ വിൽപ്പനയ്ക്ക് എത്തിയിരുന്നു. രണ്ട് വേരിയന്റുകൾക്കും ആമസോണിൽ 1,500 രൂപ കിഴിവ് ലഭിക്കും.

ഓഫറുകൾ

ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന പ്രൈം അംഗങ്ങൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ബജാജ് ഫിൻ‌സെർവ് ഇ‌എം‌ഐ കാർഡിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ നൽകുന്നതിനൊപ്പം തന്നെ എക്‌സ്‌ചേഞ്ച് ഓഫറും ആമസോൺ ഈ ഡിവൈസ് വാങ്ങുന്നവർക്ക് നൽകുന്നു. ബാങ്ക് ഓഫർ നവംബർ 4ന് അവസാനിക്കും.

കൂടുതൽ വായിക്കുക: റിയൽമിയുടെ 5ജി സ്മാർട്ട്ഫോണുകളായ റിയൽമി എക്സ്7, എക്സ്7 പ്രോ എന്നിവ ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തും

വൺപ്ലസ് നോർഡ് 5ജി: സവിശേഷതകൾ
 

വൺപ്ലസ് നോർഡ് 5ജി: സവിശേഷതകൾ

30,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്‌ഫോണാണ് വൺപ്ലസ് നോർഡ്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. 12 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765ജി എസ്ഒസിയാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒഎസ് 10.5ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിൽ 30 ടി ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടുള്ള 4,115 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

ക്യാമറ

48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മാക്രോ, 5 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സെൽഫുകൾക്കായി 32 എംപി സോണി ഐഎംഎക്സ് 616 പ്രൈമറി ക്യാമറയും 8 എംപി സെൻസറും അടങ്ങുന്ന ഡ്യുവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. ഡിവൈസ് 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻ‌എഫ്‌സി, കണക്റ്റിവിറ്റി സപ്പോർട്ടോടെ വരുന്നു. ചാർജിങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും ഫോണിലുണ്ട്.

കൂടുതൽ വായിക്കുക: മൈക്രോമാക്സ് ഇൻ സീരീസ് സ്മാർട്ട്ഫോണുകളുടെ ഡിസൈൻ വെളിപ്പെടുത്തി ടീസർ വീഡിയോ

Most Read Articles
Best Mobiles in India

English summary
The OnePlus Nord 5G smartphone will be available for sale at the Great Indian Festival Sale on Amazon. Amazon also offers attractive discount offers to those who purchase this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X