പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

|

15,000 മുതൽ 20,000 രൂപ വരെയുള്ള വില വിഭാഗത്തിലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണായ പോക്കോ എക്സ്3 ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടാണ് ഈ ഡിവൈസിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ജനുവരി 18) മുതൽ ഫ്ലിപ്കാർട്ടിൽ പോക്കോ എക്സ്3 വെറും 13,999 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിൽ ജനുവരി 20 മുതൽ 'ബിഗ് സേവിംഗ് ഡെയ്‌സ്' സെയിൽ നടക്കുകയാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ
 

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് ജനുവരി 19ന് തന്നെ ലഭിക്കും. എന്നാൽ പോക്കോ എക്സ്3യുടെ സെയിൽ ഒരു ദിവസം മുമ്പ് തന്നെ ആരംഭിക്കുന്നു. പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് 14,999 രൂപ എന്ന ഓഫർ വിലയാണ് ഉള്ളത്. ഇതിനൊപ്പം 1000 രൂപ അധിക കിഴിവും ലഭിക്കും. അധിക ഡിസ്കൌണ്ട് ഓഫറിലൂടെ പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില 13,999 രൂപയായി കുറയുന്നു.

വിലക്കിഴിവ്

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തപ്പോൾ ഈ ഡിവൈസിന്റെ വില 16,999 രൂപയായിരുന്നു. 120 ഹെർട്സ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്‌സെറ്റ്, 6000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയത്. വിലക്കിഴിവ് ലഭിച്ചതോടെ 15,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഡിവൈസായി ഇത് മാറി.

കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

പോക്കോ എക്സ്3; സവിശേഷതകൾ

പോക്കോ എക്സ്3; സവിശേഷതകൾ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും 1080 × 2400 പിക്‌സൽ റെസല്യൂഷനും ഉണ്ട്. സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. എച്ച്ഡിആർ 10 സപ്പോർട്ട്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയാണ് ഡിസ്പ്ലെയുടെ മറ്റ് സവിശേഷതകൾ.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി
 

6 ജിബി / 8 ജിബി റാമും 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്‌സെറ്റാണ്. ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 6000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ഈ ഡിവൈസിന്റെ ഭാരം 225 ഗ്രാമാണ്.

ക്വാഡ് ക്യാമറ

പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 13 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. പ്രൈമറി ക്യാമറ 64 എംപി സോണി ഐഎംഎക്സ് 682 സെൻസറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 20 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

MIUI 12 അപ്‌ഡേറ്റ്

ഡിവൈസിൽ ഇതിനകം MIUI 12 അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ ആൻഡ്രോയിഡ് 11 അപ്‌ഡേറ്റും ലഭിക്കും. പോക്കോ എക്സ്3 സ്മാർട്ട്‌ഫോണിലെ സെൻസറുകളിൽ ആക്‌സിലറേഷൻ സെൻസർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഉള്ളത്.

 സ്റ്റെല്ലാർ സ്മാർട്ട്‌ഫോൺ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 14,999 രൂപയാണ് വില. ഇതൊരു സ്റ്റെല്ലാർ സ്മാർട്ട്‌ഫോണാണ്. ക്യാമറ, ഡിസ്പ്ലേ, പെർഫോമൻസ് വിഭാഗങ്ങളിൽ പോക്കോ എക്സ് 3 മികവ് പുലർത്തുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 13,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഈ വിലയ്ക്ക് റെഡ്മി നോട്ട് 9 പ്രോ, റിയൽ‌മി 7, സാംസങ് ഗാലക്‌സി എം 31 എന്നീ ഡിവൈസുകളും ലഭ്യമാണ്. ഇതിൽ ഏറ്റവും മികച്ചത് പോക്കോ എക്സ്3 തന്നെയാണ്.

Most Read Articles
Best Mobiles in India

English summary
Poco X3 is now available at a huge discount. Flipkart has announced a discount for this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X