ഡൈമൻസിറ്റി 900 എസ്ഒസിയുടെ കരുത്തുമായി ഇൻഫിനിക്സ് സീറോ 5ജി ഇന്ത്യയിലേക്ക്

|

ദിവസങ്ങൾക്ക് മുമ്പ് ഇൻഫിനിക്സിന്റെ പേരിടാത്ത പുതിയ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള വാർത്തകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. പേര് അറിയില്ലെങ്കിലും ഡൈമൻസിറ്റി 900 ഫീച്ചർ ചെയ്താവും പുതിയ ഇൻഫിനിക്സ് ഫോൺ എത്തുകയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഇതാ ഇൻഫിനിക്സിന്റെ സീറോ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ഇതെന്ന് കമ്പനി തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. മിഡ് റേഞ്ച് വിഭാഗത്തിൽ കമ്പനിയുടെ ഏറ്റവും പുതിയ മോഡലാണ് സീറോ 5ജി എന്ന പേരിൽ എത്തുന്ന സ്മാർട്ട്‌ഫോൺ. ഇൻഫിനിക്സിന്റെ ആദ്യത്തെ 5ജി സ്മാർട്ട്ഫോൺ കൂടിയാണിത്. ഇൻഫിനിക്സ് ഇന്ത്യയുടെ ട്വിറ്റർ പേജിൽ കമ്പനി ഔദ്യോഗികമായി തന്നെ പുതിയ സ്മാർട്ട്ഫോൺ ടീസ് ചെയ്തിട്ടുണ്ട്.

 

ഇൻഫിനിക്സ്

ഇൻഫിനിക്സ് സീറോ 5ജി മോഡലിലൂടെ 5ജി സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് കൂടി സാന്നിധ്യം അറിയിക്കുകയാണ് ഇൻഫിനിക്സ്. ചില സോഴ്സുകൾ പ്രകാരം ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോൺ ഡൈമെൻസിറ്റി 900 പ്രോസസർ ആയിരിക്കും ഫീച്ചർ ചെയ്യുക. ഒരു യൂണി കർവ് ഡിസൈനും 120 ഹെർട്സ് ഉയർന്ന റിഫ്രഷ് റേറ്റ് ഉള്ള മികച്ച ഡിസ്പ്ലേയും ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോണിൽ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ആപ്പിളിനെ പിന്തള്ളി സാംസങ് മുന്നിൽ, ആഗോള തലത്തിൽ വിറ്റഴിച്ചത് 272 ദശലക്ഷം സ്മാർട്ട്‌ഫോണുകൾആപ്പിളിനെ പിന്തള്ളി സാംസങ് മുന്നിൽ, ആഗോള തലത്തിൽ വിറ്റഴിച്ചത് 272 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ

ഇൻഫിനിക്സ് 5ജി

നേരത്ത ചില ടെക് സൈറ്റുകൾ പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു ഇൻഫിനിക്സ് 5ജി ഫോണിന്റെ റെൻഡറുകൾ പങ്കിട്ടിരുന്നു. വ്യത്യസ്ത വലുപ്പത്തിലുള്ള മൂന്ന് ക്യാമറ സെൻസറുകൾ ഉൾക്കൊള്ളുന്ന തിളങ്ങുന്ന പിൻ പാനലാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. ഏറ്റവും വലിയ ക്യാമറ സെൻസർ മുകളിൽ സ്ഥാപിച്ചിരിക്കുന്നു, തുടർന്ന് ഒരു ചെറിയ സെൻസറും താഴെ ഒരു ഇടത്തരം സെൻസറും സ്ഥാപിച്ചിരിക്കുന്നു. ക്യാമറ മൊഡ്യൂളിൽ ഡ്യുവൽ എൽഇഡി ഫ്ലാഷ്‌ലൈറ്റുകളും ഉണ്ട്. ഡിസ്‌പ്ലേയിൽ ഒരു പഞ്ച് ഹോൾ കട്ട് ഔട്ടും ഈ റെൻഡറുകളിൽ കാണാൻ കഴിയും.

റെൻഡറുകൾ
 

കനം കുറഞ്ഞ ബെസലുകളാണ് ഇപ്പോൾ റെൻഡറുകൾ പുറത്ത് വന്ന സ്മാർട്ട്ഫോണിൽ ഫീച്ചർ ചെയ്യുന്നത്. എന്നാൽ താഴ് ഭാഗത്ത് താരതമ്യേന കട്ടിയുള്ള ഡിസൈൻ ആണ് കാണാൻ കഴിയുന്നത്. പുതിയ ഇൻഫിനിക്സ് സ്മാർട്ട്ഫോണിൽ അമോലെഡ് ഡിസ്‌പ്ലേയ്‌ക്ക് പകരം എൽസിഡി ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻഫിനിക്സിന്റെ പുതിയ 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ ഉയർന്ന റിഫ്രഷ് റേറ്റ് ( 120 ഹെർട്‌സ് ) ഫീച്ചർ ചെയ്യുമെന്നും റെൻഡർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇൻഫിനിക്‌സ് സീറോ 5ജി

ഇൻഫിനിക്‌സ് സീറോ 5ജി

1080 x 2460 പിക്സൽ റെസലൂഷനും 120 ഹെർട്സ് ഉയർന്ന പുതുക്കൽ നിരക്കും ഉള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഇൻഫിനിക്സ് സീറോ 5ജി അവതരിപ്പിക്കുന്നത്. സെൽഫി ക്യാമറയ്ക്കുള്ള പഞ്ച് ഹോൾ കട്ടൗട്ടും ഡിസ്‌പ്ലേയിലുണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 900 പ്രൊസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെയുള്ള റാമും ഇൻഫിനിക്‌സ് സീറോ 5ജി സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇൻഫിനിക്സ് അവതരിപ്പിക്കുന്ന ആദ്യത്തെ 5ജി സ്മാർട്ട്ഫോൺ കൂടിയാണിത്.

ക്യാമറ

ക്യാമറയുടെ കാര്യം പരിഗണിച്ചാൽ സീറോ 5ജി ഒരു ട്രിപ്പിൾ ക്യാമറ സെറ്റ് അപ്പ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. 48 മെഗാപിക്സൽ വരുന്ന പ്രൈമറി സെൻസറാവും ഇൻഫിനിക്‌സ് സീറോ 5ജിയിൽ ഉണ്ടാകുക. പ്രൈമറി സെൻസറിനൊപ്പം, ക്യാമറ മൊഡ്യൂളിൽ ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും ടെലിഫോട്ടോ ലെൻസും ഉൾപ്പെട്ടേക്കാം. മറ്റ് രണ്ട് സെൻസറുകളുടെ കൃത്യമായ സവിശേഷതകൾ ഇത് വരെ പുറത്ത് വന്നിട്ടില്ല. 5,000 എംഎഎച്ച് ബാറ്ററിയും സീറോ 5ജിയിൽ പ്രതീക്ഷിക്കാം. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇൻഫിനിക്‌സ് സീറോ 5ജി ഫീച്ചർ ചെയ്യാൻ സാധ്യത കാണുന്നു.

200 എംപി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; മോട്ടറോള ഫ്രണ്ടിയർ ലോഞ്ച് ജൂലൈയിൽ200 എംപി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; മോട്ടറോള ഫ്രണ്ടിയർ ലോഞ്ച് ജൂലൈയിൽ

Most Read Articles
Best Mobiles in India

English summary
Infinix is all set to enter the 5G smartphone market with the launch of the Infinix Zero 5G model. According to some sources, the Infinix Zero 5G will feature a Dimensity 900 processor. The Infinix Zero 5G is expected to feature a uni curve design and a better display with a high refresh rate of 120 Hz.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X