നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്

|

ഓപ്പോ ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഏതാനും ചില പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഓഫ്‌ലൈനിലോ ഓൺലൈനിലോ വാങ്ങാൻ കഴിയുന്ന ചില ഓപ്പോ സ്മാർട്ട്‌ഫോണുകൾക്ക് ഇപ്പോൾ മികച്ച കിഴിവുകൾ ലഭിക്കുന്നുണ്ട്. അടുത്തിടെ അവതരിപ്പിച്ച റെനോ 6 പ്രോ സ്മാർട്ഫോണിനും നേരിട്ടുള്ള ക്യാഷ്ബാക്ക് ഓഫറുകളും വലിയ ഡിസ്കൗണ്ടുകളും ലഭിക്കും. കൂടാതെ, എഫ് 19 സീരീസ് സ്മാർട്ട്ഫോണുകളിലും ആവേശകരമായ ഓഫറുകൾ ലഭ്യമാണ്. റെനോ 6 പ്രോ 5 ജി ഓഫ്‌ലൈൻ ചാനലുകൾ വഴി 3,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറിൽ ലഭിക്കും.

 

നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്

ഓഫറുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും ബാധകമാണ്. നെക്സ്റ്റ് ജനറേഷൻ VOOC ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഓപ്പോ ചാർജ്അപ്പ് കാമ്പെയ്‌നും ആരംഭിച്ചു. കമ്പനി നിലവിൽ അടുത്തിടെ അവതരിപ്പിച്ച പ്രീമിയം സ്മാർട്ട്ഫോണുകളിൽ 65W ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനും നൽകുന്നു, ഇത് വിപണിയിലെ ഏറ്റവും വേഗതയേറിയ സംവിധാനങ്ങളിൽ ഒന്നാണ്.

വ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾവ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾ

നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്

ഓപ്പോ എഫ് 19 പ്രോ+ ന് 2,000 രൂപയുടെ കിഴിവ് ലഭിക്കും, കൂടാതെ എഫ് 19 സീരീസിലെ മറ്റ് മോഡലുകൾക്ക് 1,500 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നു. എല്ലാ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഫെഡറൽ ബാങ്ക്, ബിഒബി കാർഡുകൾ, യെസ് ബാങ്ക്, ആർബിഎൽ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് പേടിഎമ്മിൽ 11 ശതമാനം തൽക്ഷണ ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്.

നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്
 

ഓപ്പോ 6 മാസം വരെ ഒരു നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നൽകുന്നു. നിലവിലുള്ള എല്ലാ ഓപ്പോ ഉപയോക്താക്കൾക്കും 1,500 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്. ഓപ്പോ 10000 എംഎഎച്ച് 18W ഫാസ്റ്റ് ചാർജിംഗ് പവർ ബാങ്കിന് 50 ശതമാനം ഐഒടി ബണ്ടിലിംഗ് ഡിസ്കൗണ്ടും ഉണ്ട്, ഇത് ഇപ്പോൾ 650 രൂപ കിഴിവിൽ ലഭ്യമാണ്. റെനോ 6 5 ജി, റെനോ 6 പ്രോ 5 ജി എന്നിവയുടെ ഉപഭോക്താക്കൾക്ക് ഓപ്പോ പ്രീമിയം സർവീസ് ഓഫറുകൾ നൽകുന്നതാണ്, ഇത് ബാങ്ക് ഇഎംഐ ഓപ്ഷൻ, സൗജന്യ പിക്ക്-അപ്പ്, വാറന്റി, ഫ്രീ സ്ക്രീൻ ഗാർഡ് , ബാക്ക് കവർ, 24 × 7 ഹോട്ട്‌ലൈൻ സപ്പോർട്ട് എന്നിവ പറഞ്ഞിട്ടുള്ള കാലയളവിനുള്ളിൽ സൗജന്യമായി ലഭിക്കുന്നു.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ് ഓഗസ്റ്റ് 16 ന് അവതരിപ്പിച്ചേക്കുംസ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ് ഓഗസ്റ്റ് 16 ന് അവതരിപ്പിച്ചേക്കും

നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്

ഓൺലൈനിൽ നിന്നും വാങ്ങുന്ന ഉപഭോക്താക്കൾക്ക് റെനോ 6 പ്രോ 5 ജിയിൽ 3,000 രൂപ വരെയും എഫ് 19 സീരീസിൽ 2,000 രൂപ വരെയും ബാങ്ക് ഓഫറുകൾ ലഭിക്കുന്നതാണ്. കൂടാതെ, എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. നിലവിലുള്ള എല്ലാ ഓപ്പോ ഉപയോക്താക്കൾക്കും 3,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും, ഓപ്പോ 10000 എംഎഎച്ച് 18W പവർ ബാങ്കിന് 50 ശതമാനം വരെ ഐഒടി ബണ്ടിലിംഗ് ഡിസ്കൗണ്ടും ഉണ്ട്, ഇത് ഇപ്പോൾ 699 രൂപ കിഴിവിൽ ലഭിക്കും. ഓപ്പോ പ്രീമിയം സർവീസ് ആനുകൂല്യങ്ങൾ ഓപ്പോ റെനോ 6 5 ജി, റെനോ 6 പ്രോ 5 ജി എന്നിവ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
On select Oppo smartphones, there are some notable discounts to be had. On the freshly released Reno 6 Pro, there are direct cashback incentives as well as substantial discounts to be had. There are also some fantastic deals on the F19 line of phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X