സ്മാർട്ട്ഫോൺ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ മെയ് 2 മുതൽ ആരംഭിക്കും

|

മെയ് 2 മുതൽ ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ എപ്പോഴും എന്നപോലെ സ്മാർട്ഫോണുകൾക്ക് മികച്ച വില കിഴിവുകളുമായി വരുന്നു. നിങ്ങൾക്ക് സ്വയം ഒരു ഐഫോൺ അല്ലെങ്കിൽ ഒരു ബജറ്റ് ആൻഡ്രോയിഡ് സ്മാർട്ഫോൺ നിങ്ങൾക്ക് ചില മികച്ച ഓഫറുകൾ വഴി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് ക്രഡിറ്റ്/ ഡെബിറ്റ് കാർഡുകൾ മുഖേനെയോ അല്ലെങ്കിൽ ഇഎംഐ എന്നിവ വഴി നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം കിഴിവും നിങ്ങൾക്ക് നേടാവുന്നതാണ്. ഈ ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ലാഭകരമായ കിഴിവുകളുടെ ഒരു പട്ടിക ഇവിടെ പരിചയപ്പെടാം.

 

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലെ മികച്ച ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലെ മികച്ച ഓഫറുകൾ

പോക്കോ എം 3

പോക്കോ എം 3 സ്മാർട്ഫോൺ നിങ്ങൾക്ക് 1,000 രൂപ വില കിഴിവിൽ 9,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. മികച്ച ഡിസൈൻ കൊണ്ട് ആകർഷകമായ ഈ ഹാൻഡ്‌സെറ്റ് ഒരു വലിയ ബാറ്ററിയുമായി വരുന്നു.

സാംസങ് ഗാലക്‌സി എഫ് 62

6,000 രൂപ കിഴിവിൽ നിങ്ങൾക്ക് സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോൺ 17,999 രൂപയ്ക്ക് ലഭിക്കുന്നു. എക്‌സിനോസ് 9825 ഉയർന്ന നിലവാരമുള്ള പ്രകടനം കാഴ്ച്ച വെക്കുന്നു. 7000 എംഎഎച്ച് ബാറ്ററി ഒരു മുഴുവൻ ദിവസത്തെ ചാർജും നിങ്ങൾക്ക് നൽകുന്നു.

റിയൽ‌മി നർ‌സോ 30 എ

റിയൽ‌മി നർ‌സോ 30 എ

7,999 രൂപയിൽ ആരംഭിച്ച് 2,000 രൂപ കിഴിവുള്ള മറ്റൊരു നല്ല ഇടപാടാണ് റിയൽ‌മി നർസോ 30 എ. 6000 എംഎഎച്ച് ബാറ്ററിയുള്ള നർ‌സോ 30 എയ്ക്ക് കരുത്ത് നൽകുന്നത് ഹീലിയോ ജി 85 SoC ചിപ്പ്‌സെറ്റാണ്.

റിയൽ‌മി 8

അടുത്തിടെ പുറത്തിറക്കിയ റിയൽ‌മി 8 സ്മാർട്ഫോൺ 1,000 രൂപ കിഴിവിൽ നിങ്ങൾക്ക് 13,999 രൂപയ്ക്ക് ലഭിക്കുന്നു. റിയൽ‌മി 8 ന് മികച്ച അമോലെഡ് ഡിസ്പ്ലേയും റിയൽ‌മി 7 ന് സമാനമായ ഹീലിയോ ജി 95 ചിപ്പ്‌സെറ്റുമുണ്ട്.

സ്മാർട്ട്ഫോൺ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ
 

റിയൽ‌മി എക്‌സ് 50 പ്രോ 5 ജി

റിയൽ‌മി എക്‌സ് 50 പ്രോ 5 ജി 24,999 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ഇതിലെ സ്‌നാപ്ഡ്രാഗൺ 865 ചിപ്പ് ഏറ്റവും വേഗതയേറിയ ഒന്നാണ്. അതുകൊണ്ടുതന്നെ, നിങ്ങൾക്ക് ഗൂഗിൾ പ്ലേയിൽ കണ്ടെത്താൻ കഴിയുന്ന എന്തും ഇതിൽ പ്രവർത്തിപ്പിക്കുന്നതാണ്.

റിയൽ‌മി എക്‌സ് 7 പ്രോ 5 ജി

രണ്ട് മാസം മുമ്പ് അവതരിപ്പിച്ച റിയൽ‌മി എക്‌സ് 7 പ്രോ 5 ജി 2,000 രൂപ വില കിഴിവിൽ വിൽക്കുന്നു. ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് നിങ്ങൾക്ക് ഇത് 27,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളും ഗെയിമുകളും വളരെ എളുപ്പത്തിൽ പ്രവർത്തിപ്പിക്കുവാൻ ഇതിൽ വരുന്ന ഡൈമെൻസിറ്റി 1100+ ചിപ്പിന് കഴിയും.

സ്മാർട്ട്ഫോൺ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ മെയ് 2 മുതൽ

റിയൽ‌മി എക്‌സ് 7 5 ജി

ഡൈമെൻസിറ്റി 800 യു ചിപ്പ്സെറ്റുള്ള റിയൽ‌മി എക്‌സ് എക്‌സ് 7 5 ജിക്ക് 1,000 രൂപ കിഴിവ് ലഭിക്കുന്നു. ഇതൊരു 5 ജി ബജറ്റ് സ്മാർട്ഫോണാണ്.

ഐഫോൺ 11

ബേസിക് 64 ജിബി എഡിഷന് ഐഫോൺ 11 വീണ്ടും 44,999 രൂപയ്ക്ക് ലഭ്യമാണ്. മൊബൈൽ ഗെയിമുകളും അപ്ലിക്കേഷനുകളും കൈകാര്യം ചെയ്യാൻ അനുവദിക്കാതെ എ 13 ബയോണിക് ചിപ്പിന് എളുപ്പത്തിൽ വീഡിയോ എഡിറ്റിംഗ് ചെയ്യാൻ കഴിയും. എയർ‌ടാഗുകളെ സപ്പോർട്ട് ചെയ്യുന്ന യു‌ഡബ്ല്യുബി ചിപ്പും നിങ്ങൾക്ക് ലഭിക്കും.

ഐക്യു 3

സ്‌നാപ്ഡ്രാഗൺ 865, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുള്ള ഐക്യു 3 നിങ്ങൾക്ക് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. ഐക്യു 3 ഒരു ഒരു ഗെയിമിംഗ് സ്മാർട്ട്ഫോണാണ്, കൂടാതെ വശങ്ങളിലായി ഗെയിമിംഗ് കീകളും ലഭിക്കുന്നതാണ്.

Most Read Articles
Best Mobiles in India

English summary
The Flipkart Big Saving Days sale kicks off on May 2, and there are some great offers on smartphones in a variety of price ranges. There are some great deals on a variety of smartphones, whether you want an iPhone or an inexpensive Android handset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X