ഐഫോൺ എസ്ഇ 2020 വിലക്കുറവിൽ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും സ്വന്തമാക്കാം

|

വരാനിരിക്കുന്ന ഫ്‌ളിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് ഐഫോൺ എസ്ഇ 2020 കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. ഫ്‌ളിപ്പ്കാർട്ട് ജൂലൈ 25 മുതൽ ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്ലസ് അംഗങ്ങൾക്ക് ഫ്‌ളിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ജൂലൈ 24 ന്, അതായത് ഒരു ദിവസം മുൻപേ വിൽപ്പന ആരംഭിക്കും, കൂടാതെ ഈ ഉപയോക്താക്കൾക്ക് ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, മൊബൈൽ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ ഉൽ‌പ്പന്നങ്ങളുടെ എക്സ്ക്ലൂസീവ് ഡീലുകൾ നേരത്തേ ഉപയോഗപ്പെടുത്തുവാൻ സാധിക്കും.

 

ഐഫോൺ എസ്ഇ 2020 വിലക്കുറവിൽ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും സ്വന്തമാക്കാം

ഫ്‌ളിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിരവധി സ്മാർട്ട്‌ഫോണുകൾ വൻതോതിൽ കിഴിവോടെ ലഭിക്കും. മികച്ച ഡീലുകളിലൊന്നായ കഴിഞ്ഞ വർഷത്തെ ബജറ്റ് ഐഫോൺ എസ്ഇ 2020 യും ലഭ്യമാകും. വരാനിരിക്കുന്ന ഈ വിൽപ്പനയിൽ ബേസിക് 64 ജിബി സ്റ്റോറേജ് മോഡലിന് 28,999 രൂപ കിഴിവിൽ ഐഫോൺ എസ്ഇ ലഭിക്കുന്നതാണ്. കൂടാതെ, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചും, ഇഎംഐ ഇടപാടുകളും നടത്തുമ്പോൾ ഡിസ്‌കൗണ്ടുകളും ലഭിക്കും.

ഐഫോൺ എസ്ഇ 2020 സ്മാർട്ഫോണിന് ലഭിക്കുന്ന ഡിസ്‌കൗണ്ടുകൾ

ഐഫോൺ എസ്ഇ 2020 സ്മാർട്ഫോണിന് ലഭിക്കുന്ന ഡിസ്‌കൗണ്ടുകൾ

ഫ്ലിപ്പ്കാർട്ട് ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് 10 ശതമാനം കൂടുതൽ കിഴിവ് ഉപഭോക്താക്കൾക്ക് നൽകുന്നു. ഇത് ഐഫോൺ എസ്ഇ 2020 യുടെ വില ഇനിയും കുറയ്ക്കും. മിനിമം ഡിസ്‌കൗണ്ട് വിലയും ഉൾപ്പെടെ ഐസിഐസിഐ ബാങ്ക് ഓഫറുമായി ബന്ധപ്പെട്ട പ്രത്യേക വിശദാംശങ്ങളൊന്നും ഫ്ലിപ്പ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 64 ജിബി, 128 ജിബി, 256 ജിബി എന്നിവയുൾപ്പെടെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് എസ്ഇ 2020 വരുന്നത്. വിലകുറഞ്ഞ ഈ ഐഫോണിൻറെ 64 ജിബി സ്റ്റോറേജ് എഡിഷൻ 39,900 രൂപയ്ക്കും 128 ജിബി, 256 ജിബി സ്റ്റോറേജ് എഡിഷനുകൾ യഥാക്രമം 44,900 രൂപയ്ക്കും 54,900 രൂപയ്ക്കും ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ഐഫോൺ എസ്ഇ 2020
 

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ഐഫോൺ എസ്ഇ 2020 യുടെ 64 ജിബി സ്റ്റോറേജ് എഡിഷൻ 28,999 രൂപയ്ക്കും, 128 ജിബി, 256 ജിബി സ്റ്റോറേജ് എഡിഷനുകൾ യഥാക്രമം 33,999 രൂപയ്ക്കും, 43,999 രൂപയ്ക്കും ലഭിക്കും. വിലയിലെ വ്യത്യാസം കാണിക്കുന്നത് ഐഫോൺ എസ്ഇ 2020 ഫോൺ 10,901 രൂപ കിഴിവിൽ ലഭിക്കും. അതിനാൽ, നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ കാത്തിരിക്കുകയാണെങ്കിൽ തീർച്ചയായും ഇപ്പോൾ ഐഫോൺ എസ്ഇ 2020 സ്വന്തമാക്കുവാൻ പറ്റിയ സമയമാണ്.

ഐഫോൺ എസ്ഇ 2020 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഐഫോൺ എസ്ഇ 2020 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ട്രൂ ടോൺ സാങ്കേതികവിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ഐഫോൺ എസ്ഇ 2020 വരുന്നത്. ആപ്പിളിന്റെ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഐഫോൺ 11 സീരീസിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ ചിപ്പ്സെറ്റാണ്. ഐഫോൺ 8നോട് ഏറെ സമാനതകളുള്ള ഫോണാണ് എസ്ഇ 2020. പി‌ഡി‌എഫും ഒ‌ഐ‌എസും ഉള്ള 12 മെഗാപിക്സൽ പിൻ ക്യാമറയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. മുൻ ക്യാമറ 7 മെഗാപിക്സൽ എച്ച്ഡിആർ എനേബിൾഡ് ഷൂട്ടർ ആണ്. ടച്ച് ഐഡിയുള്ള ഒരു ഹോം ബട്ടനാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫെയ്‌സ് ഐഡി നൽകിയിട്ടില്ല. 1821 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

Most Read Articles
Best Mobiles in India

English summary
Beginning July 25, Flipkart will hold a Big Saving Days deal. The Flipkart Big Saving Days sale will start a day early on July 24 for Plus members, giving them access to unique prices on products across categories such as mobiles, electronics, and appliances.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X