ഫ്ലിപ്പ്കാർട്ടിലൂടെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാം

|

സ്മാർട്ട്‌ഫോണുകളിലും മറ്റ് ഡിജിറ്റൽ ആക്‌സസറികളിലും വമ്പിച്ച വിലക്കിഴിവുകളാണ് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ നൽകുന്നത്. ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോയുടെ ഡിവൈസുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും. പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ ഈ സെയിലിലൂടെ 6000 രൂപ കിഴിവിലാണ് വിൽപ്പന നടത്തുന്നത്. ഏറെ ജനപ്രീതി നേടിയ ഈ സ്മാർട്ട്ഫോണിൽ ആകർഷകമായ സവിശേഷതകളാണ് ഉള്ളത്.

 

പോക്കോ എക്സ്3 പ്രോ: വിലയും ഓഫറും

പോക്കോ എക്സ്3 പ്രോ: വിലയും ഓഫറും

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ യഥാർത്ഥ വില 23,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഡിവൈസ് 17,249 രൂപയ്ക്ക് സ്വന്തമാക്കാം. 6000 രൂപയിൽ അധികമാണ് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന് ലഭിക്കുന്ന വിലക്കിഴിവ്. ഇതുപോലെ മറ്റ് പോക്കോ ഡിവൈസുകൾക്കും ആകർഷകമായ കിഴിവുകൾ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ സെയിലിലൂടെ നൽകുന്നുണ്ട്. ക്വാഡ് ക്യാമറ സെറ്റപ്പ്, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, വലിയ ബാറ്ററിയും തുടങ്ങിയ മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വിപണിയി എത്തിയത്.

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ഇനി ലഭ്യമാകില്ല, കമ്പനിയുടെ നീക്കം നോർഡ് 2 ലോഞ്ചിന് മുമ്പ്വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ഇനി ലഭ്യമാകില്ല, കമ്പനിയുടെ നീക്കം നോർഡ് 2 ലോഞ്ചിന് മുമ്പ്

പോക്കോ എക്സ്3 പ്രോ: സവിശേഷതകൾ

പോക്കോ എക്സ്3 പ്രോ: സവിശേഷതകൾ

6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാ ഈ ഡിവൈസിൽ ഉള്ളത്. ഫുൾ എച്ച്ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഡിവൈസിന്റെ പ്രത്യേകത. പോക്കോ എക്സ്3 പ്രോയുടെ ഡിസ്പ്ലെ പാനൽ എച്ച്ഡിആർ 10 സപ്പോർട്ട് ചെയ്യുന്നു. 450 നിറ്റ് ബ്രൈറ്റ്നസും ഈ പാനലിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷനും ഇതിൽ ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ്
 

6 ജിബി, 8 ജിബി റാം ഓപ്ഷനുകളിലാണ് ഈ ഡിവൈസ് വരുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് പോക്കോ എക്സ്3 പ്രോ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ടഫോണിൽ പോക്കോ 5,160mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 30 മിനിറ്റിനുള്ളിൽ 0 മുതൽ 59 ശതമാനം വരെയും 59 മിനിറ്റിനുള്ളിൽ 0 മുതൽ 100 ​​ശതമാനം വരെയും ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങ് സംവിധാനത്തിന് സാധിക്കും. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനറും ഡിവൈസിൽ ഉണ്ട്.

റിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിറിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

ക്യാമറ

നാല് പിൻ ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ലഭിക്കുന്ന വിലയിൽ ഇത്രയും സവിശേഷതകളുള്ള സ്മാർട്ട്ഫോൺ മികച്ച അവസരം തന്നെയാണ്.

മറ്റ് പോക്കോ സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ

മറ്റ് പോക്കോ സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ

പോക്കോയുടെ മറ്റി ഡിവൈസുകൾക്കും ആകർഷകമായ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. പോക്കോ എം3 സ്മാർട്ട്ഫോണിന് 25000 രൂപയോളം ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. 12,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 10,499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ സ്വന്തമാക്കാം. പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോണിന് 15,999 രൂപയാണ് വില വരുന്നത്. ഈ ഡിവൈസ് 2000 രൂപ വിലക്കിഴവിൽ 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾസാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

പോക്കോ എക്സ്3

പോക്കോ എം2 റീലോഡഡ് സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ 2000 രൂപ കിഴിവ് ലഭിക്കും. 11,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ത്യയിലെ മറ്റൊരു ജനപ്രീയ പോക്കോ സ്മാർട്ട്ഫോണാണ് പോക്കോ എക്സ്3. ഈ സ്മാർട്ട്ഫോണിന് 19,999 രൂപയാണഅ വില വരുന്നത്. ഈ ഡിവൈസ് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് സേവിങ് ഡേയ്സ് സെയിലിലൂടെ 15,999 രൂപയ്ക്ക് സ്വന്തമാക്കാം. 4000 രൂപ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
You can get the discount of up to Rs 6,000 on Poco X3 Pro smartphone during Flipkart Big Saving Days sale. Attractive discounts are also available for other Poco smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X