ഐഫോൺ 11, റിയൽമി എക്സ്7, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയ്ക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

|

ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിലൂടെ ആകർഷകമായ കിഴിവുകളിൽ മുൻനിര സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. ഏപ്രിൽ 15 വരെ നടക്കുന്ന ഈ സെയിലിലൂടെ കരുത്തുള്ള സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കുന്നവർക്കായി അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളും മറ്റ് നിരവധി ഓഫറുകളും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എൽജി വിംഗ് മുതൽ എല്ലാവരുടെയും പ്രിയപ്പെട്ട ഐഫോൺ വരെ ഫ്ലിപ്പ്കാർട്ടിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്കായുള്ള സെയിലിലൂടെ സ്വന്തമാക്കാം. ബജാജ് ഫിൻ‌സെർവ് ഉൾപ്പെടെ ഒന്നിലധികം പാർണർമാരുമായി ചേർന്നാണ് ഈ ഓഫറുകൾ നൽകുന്നത്.

എൽജി വിങ്
 

29,999 രൂപയ്ക്ക് എൽജി വിങ് വിൽക്കുന്നു എന്ന അതിശയിപ്പിക്കുന്ന വാർത്ത നമ്മൾ ഇന്ന് കണ്ടതാണ്. 40,000 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ഉള്ളത്. ഇത് കൂടാതെ ഐഫോൺ 11, ഐഫോൺ എക്സ്ആർ, ഷവോമി എംഐ 10ടി, റിയൽമി എക്സ്7, അസൂസ് റോഗ്ഫോൺ 3 എന്നീ ഡിവൈസുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എല്ലാ ഡിവൈസുകളും വാങ്ങുമ്പോൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഡിവൈസുകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

ഐഫോൺ 11, ഐഫോൺ എക്സ്ആർ

ഐഫോൺ 11, ഐഫോൺ എക്സ്ആർ

നിങ്ങൾ കുറഞ്ഞ വിലയിൽ ഒരു ഐഫോൺ സ്വന്താക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതാണ് മികച്ച അവസരം. ഫ്ലിപ്പ്കാർട്ടിൽ 39,999 രൂപയ്ക്ക് ഐഫോൺ എക്സ്ആർ ലഭ്യമാകും. ഐഫോൺ എക്സ്ആറിന്റെ യഥാർത്ഥ വിലയേക്കാൾ വലിയ കിഴിവാണ് സെയിലിലൂടെ ലഭിക്കന്നത്. ഐഫോൺ എക്സ്ആർ 47,900 രൂപയ്ക്കാണ് വിൽക്കുന്നത്. ഏതാണ്ട് 8,000 രൂപയുടെ കിഴിവ് ഈ ഡിവൈസിന് ലഭിക്കും. കുറച്ച് കൂടി പുതിയ ഐഫോൺ നോക്കുകയാണെങ്കിൽ നിങ്ങൾക്ക് ഐഫോൺ‌ 11 വാങ്ങാം. 54,900 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 48,999 രൂപയ്‌ക്ക് സ്വന്തമാക്കാം.

എംഐ 10ടി

എംഐ 10ടി

കഴിഞ്ഞ വർഷം 35,999 രൂപയ്ക്ക് ഷവോമി പുറത്തിറക്കിയ എംഐ 10ടി സ്മാർട്ട്ഫോണിന് കഴിഞ്ഞ മാസം വില കുറച്ചിരുന്നു. ഒരു മാസമായി 32,999 രൂപയ്ക്കാണ് ഈ ഡിവൈസ് വിൽപ്പന നടത്തിയിരുന്നത്. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഈ ഡിവൈസ് 25,499 രൂപയ്ക്ക് സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 2,500 രൂപ കിഴിവും എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടുന്നുതാണ് ഈ വില. ഈ രണ്ട് കിഴിവുകൾക്ക് പുറമെ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭ്യമാണ്.

കൂടുതൽ വായിക്കുക: റെഡ്മി ചതിച്ചോ?, നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കെതിരെ വ്യാപക പരാതികൂടുതൽ വായിക്കുക: റെഡ്മി ചതിച്ചോ?, നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കെതിരെ വ്യാപക പരാതി

റിയൽമി എക്സ്7 5ജി
 

റിയൽമി എക്സ്7 5ജി

റിയൽമിയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്‌ഫോണായ റിയൽമി എക്സ്7 ഫ്ലിപ്പ്കാർട്ടിലൂടെ 1,000 രൂപ കിഴിവോടെ സ്വന്തമാക്കാം. ഓൺലൈനായി പേയ്‌മെന്റ് നടത്തുകയാണെങ്കിൽ മാത്രമേ ഈ കിഴിവ് നിങ്ങൾക്ക് ലഭിക്കുകയുള്ളു. ഈ കിഴിവിലൂടെ 19,999 രൂപ വിലയുള്ള സ്മാർട്ട്ഫോൺ 18,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിലിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഇതിനൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും.

അസൂസ് റോഗ് ഫോൺ 3

അസൂസ് റോഗ് ഫോൺ 3

അസൂസിന്റെ ഏറ്റവും പുതിയതും മികച്ചതുമായ ഗെയിമിംഗ് സ്മാർട്ട്ഫോണായ റോഗ് ഫോൺ 5 പുറത്ത് വന്നെങ്കിലും ഇതിന്റെ മുൻതലമുറ ഡിവൈസായ റോഗ്ഫോൺ 3യുടെ ജനപ്രീതി അവസാനിച്ചിട്ടില്ല. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് സെയിലിലൂടെ 41,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിനൊപ്പം നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാണ്. മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകളിൽ ഒന്നായ റോഗ് ഫോൺ 3ക്ക് ലഭിക്കുന്ന കിഴിവ് ഏറെ ആകർഷകമാണ്.

കൂടുതൽ വായിക്കുക: ടെക്നോ സ്പാർക്ക് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: ടെക്നോ സ്പാർക്ക് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
You can get the flagship smartphones at attractive discounts through the Flipkart Flagship Fest Sale. The sale, which runs till April 15, offers the best deals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X