പുതിയ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി കൊവിഡിന് ശേഷം സജീവമായി വരികയാണ്. ഈ അവസരത്തിൽ നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നുണ്ട്. എല്ലാ ബ്രാന്റുകളുടെ എല്ലാ വില വിഭാഗത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ പരിശ്രമിക്കുന്ന സമയം കൂടിയാണ് ഇത്. കഴിഞ്ഞയാഴ്ച്ചയും നിരവധി ഡിവൈസുകൾ വിപണിയിലെത്തിയിരുന്നു. പോക്കോ, ലാവ, ടെക്നോ, നോക്കിയ തുടങ്ങിയ ബ്രാന്റുകൾ കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. മികച്ച സവിശേഷതകളോടെയാണ് ഈ ഫോണുകൾ വരുന്നത്.

 

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ മൊബൈലുകൾ

കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും ശ്രദ്ധേയമായ ഫോൺ പോക്കോ എം4 പ്രോ 5ജി തന്നെയാണ്. പോക്കോയുടെ പുതിയ തലമുറ സ്മാർട്ട്ഫോണിനൊപ്പം തന്നെ ടെക്നോ തങ്ങളുടെ സ്പാർക്ക് സീരിസിൽ സ്പാർക്ക് 8 എന്ന ഫോണും അവതരിപ്പിച്ചിരുന്നു. നോക്കിയ എക്സ്100 എന്ന സ്മാർട്ട്ഫോണും കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി. മറ്റൊരു ശ്രദ്ധേയമായ ലോഞ്ച് ലാവയുടെ ഫോണാണ്. വിപണിയിൽ സജീവമാകുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബ്രാന്റ് അവതരിപ്പിച്ച പുതിയ 5ജി സ്മാർട്ട്ഫോണാണ് ലാവ അഗ്നി 5ജി സ്മാർട്ട്ഫോൺ. കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ നോക്കാം.

ടെക്നോ സ്പാർക്ക് 8
 

ടെക്നോ സ്പാർക്ക് 8

പ്രധാന സവിശേഷതകൾ

• 6.56-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• ആഎംജി പവർ വിആർ ജിഇ8320 ജിപിയു, 2GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G25 പ്രോസസർ

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്,

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എച്ച്ഐഒഎസ് 7.6

• എഫ്/1.8 അപ്പേർച്ചറുള്ള 16എംപി പ്രൈമറി ക്യാമറ, സെക്കൻഡറി എഐ ക്യാമറ എന്നിവ അടങ്ങുന്ന പിൻക്യാമറ സെറ്റപ്പ്

• എഫ്/2.0 അപ്പേർച്ചർ ഉള്ള 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്

• 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വെറും 12000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 6 ജിബി റാം സ്മാർട്ട്ഫോണുകൾവെറും 12000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 6 ജിബി റാം സ്മാർട്ട്ഫോണുകൾ

നോക്കിയ എക്സ്100

നോക്കിയ എക്സ്100

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11

• 48 എംപി+ 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,470 mAh ബാറ്ററി

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 64ജിബി (UFS 2.2) സ്റ്റോറേജ്, 4 ജിബി എൽപിഡിഡിആർ4എക്സ് റാം / 128 ജിബി (UFS 2.2) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ4എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം

• 50എംപി പ്രൈമറി ക്യാമറ + 8എംപി അൾട്രാ വൈഡ് ക്യാമറ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh (നോർമൽ) / 4900mAh (മിനിമം) ബാറ്ററി

ലാവ അഗ്നി 5ജി

ലാവ അഗ്നി 5ജി

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2460 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 8ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 64 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh (നോർമൽ) ബാറ്ററി

ഇന്ത്യൻ വിപണിയിലെ റിയൽമിയുടെ ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾഇന്ത്യൻ വിപണിയിലെ റിയൽമിയുടെ ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ

മോട്ടോ ഇ30

മോട്ടോ ഇ30

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) മാക്സ് വിഷൻ 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലെ, 90Hz റിഫ്രഷ് റേറ്റ്

• 850 MHz മാലി ജി52 ജിപിയു, ഒക്ടാ-കോർ സിപിയു ഉള്ള യുണിസോക്ക് ടി700 പ്രോസസർ

• 2 ജിബി റാം, 32 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Last week, the Poco M4 Pro 5G, Lava Agni 5G and other 3 smartphones were launched. Take a look at the phones that were released last week with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X