Just In
- 6 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 7 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 8 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 9 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
ഗാലക്സി എം02 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഉടൻ, സാംസങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു
സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി എ02. ഗാലക്സി എ02നൊപ്പം വൈ-ഫൈ അലയൻസ് മൊബൈൽ ഓതന്റിക്കേഷൻ വെബ്സൈറ്റിൽ നിന്നും ഈ ഡിവൈസ് സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. ഗാലക്സി എം01ന്റെ പിൻഗാമിയായി എം02 വൈകാതെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന സൂചന സാംസങ് ഇന്ത്യ വെബ്സൈറ്റിൽ നിന്ന് തന്നെ ലഭിച്ചു. ഈ ഡിവൈസ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സാംസങ് ഗാലക്സി എം02: ലോഞ്ച്
ഗാലക്സി എം02 സ്മാർട്ട്ഫോൺ എസ്എം-എം 025എഫ് എന്ന മോഡൽ നമ്പറോടെയാണ് ലിസ്റ്റ് ചെയ്തത്. ഗീക്ക്ബെഞ്ച് ഉൾപ്പെടെ നിരവധി പ്ലാറ്റ്ഫോമുകളിൽ മുമ്പ് ഇതേ മോഡൽ നമ്പറിൽ ഡിവൈസ് ലിസ്റ്റ് ചെയ്തിരുന്നു. ഡിവൈസിന്റെ സവിശേഷതകളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സാംസങിന്റെ വെബ്സൈറ്റിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്തത് കൊണ്ട് തന്നെ അധികം വൈകാതെ തന്നെ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഉറപ്പിക്കാം.
കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു

ചില റിപ്പോർട്ടുകളിൽ ഈ വർഷം ഡിസംബറിൽ തന്നെ ഗാലക്സി എം02 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ സ്മാർട്ട്ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും. നിലവിൽ ഈ ഡിവൈസിന്റെ ഹാർഡ്വെയർ സവിശേഷതകളുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായും മറ്റും ലഭ്യമാണ്. ഗാലക്സി എം01ന് സമാനമായി ഒരു എൻട്രി ലെവൽ ഡിവൈസായിട്ടായിരിക്കും സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.

ലീക്ക് റിപ്പോർട്ടുകളിലൂടെയും ബെഞ്ച്മാർക്ക് വെബ്സൈറ്റിലൂടെയും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 460 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക. ഗീക്ക്ബെഞ്ച് ഡാറ്റാബേസ് അനുസരിച്ച് ഡിവൈസിൽ 3 ജിബി റാം ഉണ്ടായിരിക്കും. ഇന്റേണൽ സ്റ്റോറേജുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ലോഞ്ച് ചെയ്യുന്ന സമയത്ത് മാത്രേമേ കമ്പനി ഈ ഡിവൈസ് ഒറ്റ സ്റ്റോറേജ് ഓപ്ഷനിലാണോ ഒന്നിലധികം വേരിയന്റുകളിലാണോ അവതരിപ്പിക്കുക എന്ന കാര്യം വ്യക്തമാവുകയുള്ളു. സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുക. ഇതിനൊപ്പം കസ്റ്റം വൺയുഐ സ്കിന്നും ഉണ്ടായിരിക്കും. ഡിവൈസിന്റെ ക്യാമറ സവിശേഷതകളും ഡിസ്പ്ലെ സവിശേഷതകളും സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

സാംസങ് ഗാലക്സി എം02 സ്മാർട്ട്ഫോണിൽ എത്ര സെൻസറുകൾ ഉണ്ടെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഡിസ്പ്ലേ എച്ച്ഡി + റെസല്യൂഷനുള്ള എൽസിഡി പാനലായിരിക്കാം സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്ന കാര്യം മാത്രമാണ് ഇപ്പോൾ സ്ഥീരികരിച്ചിട്ടുള്ളത്. 5,000 mAh ബാറ്ററിയായിരിക്കും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ഇതൊരു ബജറ്റ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് പ്രതീക്ഷിക്കേണ്ടതില്ല.
കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോൺ നോട്ട് 9ടി എന്ന പേരിൽ അന്താരാഷ്ട്ര വിപണിയിലെത്തും
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190