ആമസോൺ ഫ്രീഡം സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ആമസോൺ ഫ്രീഡം സെയിൽ ആരംഭിച്ചു. പ്രൈം ഡേ സെയിലിന് പിന്നാലെയാണ് ഫ്രീഡം സെയിലുമായി ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട ഡിവൈസുകൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ആമസോണിന്റെ ഈ സെയിൽ ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെ ഉണ്ടായിരിക്കും. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ആമസോൺ ഡിവൈസുകൾ എന്നിവയടക്കമുള്ളവ ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം.

ആമസോണിന്റെ ഫ്രീഡം സെയിൽ
 

ആമസോണിന്റെ ഫ്രീഡം സെയിലിലൂടെ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രാഡക്ടുകളാണ് സ്മാർട്ട്ഫോണുകൾ. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും സ്മാർട്ട്ഫോണുകൾ കുറഞ്ഞ നിരക്കിൽ ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകും. മികച്ച എക്സ്ചേഞ്ചും പേയ്മെന്റ് ഓഫറുകളും സെയിലിലൂടെ ലഭിക്കും. എസ്‌ബി‌ഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും നൽകുന്നുണ്ട്. പരമാവധി 1,500 രൂപയാണ് ഇത്തരത്തിൽ ലഭിക്കുന്നത്.

വൺപ്ലസ് 7 ടി (Oneplus 7T)

വൺപ്ലസ് 7 ടി (Oneplus 7T)

വൺപ്ലസ് 7 ടി പ്രൈം ഡേ സെയിലിലൂടെ ആമസോണിൽ 35,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ എംആർപി 39,999 രൂപയാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് 15,600 രൂപ വരെ ലാഭിക്കാനും സാധിക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെയുള്ള പേയ്മെന്റിൽ ക്യാഷ് ബാക്ക് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ആമസോൺ നൽകുന്നു. എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇഎംഐ ഓപ്ഷനും ഇത് ബാധകമാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 20, നോട്ട് 20 അൾട്രാ എന്നിവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

വൺപ്ലസ് 7 ടി പ്രോ (Oneplus 7T Pro)

വൺപ്ലസ് 7 ടി പ്രോ (Oneplus 7T Pro)

വൺപ്ലസ് 7 ടി പ്രോ സ്മാർട്ട്ഫോണിനും ആമസോൺ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ 8 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള വേരിയന്റ് 43,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ എംആർപി 53,999 രൂപയാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ കിഴിവുള്ള വിലയിൽ നിന്ന് 16,600 രൂപവരെ അധികമായി കുറയ്ക്കാൻ സാധിക്കും. എച്ച്ഡിഎഫ്സി ബാങ്കിന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൌണ്ടും ലഭിക്കും.

ഓപ്പോ റെനോ 4 പ്രോ (OPPO Reno4 pro)
 

ഓപ്പോ റെനോ 4 പ്രോ (OPPO Reno4 pro)

ഓപ്പോ അടുത്തിടെ പുറത്തിറക്കിയ റെനോ 4 പ്രോ സ്മാർട്ട്ഫോണിനും ആമസോൺ പ്രൈം ഡേ സെയിലിൽ മികച്ച ഓഫർ ലഭിക്കും. പുതിയ ഡിവൈസ് ആയതിനാൽ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കില്ലെങ്കിലും ഓർഡർ ചെയ്യുമ്പോൾ തന്നെ പണം നൽകിയാൽ ആമസോൺ പേ വഴി 3,000 ക്യാഷ്ബാക്ക് ലഭിക്കും. അതായത് ഈ ഓഫറോടെ ഓപ്പോ റെനോ4 പ്രോ സ്മാർട്ട്ഫോൺ 31,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ എംആർപി 34,990 രൂപയാണ്. പഴയ സ്മാർട്ട്ഫോൺ മാറ്റി ഈ ഡിവൈസ് വാങ്ങമ്പോൾ 14,600 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

റെഡ്മി കെ20 പ്രോ (Redmi K2 Pro)

റെഡ്മി കെ20 പ്രോ (Redmi K2 Pro)

ഷവോമിയുടെ റെഡ്മി കെ 20 പ്രോ സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 22,999 രൂപയ്ക്ക് സ്വന്തമാക്കാം. 6 ജിബി റാം 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിനാണ് ഈ വില. ഈ ഡിവൈസിന് യഥാർത്ഥത്തിൽ 28,999 രൂപയാണ് വില. ഡിവൈസിന് എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഈ ഓഫറിലൂടെ 13,600 രൂപ വരെ വിലക്കിഴിവ് ലഭിക്കും. 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 20 മെഗാപിക്സൽ സെൽഫി ക്യാമറ, എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 SoC ആണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

കൂടുതൽ വായിക്കുക: റിയൽമി എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറുമായി

സാംസങ് ഗാലക്‌സി എസ് 10 (Samsung Galaxy S10)

സാംസങ് ഗാലക്‌സി എസ് 10 (Samsung Galaxy S10)

സാംസങ് ഗാലക്‌സി എസ് 10 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയൻറ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ 44,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ എംആർപി 71,000 രൂപയാണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 10 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഗാലക്‌സി എസ് 10 സ്മാർട്ട്ഫോണിൽ ഉള്ളത്. 8 ജിബി റാം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സാംസങ്ങിന്റെ എക്‌സിനോസ് 9820 ചിപ്‌സെറ്റാണ്. 3,400 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസ് ഹോൾ-പഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. എക്സ്ചേഞ്ച് ഓഫറിലൂടെ 13,600 രൂപ വരെ കിഴിവും ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Amazon Freedom Sale 2020 has just kicked off in India. The new Amazon sale will run until August 11 and includes hundreds of deals on popular mobile phones, laptops, TVs, Amazon devices, and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X