ആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾ

|

ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ ആരംഭിച്ചു. ഈ സെയിലിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോണുകളിൽ വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും ലഭിക്കും. വൺപ്ലസ്, ഷവോമി, സാംസങ്, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയടക്കമുള്ള ഡിവൈസുകൾക്ക് കിഴിവുകൾലഭ്യമാണ്. വൺപ്ലസ് നോർഡ് സിഇ 5ജി, റെഡ്മി നോട്ട് 10 എസ്, ടെക്നോ സ്പാർക്ക് 7ടി തുടങ്ങിയ പുതിയ സ്മാർട്ട്‌ഫോണുകൾക്കും ഓഫറുകൾ ലഭ്യമാണ്. ജൂലൈ 8 വരെയാണ് ഈ സെയിൽ നടക്കുന്നത്.

 

ആമസോൺ ഇന്ത്യ

ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ ആരംഭിച്ചു. ഈ സെയിലിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോണുകളിൽ വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും ലഭിക്കും. വൺപ്ലസ്, ഷവോമി, സാംസങ്, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയടക്കമുള്ള ഡിവൈസുകൾക്ക് കിഴിവുകൾലഭ്യമാണ്. വൺപ്ലസ് നോർഡ് സിഇ 5ജി, റെഡ്മി നോട്ട് 10 എസ്, ടെക്നോ സ്പാർക്ക് 7ടി തുടങ്ങിയ പുതിയ സ്മാർട്ട്‌ഫോണുകൾക്കും ഓഫറുകൾ ലഭ്യമാണ്. ജൂലൈ 8 വരെയാണ് ഈ സെയിൽ നടക്കുന്നത്.

ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായിആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

ഐഫോൺ 12

ഐഫോൺ 12

ഐഫോൺ 12 സ്മാർട്ട്ഫോൺ നിങ്ങൾക്ക് 70,900 രൂപയ്ക്ക് സ്വന്തമാക്കാം. 9,000 രൂപ കിഴിവാണ് ഈ ഡിവൈസിന് ആമസോൺ സെയിലിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഓഫർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 750 രൂപ അധിക കിഴിവും നേടാൻ സാധിക്കും. ഇതിലൂടെ ഡിവൈസിന്റെ വില 70,150 രൂപയായി കുറയുന്നു.

റെഡ്മി 9
 

റെഡ്മി 9

റെഡ്മി 9 സ്മാർട്ട്ഫോൺ ആമസോൺ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് സെയിലിലൂടെ 7,920 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 8,999 രൂപയാണ്. 1000 രൂപയോളം കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. എസ്‌ബി‌ഐ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഈ ഡിവൈസിന് ലഭിക്കും. വൺപ്ലസ് 9 സീരീസിന് 4,000 രൂപ വരെ കിഴിവും 9 മാസം വരെ കോസ്റ്റ് ഇഎംഐ ഓഫറും ഈ സെയിലിലൂടെ ലഭ്യമാണ്.

108 എംപി ക്യാമറയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ108 എംപി ക്യാമറയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

ഐക്യുഒ Z3 5ജി

ഐക്യുഒ Z3 5ജി

അടുത്തിടെ പുറത്തിറക്കിയ ഐക്യുഒ Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 16,490 രൂപയ്ക്ക് ലഭ്യമാകും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 19,990 രൂപയാണ്. ഡിവൈസിന് 3500 രൂപയോളം കിഴിവ് ലഭിക്കും. എസ്‌ബി‌ഐ ബാങ്ക് ഇൻസ്റ്റന്റ് കിഴിവും ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കും. രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 768 പ്രോസസറുള്ള ഡിവൈസാണ് ഇത്. ഈ സ്മാർട്ട്ഫോൺ, 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയും ഡിവൈസിൽ ഉണ്ട്.

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 16,240 രൂപയ്ക്ക് ലഭ്യമാകും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 17,990 രൂപയായിരുന്നു. ഈ സെയിലിലൂടെ എക്സ്ചേഞ്ച്, എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഇഎംഐ കിഴിവ് ഉൾപ്പെടെ 23,749 രൂപയ്ക്ക് ഷവോമി എംഐ 11 എക്സ് 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം. പുതിയ ഐക്യു 7 ലെജന്റ് 5ജി സ്മാർട്ട്‌ഫോൺ 32,990 രൂപയ്ക്കും ലഭ്യമാകും. ഈ ഡിവൈസിന്റെ ലോഞ്ച് വില 39,990 രൂപയാണ്. ഓപ്പോ എഫ്19 പ്രോ+ 5ജി സ്മാർട്ട്‌ഫോൺ 23,240 രൂപയ്ക്ക് ലഭ്യമാകും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 25,990 രൂപയാണ്. ടെക്നോ സ്പാർക്ക് 7 ബജറ്റ് സ്മാർട്ട്‌ഫോൺ6,549 രൂപയ്ക്ക് ലഭ്യമാണ്.

റിയൽമി സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്റിയൽമി സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

Most Read Articles
Best Mobiles in India

English summary
Amazon India website launches smartphone upgrade day sale. With this sale you can get huge discounts and offers on smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X