വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകൾക്ക് 13,000 രൂപ കിഴിവ്, ഈ അവസരം നഷ്ടമാക്കരുത്

|

പുതിയ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്നവർക്ക് സുവർണാവസരം, ഈ വർഷം പുറത്തിറക്കിയ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവ ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. 13,000 രൂപ വരെ കിഴിവാണ് ഈ ഡിവൈസുകൾക്ക് ലഭിക്കുന്നത്. ആമസോണിലൂടെയും വൺപ്ലസ് വെബ്സൈറ്റിലൂടെയും ഫോൺ വാങ്ങുന്നവർക്ക് മാത്രമേ ഈ ഡിസ്കൌണ്ട് ലഭ്യമാകുകയുള്ളു. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഫോണുകൾ വാങ്ങുന്നവർക്കാണ് ഈ വമ്പിച്ച വിലക്കിഴിവ് ലഭിക്കുന്നത്.

 

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ: വിലക്കിഴിവ്

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ: വിലക്കിഴിവ്

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നീ സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ വാങ്ങുന്നവർക്ക് ഇന്ത്യയിൽ ഈ ഡിവൈസുകൾ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഇതിന് മുമ്പ് ഒരിക്കലും ഈ ഡിവൈസുകൾക്ക് ഇത്തരമൊരു വിലക്കിഴിവ് ലഭിച്ചിട്ടില്ല. .നിങ്ങൾ ഈ സ്‌മാർട്ട്‌ഫോണുകൾ ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഓൺലൈൻ റീട്ടെയിലറായ ആമസോൺ ഇന്ത്യയിലോ വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ കയറിയാൽ മതി. പേയ്മെന്റ് നടത്തുമ്പോൾ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 13,000 രൂപ കിഴിവ് ലഭിക്കും.

ആമസോണിലൂടെ വാങ്ങുമ്പോഴുള്ള ഓഫർ
 

ആമസോണിലൂടെ വാങ്ങുമ്പോഴുള്ള ഓഫർ

നിങ്ങൾ ആമസോൺ വഴി വൺപ്ലസ്9, വൺപ്ലസ് 9 പ്രോ എന്നീ സ്മാർട്ട്‌ഫോണുകൾ വാങ്ങുകയാണെങ്കിൽ ലഭിക്കുന്ന കിഴിവ് വിശദമായി നോക്കാം, എല്ലാ ഉപഭോക്താക്കൾക്കും 5,000 രൂപയുടെ ഡിസ്കൌണ്ട് കൂപ്പൺ ലഭിക്കും. നിങ്ങൾക്ക് ഒരു ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ 5,000 രൂപ അധിക കിഴിവും ലഭിക്കും. വൺപ്ലസ് 9 പ്രോ 5ജി യുടെ ബേസ് വേരിയന്റിന് 10,000 രൂപ കിഴിവ് ലഭിക്കും. ഇതോടെ 64,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 54,999 രൂപയ്ക്ക് സ്വന്തമാക്കാഅൻ സാധിക്കും. ഹൈ-എൻഡ് വേരിയന്റിനും ഇതേ കിഴിവ് ലഭ്യമാണ്. 69,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 59,999 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ വി സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾവിവോ വി സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ

വൺപ്ലസ് 9 5ജി

വൺപ്ലസ് 9 5ജിക്കും മികച്ച ഓഫറുകൾ തന്നെ ആമസോൺ നൽകുന്നുണ്ട്. ഈ ഡിവൈസ് വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും 5,000 രൂപയുടെ ആമസോൺ ഡിസ്‌കൗണ്ട് കൂപ്പൺ ലഭിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് ഹോൾഡർമാർക്ക് 8,000 രൂപ അധിക കിഴിവും ലഭിക്കും. ഈ രണ്ട് ഓഫറുകളും ചേരുന്നതോടെ വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന്റെ വില 41,999 രൂപയായി കുറയും. നേരത്തെ ഈ ഡിവൈസിന് 54,999 രൂപയായിരുന്നു വില. നിലവിൽ വൺപ്ലസ് 9 5ജിയുടെ ഹൈ എൻഡ് മോഡൽ ആമസോണിൽ സ്റ്റോക്ക് ഇല്ല.

വൺപ്ലസ് വെബ്‌സൈറ്റിൽ ഓഫറുകൾ

വൺപ്ലസ് വെബ്‌സൈറ്റിൽ ഓഫറുകൾ

വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിൽ വൺപ്ലസ് 9 5ജിയുടെ ബേസ് വേരിയന്റ് 44,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 8,000 രൂപ കിഴിവ് ലഭഇക്കും. ഇതോടെ ഫോണിന്റെ വില 36,999 രൂപയായി കുറയുന്നു. അതേ സമയം സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റിന് 49,999 രൂപയാണ് യഥാർത്ഥ വില. ഈ ഡിവൈസ് ഇപ്പോൾ ഐസിഐസിഐ കിഴിവോടെ 8,000 രൂപ വിലക്കിഴിവിൽ 41,999 രൂപയ്ക്ക് ലഭ്യമാണ്.

വൺപ്ലസ് 9 പ്രോ 5ജി

ഇതുപോലെ, വൺപ്ലസ് 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന് 59,999 രൂപയാണ് വില വരുന്നത്. ഈ ഡിവൈസ് വാങ്ങാൻ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 5,000 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇതോടെ ഫോണിന്റെ വില 54,999 രൂപയായി കുറയുന്നു. സ്‌മാർട്ട്‌ഫോണിന്റെ 12 ജിബി റാം ഉള്ള ഹൈ-എൻഡ് വേരിയന്റ് വാങ്ങുന്നവർക്കും ഇതേ കിഴിവ് ലഭിക്കും, ബാങ്ക് ഓഫർ ഉപയോഗിക്കുമ്പോൾ ഹൈ എൻഡ് മോഡലിന്റെ വില 59,999 രൂപയായി കുറയുന്നു.

ഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഓഫറുകൾ

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുക. ഡിസംബർ 31 വരെ മാത്രമേ ഇവ ലഭ്യമാകുകയുള്ളു. വൺപ്ലസ് 9ആർ, വൺപ്ലസ് നോർഡ് സിഇ, വൺപ്ലസ് നോർഡ് 2 എന്നിവ പോലുള്ള മറ്റ് വൺപ്ലസ് ഫോണുകൾക്കും സമാനമായ ഓഫറുകൾ ലഭിക്കും. നിങ്ങൾ പുതിയൊരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ 13,000 രൂപ വരെ കിഴിവിൽ ഡിവൈസുകൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഇത്.

വൺപ്ലസ് 9: സവിശേഷതകൾ

വൺപ്ലസ് 9: സവിശേഷതകൾ

6.55 ഇഞ്ച് ഡിസ്പ്ലെയുമായിട്ടാണ് വൺപ്ലസ് 9 സ്മാർട്ട്ഫോൺ വരുന്നത്. 1080 x 2400 റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഹാസ്സൽബ്ലാഡുമായി ചേർന്ന് വൺപ്ലസ് നിർമ്മിച്ച ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. 48 എംപി, 50 എംപി, 2 എംപി എന്നിവയടങ്ങുന്ന പിൻക്യാമറ സെറ്റപ്പും 16 എംപി സെൽഫി ക്യാമറയുമായി ഡിവൈസിൽ ഉള്ളത്. 4500 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ വൺപ്ലസ് നൽകിയിട്ടുണ്ട്.

വൺപ്ലസ് 9 പ്രോ: സവിശേഷതകൾ

വൺപ്ലസ് 9 പ്രോ: സവിശേഷതകൾ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്.1440 x 3216 പിക്സൽ റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഹാസ്സൽബ്ലാഡിന്റെ ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ ഡിവൈസിലും ഉള്ളത്. എന്നാൽ ഇതിൽ നാല് പിൻ ക്യാമറകളുണ്ട്. 48 എംപി, 50 എംപി, 8 എംപി, 2എംപി ക്യാമറകളാണ് ഡിവൈസിന്റെ പിൻവശത്ത് ഉള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസർ, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ആറ് മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ആറ് മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്

Most Read Articles
Best Mobiles in India

English summary
The OnePlus 9 and OnePlus 9 Pro, the best premium smartphones launched this year, are now available at huge discounts. These devices are available with a discount of up to Rs 13,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X