സാംസങ് ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ 17,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം

|

സാംസങ് തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 എന്നീ സ്മാർട്ട്ഫോണുകൾക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 17,000 രൂപ ലാഭം നൽകുന്ന ഓഫറാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറുകൾ വഴിയാണ് ഈ കിഴിവ് ലഭിക്കുന്നത്. ഇതിനൊപ്പം സാംസങ് ഗാലക്‌സി ബഡ്‌സ് 2 ഇയർബഡ്സ് വാങ്ങുന്നവർക്ക് ബണ്ടിൽഡ് ഡിസ്‌കൗണ്ടും കമ്പനി നൽകുന്നുണ്ട്.

 

സാംസങ്

സാംസങ് ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 വാങ്ങുന്ന ഉപഭോക്താക്കൾക്ക് വെറും 1,999 രൂപ മാത്രം ചിലവിൽ ഗാലക്സി ബഡ്സ് 2 വാങ്ങാം. സാംസങ്ങിന്റെ ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിന് ശരിക്കും 11,999 രൂപയാണ് വില വരുന്നത്. സാംസങിന്റെ മടക്കാവുന്ന സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾ അതിനൊപ്പം ഗാലക്‌സി ബഡ്‌സ് 2 വാങ്ങിയാൽ മൊത്തത്തിലുള്ള വിലയിൽ 10,000 രൂപ വരെ ലാഭിക്കാം. മികച്ച ഓഫറാണ് ഇത്. ടിഡബ്ല്യുഎസ് ഇയർഫോണുകളുടെ വിപണിയിൽ ഏറെ ജനപ്രിതിയുളള ഡിവൈസാണ ഗാലക്സി ബഡ്സ് 2.

മറ്റൊരു ഷവോമി വിസ്മയം; ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 24,999 രൂപ മുതൽമറ്റൊരു ഷവോമി വിസ്മയം; ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 24,999 രൂപ മുതൽ

ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3
 

സാംസങിന്റെ ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന വൻ വിലക്കിഴിവ് ഒറ്റ ഓഫറിലൂടെ മാത്രമല്ല ലഭിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 7,000 രൂപ അപ്‌ഗ്രേഡ് ബോണസ് ലഭിക്കും. 7000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ഈ കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ലഭിക്കും. ഇത്തരം ഓഫറുകളിലൂടെ ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് മൊത്തം 17,000 രൂപ ലാഭം ലഭിക്കും.

വില

ഗാലക്സി Z ഫോൾഡ് 3 സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 1,49,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള സ്റ്റെപ്പ്-അപ്പ് ഓപ്ഷന് ഇന്ത്യയിൽ 1,57,999 രൂപയാണ് വില. രണ്ട് മോഡലുകളും ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന് 84,999 രൂപയാണ് വില. 256ജിബി മെമ്മറിയുള്ള മോഡലിന് 88,999 രൂപയാണ് വില. രണ്ട് ഓപ്ഷനുകളും ഫാന്റം ബ്ലാക്ക്, ക്രീം നിറങ്ങളിൽ ലഭ്യമാണ്.

2022 ജനുവരിയിലെ 40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്2022 ജനുവരിയിലെ 40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്

സാംസങ്

സാംസങ് ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 എന്നിവ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസുകൾ ഇന്ത്യയിൽ ആദ്യം വിൽപ്പനയ്ക്ക് എത്തിയത് സെപ്റ്റംബറിലാണ്. സാംസങ്ങിന്റെ മൂന്നാം തലമുറ മടക്കാവുന്ന ഡിവൈസുകളാണ ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 എന്നിവ. സാംസങ് മൂന്നാം തലമുറ ഫോൾഡബിൾ ഡിവൈസുകളിൽ എത്തുമ്പോൾ വർഷങ്ങളായി കമ്പനി നടത്തുന്ന മെച്ചപ്പെടുത്തലുകളെല്ലാം കാണാനുണ്ട്. ഫോൾഡ് 3 മികച്ച ഡിസ്‌പ്ലേ നൽകുന്നു. മടക്കാവുന്ന ഫോം ഫാക്ടറിൽ സാംസങ് ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട് എന്നതിനറെ തെളിവാണ് ഈ ഡിവൈസ്.

ഡിസ്പ്ലേ

ഫോൾഡ് 3 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയ്ക്ക് കേടുപാടുകൾ കൂടാതെ 2 ലക്ഷം ഫോൾഡുകൾ (തുറന്നതും അടയ്ക്കുന്നതും അടക്കം) കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സാംസങ് പറയുന്നു. ഏകദേശം അഞ്ചര വർഷത്തേക്ക് ഫോൺ ഒരു ദിവസം 100 തവണ വരെയുള്ള അളവിൽ മടക്കാം. ഇത്തരം ഫോണുകൾക്ക് ആവശ്യക്കാർ കൂടുതൽ ആയതിനാൽ ഇപ്പോൾ ലഭിക്കുന്ന ഓഫർ മികച്ചതാണ്. നിങ്ങളും മികച്ചൊരു ഫോൾഡബിൾ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്.

മറ്റൊരു ഷവോമി വിസ്മയം; ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 24,999 രൂപ മുതൽമറ്റൊരു ഷവോമി വിസ്മയം; ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 24,999 രൂപ മുതൽ

Most Read Articles
Best Mobiles in India

English summary
Samsung has announced offers for buyers of their foldable smartphones. Buyers of Galaxy Z Fold 3 and Galaxy Z Flip 3 smartphones can now get a discount of up to Rs 17,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X