റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്

|

റിയൽമിയുടെ ജനപ്രീയ ഡിവൈസുകളായ റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവ ഇപ്പോൾ 2,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. റിയൽ‌മി ഡെയ്‌സ് സെയിലിലൂടെയാണ് ഈ ഡിവൈസുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയൽമിയുടെ നിരവധി സ്മാർട്ട്ഫോണുകൾക്കും മറ്റ് ഡിവൈസുകൾക്കും വിലക്കിഴിവ് ലഭ്യമാണ് എങ്കിലും ഈ മൂന്ന് ഡിവൈസുകൾക്കാണ് ഏറ്റവും ആകർഷകമായ ഓഫറുകൾ ലഭിക്കുന്നത്. മൂന്ന് ഫോണുകളും 5ജി സപ്പോർട്ടുള്ള ഫോണുകളാണ്.

റിയൽ‌മി
 

റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല സ്മാർട്ട് ടിവികൾ, ട്രൂലി വയർലെസ് ഇയർബഡ്സ്, നെക്ക്ബാൻഡ് ഇയർഫോൺസ്, സ്മാർട്ട് വാച്ചുകൾ, ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, ചാർജറുകൾ, പവർ ബാങ്കുകൾ, ബ്രീഫ്‌കെയ്‌സുകൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകൾ ലഭിക്കും. ഏറ്റവും മികച്ച വിലക്കിഴിവുകൾ ലഭിക്കുന്നത് സ്മാർട്ട്ഫോണുകൾക്ക് തന്നെയാണ്. മുകളിൽ പറഞ്ഞ മൂന്ന് ഡിവൈസുകൾക്കും ലഭിക്കുന്ന കിഴിവുകളും അവയുടെ വിലയും വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾ

റിയൽമി എക്സ്7 പ്രോ

ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിന് 29,999 രൂപയാണ് വില, എന്നാൽ ഈ സെയിലിലൂടെ നിങ്ങൾക്ക് ഇത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. റിയൽ‌മി ഓൺലൈൻ സ്റ്റോറിൽ പ്രീപെയ്ഡ് ഓർഡറുകൾക്ക് 2,000 രൂപ കിഴിവും ലഭ്യമാണ്. അതായത് എക്സ് 7 പ്രോ വാങ്ങുമ്പോൾ നിങ്ങൾ മുൻകൂർ പേയ്മെന്റ് നടത്തുകയും ക്യാഷ് ഓൺ ഡെലിവറി നൽകാതിരിക്കുകയും ചെയ്താൽ നിങ്ങൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും. ഏപ്രിൽ 7നും ഏപ്രിൽ 11നും ഇടയിലുള്ള ദിവസങ്ങളിൽ ഈ ഓഫർ ലഭ്യമാകും. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് കളർ‌വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റിയൽ‌മി എക്സ്7
 

റിയൽ‌മി എക്സ്7, നാർ‌സോ 30 പ്രോ എന്നിവ 1,000 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. പ്രീപെയ്ഡ് ഓർഡറുകളിൽ മാത്രമേ ഈ കിഴിവ് ബാധകമാകൂ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അതല്ലെങ്കിൽ മറ്റേതെങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷൻ എന്നിവയിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഈ കിഴിവ് ലഭിക്കും. 19,999 രൂപ വിലയുള്ള റിയൽമി എക്സ്7 സ്മാർട്ട്ഫോൺ ഇപ്പോൾ 18,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്. 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, ഒക്ടാ കോർ ഡൈമെൻസിറ്റി 1000+ എസ്ഒസി, 4,500 എംഎഎച്ച് ബാറ്ററി, 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു

റിയൽമി നാർസോ 30 പ്രോ

റിയൽമി നാർസോ 30 പ്രോ സ്മാർട്ട്ഫോണിന് 16,999 രൂപയാണ് യഥാർത്ഥ വില. പക്ഷേ ഇപ്പോൾ ഈ ഡിവൈസ് 15,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസി, 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

റിയൽ‌മി ഓൺലൈൻ സ്റ്റോർ

റിയൽ‌മി ഓൺലൈൻ സ്റ്റോറിൽ മറ്റുള്ള ഡിവൈസുകൾക്കും പ്രൊഡക്ടുകൾക്കുമുള്ള വിലക്കിഴിവുകളും ഓഫറുകളും പരിശോധിക്കാം. റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിനും ഓഫർ ലഭ്യമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജനപ്രീയ ഡിവൈസായ നാർസോ 20 പ്രോ ആകർഷകമായ വിലക്കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. നാല് ദിവസം മാത്രമാണ് റിയൽമിയുടെ ഈ സെയിൽ നടക്കുന്നത്.

കൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപകൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപ

Most Read Articles
Best Mobiles in India

English summary
Realme's popular devices like Realme X7 Pro, X7 and Narzo 30 Pro are now available now with up to Rs 2,000 discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X