4,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി കെ 3 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ സ്മാർട്ഫോണായ ജിയോണി കെ 3 പ്രോ ചൈനയിൽ അവതരിപ്പിച്ചു. ജിയോണിക്ക് 2018 ൽ വിപണിയിൽ ഇടിവ് സംഭവിച്ചെങ്കിലും പിന്നീട് കുറച്ച് പുതിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് വാച്ചുകളും അവതരിപ്പിച്ച് കഴിഞ്ഞ വർഷം വിപണിയിലേക്ക് മടങ്ങിയെത്തി. ഈ പുതിയ ജിയോണി കെ 3 പ്രോയുടെ ലോഞ്ച് സൂചിപ്പിക്കുന്നത് കമ്പനി ഇതുവരെ ബിസിനസ്സ് പൂർണ്ണമായും നിർത്തലാക്കുന്നില്ല എന്നാണ്. ഡേറ്റഡ് ആൻഡ്രോയിഡ് 9 പൈയിൽ‌ പ്രവർ‌ത്തിക്കുന്ന ഈ സ്മാർട്ട്ഫോണിന് പുറകിലായി ഫിംഗർ‌പ്രിൻറ് സ്കാനർ‌ വരുന്നു. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ് ഇതിലുള്ളത്.

ജിയോണി കെ 3 പ്രോ: വില, വിൽപ്പന
 

ജിയോണി കെ 3 പ്രോ: വില, വിൽപ്പന

ജിയോണി കെ 3 പ്രോയ്ക്ക് 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് സിഎൻ‌വൈ 699 (ഏകദേശം 7,500 രൂപ), ചൈനയിലെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 799 (ഏകദേശം 8,600 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഈ ഫോൺ ഇതിനകം ജെഡി ഡോട്ട് കോം വഴി വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ഇത് ജേഡ് ഗ്രീൻ, പേൾ വൈറ്റ് എന്നി കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന്റെ അന്താരാഷ്ട്ര ലോഞ്ചിനെ കുറിച്ച് നിലവിൽ ഒരു വ്യക്തതയുമില്ല.

ജിയോണി കെ 3 പ്രോ: സവിശേഷതകൾ

ജിയോണി കെ 3 പ്രോ: സവിശേഷതകൾ

ജിയോണി കെ 3 പ്രോ ഡ്യുവൽ സിം കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ആൻഡ്രോയിഡ് 9 പൈയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. 19: 9 ആസ്പെക്ടറ്റ് റേഷിയോ, 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 234 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവയുള്ള 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ 12 എൻ‌എം അടിസ്ഥാനമാക്കിയുള്ള 2 ജിഗാഹെർട്സ് മീഡിയടെക് ഹെലിയോ പി 60 (എംടി 6771) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

റിയൽമി സി 11 ഇന്ന്‌ ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിൽ‌പനയ്‌ക്ക് എത്തും: വില, സവിശേഷതകൾ‌, ഓഫറുകൾ‌

 ജിയോണി കെ 3 പ്രോ സ്മാർട്ഫോൺ

ജിയോണി കെ 3 പ്രോയ്ക്ക് 16 മെഗാപിക്സൽ എഫ് / 2.0 പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മറ്റ് രണ്ട് ക്യാമറകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എഫ് / 2.0 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഫോണിലുണ്ട്. പിൻ പാനലിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

 ജിയോണി കെ 3 പ്രോ ക്യാമറ
 

ഈ ഹാൻഡ്‌സെറ്റിന് 4,000 എംഎഎച്ച് ബാറ്ററി വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. ജിയോണി കെ 3 പ്രോയ്ക്ക് 205 ഗ്രാമാണ് ഭാരം വരുന്നത്.

Most Read Articles
Best Mobiles in India

English summary
Gionee K3 Pro has launched quietly in China as the company's latest offering. Gionee officially filed for bankruptcy in 2018 but later came back last year with some new phones and smartwatches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X