Just In
- 10 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 11 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 12 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 13 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ
ഈ വർഷം സെപ്റ്റംബറിലാണ് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ജിയോണി പുതിയ സ്മാർട്ട്ഫോണായ ജിയോണി M12 പ്രോ തങ്ങളുടെ ആഭ്യന്തര വിപണിയായ ചൈനയിൽ അവതരിപ്പിച്ചത്. ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി60 എസ്ഒസിയുടെ കരുത്തുയമാി പുറത്തിറങ്ങിയ ഈ ഡിവൈസിന്റെ സീരിസിൽ മറ്റൊരു ഡിവൈസ് അവതരിപ്പിച്ചിരിക്കുകയാണ് ജിയോണി. ജിയോണി എം12 എന്ന സ്മാർട്ട്ഫോൺ നൈജീരിയയിലാണ് ലോഞ്ച് ചെയ്തത്. ഇതൊരു ബജറ്റ് സ്മാർട്ട്ഫോണാണ്.

ജിയോണി M12: വില
നൈജീരിയയിലെ ജുമിയയിൽ ഒരു ഓൺലൈൻ റീട്ടെയിലർ വഴി ജിയോണി M12 സ്മാർട്ട്ഫോൺ രണ്ട് ചിപ്പ്സെറ്റ് വേരിയന്റുകളിൽ ലഭ്യമാണ്. ആദ്യ വേരിനയന്റിന് എൻജിഎൻ 75,000 (ഏകദേശം 14,500 രൂപ) വിലയുണ്ട്. ഇത് ഹീലിയോ എ22 ചിപ്സെറ്റുമായിട്ടാണ് വരുന്നത്. രണ്ടാമത്തെ വേരിയന്റിന് എൻജിഎൻ 85,000 (ഏകദേശം 16,500 രൂപ) വിലയുണ്ട്. ഹെലിയോ പി22 ചിപ്സെറ്റാണ് ഈ വേരിയന്റിൽ ഉള്ളത്. മാജിക് ഗ്രീൻ, ഡാസ്ലിംഗ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാവുന്നത്. മറ്റ് വിപണികളിൽ ഈ ഡിവൈസ് പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
കൂടുതൽ വായിക്കുക: പോക്കോ എം3 സ്മാർട്ട്ഫോൺ നവംബർ 24ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ജിയോണി M12: സവിശേഷതകൾ
ജിയോണി M12 സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1600 x 720 പിക്സൽസ് എച്ച്ഡി + റെസലൂഷൻ, 91% സ്ക്രീൻ-ടു-ബോഡി റേഷിയോ, 20: 9 ആസ്പാക്ട് റേഷിയോ എന്നീ സവിശേഷതകളാണ് ഉള്ളത്. 16 എംപി സെൽഫി ക്യാമറ സെൻസറിനായി ഡിസ്പ്ലെയുടെ മുകളിൽ ഇടത് വശത്തായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടും ജിയോണി നൽകിയിട്ടുണ്ട്.

ജിയോണി M12 നാല് പിൻക്യാമറകളുമായിട്ടാണ് വരുന്നത്. ഈ വെർട്ടിക്കൽ ക്വാഡ് ക്യാമറ സെറ്റപ്പിൽ എഫ് / 1.79 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി സാംസങ് ജിഡി 1 ലെൻസ്, 115 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 5 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, രണ്ട് 2 എംപി ലെൻസുകൾ എന്നിവയാണ് ഉള്ളത്. ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.
കൂടുതൽ വായിക്കുക: ജിയോ ഫോണിന് വില വർധിക്കുന്നു, ഇനി വില 999 രൂപ മുതൽ

ആൻഡ്രോയിഡ് 10ലാണ് ജിയോണി M12 പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഹെലിയോ എ22 ആണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള വേരിയന്റിന് കരുത്ത് നൽകുന്നത് ഹീലിയോ പി22 ചിപ്സെറ്റാണ്. 10W ചാർജിങ് സപ്പോർട്ടുള്ള 5100 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റ മറ്റൊരു സവിശേഷത.

സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളായ ഡ്യുവൽ 4ജി വോൾട്ടി, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ, റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് മറ്റ് കണക്ടിവിറ്റി ഓപ്ഷനുകൾ. ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. അധികം വൈകാതെ ആഗോള വിപണിയിൽ ഡിവൈസ് ലോഞ്ച് ചെയ്യാൻ സാധ്യത ഉണ്ട്.
കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിൽ എത്തും
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190