സ്നാപ്ഡ്രാഗൺ 730 ജി SoC പ്രോസസറുമായി ഗൂഗിൾ പിക്‌സൽ 4 എ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 349 ഡോളർ (ഏകദേശം 25,500 രൂപ) വിലയുമായി ഗൂഗിൾ പിക്‌സൽ 4 എ ആഗോള വിപണിയിലെത്തിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായുള്ള ഈ നീക്കം. ലോഞ്ച് പ്രഖ്യാപിക്കുന്നതിനൊപ്പം ഇന്ത്യയിലെ പിക്‌സൽ 4 എ വിലയും ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. രാജ്യത്ത് പുതിയ പിക്‌സൽ ഫോണിന്റെ വിൽപ്പന തീയതിയും ഗൂഗിൾ പ്രഖ്യാപിച്ചു. പിക്‌സൽ 3 എയുടെ പിൻഗാമിയായി വരുന്ന ഈ സ്മാർട്ട്‌ഫോൺ പഞ്ച്-ഹോൾ ഡിസ്‌പ്ലേ, പിൻവശത്ത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ തുടങ്ങിയ സവിശേഷതകളുമായി വരുന്നു.

ഗൂഗിൾ പിക്‌സൽ 4 എ: ഇന്ത്യയിലെ വില
 

ഗൂഗിൾ പിക്‌സൽ 4 എ: ഇന്ത്യയിലെ വില

ഇന്ത്യയിൽ ഗൂഗിൾ പിക്‌സൽ 4 എയുടെ സിംഗിൾ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയാണ് വില വരുന്നത്. എന്നാൽ, ഒരു നിശ്ചിത കാലയളവിലേക്ക് കമ്പനി പ്രമോഷണൽ വിലയായ 29,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും. ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള ഏതാനും വിശദാംശങ്ങൾ നൽകുന്നതിനായി ഗൂഗിൾ രാജ്യത്ത് പിക്‌സൽ 3 എ 39,999 രൂപയ്ക്ക് പുറത്തിറക്കി. ഓൺലൈൻ വിൽപ്പന സമയത്ത് ഈ സ്മാർട്ട്ഫോൺ 29,999 രൂപയ്ക്ക് പലപ്പോഴായി വിൽപ്പനയ്ക്കെത്തും. വിവിധ യു‌എസ് സംസ്ഥാനങ്ങളിലെ വിൽ‌പന നികുതി കണക്കാക്കിയാൽ‌ പിക്‌സൽ 4 എ യുടെ ഇന്ത്യൻ വില യു‌എസ് വിലയ്ക്ക് സമാനമായിരിക്കും.

ഗൂഗിൾ പിക്‌സൽ 4 എ: ലഭ്യത വിശദാംശങ്ങൾ

ഒക്ടോബർ 16 മുതൽ ഫ്ലിപ്കാർട്ട് വഴി പിക്‌സൽ 4 എ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് ഗൂഗിൾ വെളിപ്പെടുത്തി. രാജ്യത്തെ സാധാരണ ഉപഭോക്താക്കൾക്കായി ഓൺലൈൻ വിപണന കേന്ദ്രം ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ആരംഭിക്കുന്നത് ഒക്ടോബർ 16നാണ്. ഒക്ടോബർ 17ന് പിക്‌സൽ 4 എ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് കഴിഞ്ഞ ആഴ്ച ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.

ഗൂഗിൾ പിക്‌സൽ 4 എ: സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 4 എ: സവിശേഷതകൾ

5.81 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080x2,340 പിക്‌സൽ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്‌സൽ 4 എയ്ക്ക് ലഭിക്കുന്നത്. 19.5:9 ആസ്പെക്ട് റേഷ്യോയും 443 പിപിഐ പിക്‌സൽ ഡെൻസിറ്റിയും, എച്ച്ഡി സപ്പോർട്ടും ഈ ഡിസ്‌പ്ലേയിൽ വരുന്നു. 6 ജിബി LPDDR4x റാമുമായി ജോടിയാക്കിയ ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്.

ഗൂഗിൾ പിക്‌സൽ 4 എ: ക്യാമറ സവിശേഷതകൾ
 

ഗൂഗിൾ പിക്‌സൽ 4 എ: ക്യാമറ സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 4 എയ്ക്ക് എഫ്/1.7 ലെൻസും എൽഇഡി ഫ്ലാഷ് മൊഡ്യൂളിൽ വരുന്ന 12 മെഗാപിക്സൽ ക്യാമറയാണ് ലഭിക്കുന്നത്. ഡ്യുവൽ എക്‌സ്‌പോഷർ കണ്ട്രോൾ, പോർട്രെയിറ്റ് മോഡ്, ടോപ്പ് ഷോട്ട്, നൈറ്റ് സൈറ്റ്, ഫ്യൂസ് ചെയ്ത വീഡിയോ സവിശേഷതകൾ വരുന്ന പ്രധാന ക്യാമറ എച്ച്ഡിആർ+ സപ്പോർട്ട് ചെയ്യുന്നു. മികച്ച ഫോട്ടോകളും വിഡിയോകളും പകർത്തുന്നതിനായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും കമ്പനി ഈ ഡിവൈസിൽ നൽകിയിരിക്കുന്നു. സെൽഫികൾ പകർത്തുവാൻ ഫോണിന് മുൻവശത്തായി എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ വരുന്നു.

ഗൂഗിൾ പിക്‌സൽ 4 എ

ഗൂഗിൾ പിക്‌സൽ 4 എയ്ക്ക് 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് വരുന്നത്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 3,140എംഎഎച്ച് ബാറ്ററിയാണ് പിക്‌സൽ 4എയിൽ നൽകിയിരിക്കുന്നത്. 4ജി വോൾട്ടേ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ ഡിവൈസിന്റെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസറുകളും പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഗൂഗിൾ പിക്‌സൽ 4 എയ്ക്ക് ലഭിക്കുന്നു.

Most Read Articles
Best Mobiles in India

English summary
In India, Google Pixel 4a has been released. The latest development comes about two months after Google launched the Pixel 4a with a price tag of $349 (about Rs. 25,500) to the global markets. In addition to announcing the launch, India's Pixel 4a price has also been announced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X