നിങ്ങൾക്ക് 5,000 രൂപ വിലക്കുറവിൽ ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ട്‌ഫോൺ സ്വന്തമാക്കുവാൻ ഒരവസരം

|

പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ വരുന്ന ആദ്യത്തെ പേരുകളിൽ ഒന്നാണ് ഗൂഗിൾ പിക്‌സൽ. എന്നാൽ, ബജറ്റ് വിഭാഗത്തിലും ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യൻ ഉപഭോക്താക്കൾക്കായി മിഡ് റേഞ്ച് ഓഫറായി പിക്‌സൽ 4 എ അവതരിപ്പിക്കുകയും ചെയ്യ്തു. സ്നാപ്ഡ്രാഗൺ 730 പ്രോസസർ നൽകുന്ന കോംപാക്റ്റ് ഡിസൈൻ ഉൾപ്പെടുന്ന ഈ ഹാൻഡ്‌സെറ്റ് കഴിഞ്ഞ വർഷം രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു. പിക്‌സൽ 5 എ രാജ്യത്ത് വിപണിയിലെത്തിക്കാൻ കമ്പനി ഇപ്പോൾ തയ്യാറായിരിക്കുകയാണ്. വരാനിരിക്കുന്ന പിക്‌സൽ സ്മാർട്ട്‌ഫോണിന് വഴിയൊരുക്കാൻ കമ്പനി പിക്‌സൽ 4 എയിൽ ഇപ്പോൾ ഇളവ് നൽകിയിരിക്കുകയാണ്. ഈ പുതിയ ഓഫർ എന്താണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

ഗൂഗിൾ പിക്‌സൽ 4 എയുടെ ഡിസ്കൗണ്ട് വിശദാംശങ്ങൾ

ഗൂഗിൾ പിക്‌സൽ 4 എയുടെ ഡിസ്കൗണ്ട് വിശദാംശങ്ങൾ

ഗൂഗിൾ പിക്‌സൽ 4 എ ഇന്ത്യയിൽ 5,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. രാജ്യത്ത് 31,999 രൂപയ്ക്ക് പിക്‌സൽ 4 എയുടെ 6 ജിബി റാമും 128 ജിബി വേരിയന്റും വിൽപ്പന നടത്തി. എന്നാൽ, ഈ ഹാൻഡ്‌സെറ്റിന് ഇപ്പോൾ 5,000 രൂപയുടെ താൽക്കാലിക വിലക്കുറവ് ലഭിച്ചിരിക്കുകയാണ്. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ വിൽപ്പനയുടെ ഭാഗമായാണ് ഈ കിഴിവ് ലഭിക്കുന്നത്. ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിൽ നിങ്ങൾക്ക് മെയ് 7 വരെ മാത്രമേ ഈ പ്രത്യേക കിഴിവ് ലഭിക്കുകയുള്ളു. വില കുറച്ചതിനെത്തുടർന്ന് പിക്‌സൽ 4 എ 26,999 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം വരെ കൂടുതൽ കിഴിവ് ലഭിക്കുന്നതാണ്.

ഗൂഗിൾ പിക്‌സൽ 4 എയുടെ സവിശേഷതകൾ
 

ഗൂഗിൾ പിക്‌സൽ 4 എയുടെ സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 4 എ ഹാൻഡ്‌സെറ്റിൽ 5.81 ഇഞ്ച് ഫുൾ എച്ച്ഡി+ ഒലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. ഈ ഡിസ്‌പ്ലേയ്ക്ക് 19.5: 9 ആസ്പെക്റ്റ് റേഷിയോ, എച്ച്ഡിആർ സപ്പോർട്ട് എന്നീ സവിശേഷതകളുണ്ട്. ഒരു മോഡേൺ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനാണ് ഈ ഡിവൈസിൽ ഗൂഗിൾ നൽകിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 3,140mAh ബാറ്ററിയാണ് ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇതിൽ നിന്നും നിങ്ങൾക്ക് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

ഗൂഗിൾ പിക്‌സൽ 4 എയുടെ ക്യാമറ സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 4 എയുടെ ക്യാമറ സവിശേഷതകൾ

എഫ്/1.7 ലെൻസും എൽഇഡി ഫ്ലാഷ് മൊഡ്യൂളുമുള്ള 12 മെഗാപിക്സൽ ക്യാമറയാണ് ഗൂഗിൾ പിക്‌സൽ 4 എയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡ്യുവൽ എക്‌സ്‌പോഷർ കണ്ട്രോൾ, പോർട്രെയിറ്റ് മോഡ്, ടോപ്പ് ഷോട്ട്, നൈറ്റ് സൈറ്റ്, ഫ്യൂസ് ചെയ്ത വീഡിയോ ഫീച്ചറുകളുള്ള പ്രധാന ക്യാമറ എച്ച്ഡിആർ+ സപ്പോർട്ട് ചെയ്യുന്നു. മികച്ച ഫോട്ടോകളും വിഡിയോകളും പകർത്തുവാൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുണ്ട്. സെൽഫികൾ എടുക്കുവാൻ ഈ സ്മാർട്ട്ഫോണിൻറെ മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറയാണുള്ളത്. 4ജി വോൾട്ടേ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസറുകളും പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ഫോണിലുണ്ട്.

Most Read Articles
Best Mobiles in India

English summary
The Pixel 4a is a mid-range offering for Indian buyers, and the company has been concentrating on the affordable segment as well. The smartphone was released in the country last year with a compact design and a Snapdragon 730 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X