ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 30ന് പുറത്തിറങ്ങും

|

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ പിക്‌സൽ 5, പിക്‌സൽ 4എ 5ജി എന്നിവ സെപ്റ്റംബർ 30ന് പുറത്തിറങ്ങും. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകളെ സംബന്ധിക്കുന്ന നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. പിക്‌സൽ സ്മാർട്ട്‌ഫോണുകളുടെ പ്രധാന സവിശേഷതകളെക്കുറിച്ചും ഡിസൈനിനെ കുറിച്ചുമുള്ള വിവരങ്ങൾ ഈ ലിക്ക് റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നു. ഔദ്യോഗിക ലോഞ്ചിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലീക്ക്സ് ഫാക്ടറി ഈ ഡിവൈസുകളുടെ വില, സ്റ്റോറേജ്, കളർ ഓപ്ഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടു.

പിക്സൽ 5, പിക്സൽ 4എ 5ജി: പ്രതീക്ഷിക്കുന്ന വിലയും വേരിയന്റുകളും
 

പിക്സൽ 5, പിക്സൽ 4എ 5ജി: പ്രതീക്ഷിക്കുന്ന വിലയും വേരിയന്റുകളും

ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ നിരവധി ഓൺലൈൻ യൂറോപ്യൻ റീട്ടെയിൽ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും ലിസ്റ്റിങ് വിലയെ കുറിച്ച് മാത്രമല്ല വിൽപ്പന തീയതികൾ, കളർ ഓപ്ഷനുകൾ, സ്റ്റോറേജ് എന്നീ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. പിക്സൽ 5 സ്മാർട്ട്ഫോണിന് ജിബിപി 615 ആയിരിക്കും വില. ഇന്ത്യൻ കറൻസിയിൽ ഇത് 53,686 രൂപയോളം വരും. പിക്‌സൽ 4എ 5 ജി സ്മാർട്ട്ഫോണിന് ജിബിപി 499 വിലയുണ്ട്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 46,841 രൂപയാണ്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

യൂറോപ്യൻ വിപണി

കോണ്ടിനെന്റൽ യൂറോപ്യൻ വിപണിയിലെ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വിലയും ഓൺലൈൻ ലിസ്റ്റിങുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. പിക്സൽ 5 സ്മാർട്ട്ഫോണിന് 629 യൂറോയാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ 54,158 രൂപയോളം വരും. പിക്‌സൽ 4എ 5ജിക്ക് 499 യൂറോ വിലയുണ്ട്. ഇത് ഏകദേശം 42,985 രൂപയാണ്. ലിസ്റ്റിങ് അനുസരിച്ച്, പിക്സൽ 5 ബ്ലാക്ക്, ഗ്രീൻ നിറങ്ങളിൽ പുറത്തിറങ്ങും. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിലായിരിക്കുംപിക്സൽ 4എ 5ജി പുറത്തിറങ്ങുക.

128 ജിബി സ്റ്റോറേജ്

രണ്ട് സ്മാർട്ട്‌ഫോണുകളും യുകെയിൽ 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായി ഒക്ടോബർ 18 മുതൽ വിൽപ്പനയ്‌ക്കെത്തും. വരാനിരിക്കുന്ന പിക്‌സൽ സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കില്ലെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കില്ല എന്നല്ലാതെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൂടുതൽ വായിക്കുക: സാംസങിന്റെ വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി എസ്20 എഫ്ഇ പുറത്തിറങ്ങി

 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765
 

ഇതുവരെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 പ്രോസസറായിരിക്കും പിക്‌സൽ 5 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 6 ജിബി റാമായിരിക്കും ഉണ്ടാവുക. 3,080 mAh ബാറ്ററിയും ഒലെഡ് ഡിസ്പ്ലേ പാനലും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. പിക്സൽ 5 സ്മാർട്ട്ഫോണന്റെ സ്‌ക്രീനിന് 5.8 ഇഞ്ച് വലുപ്പമുണ്ടായിരിക്കും. ഇതൊരു 90 ഹെർട്സ് ഡിസ്പ്ലെയായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പിക്സൽ 4എ 5ജി

പിക്സൽ 4എ സ്റ്റാൻഡേർഡ് മോഡലിന് സമാനമായ ഹാർഡ്‌വെയറുമായിട്ടാണ് പിക്‌സൽ 4എ 5ജി സ്മാർട്ട്ഫഫോണും പുറത്തിറങ്ങുക. ആൻഡ്രോയിഡ് 11 ഒ.എസിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5.81 ഇഞ്ച് ഫുൾ എച്ച്ഡി+ ഒലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. 3,140 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. 4എ 4ജി വേരിയന്റിലെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജിക്ക് പകരം ഏത് ചിപ്പ്സെറ്റായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്നതും വ്യക്തമല്ല.

Most Read Articles
Best Mobiles in India

English summary
Google's latest flagship smartphones, the Pixel 5 and Pixel 4a 5G, will be released on September 30th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X