ഗൂഗിൾ പിക്‌സൽ 6 സീരീസ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 13 ന് അവതരിപ്പിച്ചേക്കും

|

ഗൂഗിൾ പിക്‌സൽ സീരീസ് സ്മാർട്ട്‌ഫോണുകളായ പിക്‌സൽ 6, പിക്‌സൽ 6 പ്രോ എന്നിവ ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഇത് പുതുക്കിയ രൂപകൽപ്പനയും സ്വന്തം ടെൻസർ ചിപ്‌സെറ്റുമായി പ്രവർത്തിക്കുന്നു. എന്നാൽ, ഈ സ്മാർട്ട്ഫോണുകൾ എപ്പോൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇതുവരെ കൃത്യമായി പറഞ്ഞിട്ടില്ല. പക്ഷെ, ഇപ്പോൾ സെപ്റ്റംബർ 13 ന് ഈ പുതിയ ഗൂഗിൾ പിക്‌സൽ 6 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന് ഒരു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആപ്പിൾ ഐഫോൺ 13 സീരീസ് സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പറയുന്ന ഒരു ദിവസം മുമ്പാണ് പുതിയ പിക്‌സൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുക.

 

ഗൂഗിൾ പിക്‌സൽ 6 സീരീസ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 13 ന് അവതരിപ്പിച്ചേക്കും

വരാനിരിക്കുന്ന പിക്‌സൽ 6 സീരീസ് ഈ ലോഞ്ചിൽ നിന്നും തന്നെ വാങ്ങാൻ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്തിടെയാണ് ഗൂഗിൾ കഴിഞ്ഞ വർഷം അവതരിപ്പിച്ച പിക്‌സൽ 5, പിക്‌സൽ 4 എ 5 ജി സ്മാർട്ട്ഫോണുകൾ നിർത്തലാക്കിയത്. ഈ പുതിയ പിക്‌സൽ സീരിസിനെക്കുറിച്ചുള്ള സവിശേഷതകൾ എല്ലാംതന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചില പ്രധാനപ്പെട്ട വിശദാംശങ്ങൾ ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്. പിക്‌സൽ 6 ൽ 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്നു, അതേസമയം പ്രോ മോഡലിന് 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകിയിരിക്കുന്നു.

ഗൂഗിൾ പിക്‌സൽ 6 സീരീസ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 13 ന് അവതരിപ്പിച്ചേക്കും

ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റാൻഡേർഡ് മോഡലിന് പിന്നിൽ ഡ്യൂവൽ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്, അതേസമയം പിക്‌സൽ 6 പ്രോയ്ക്ക് ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ വൈഡ് ആംഗിൾ ലെൻസ്, അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 4x ടെലിഫോട്ടോ ലെൻസ് തുടങ്ങിയ ഫീച്ചറുകൾ വരുന്നു. ഈ ചിപ്‌സെറ്റ് ഫോട്ടോ ഔട്ട്‌പുട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്ന ഫോട്ടോഗ്രാഫി പെർഫോമൻസ് ഇത്തവണ വിപണിയിൽ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റും.

ഗൂഗിൾ പിക്‌സൽ 6 സീരീസ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 13 ന് അവതരിപ്പിച്ചേക്കും
 

പിക്‌സൽ 6 സീരീസിൻറെ പ്രധാന സവിശേഷത അതിന് കരുത്തേകുന്ന പ്രോസസ്സർ തന്നെയാണ്, ഇത് എടുത്തുപറയുവാനുള്ള പ്രധാന കാരണം അവ ഗൂഗിൾ നിർമ്മിച്ച ടെൻസർ ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. ഇത് പ്രത്യേകിച്ചും പിക്‌സൽ സ്മാർട്ഫോണുകൾക്ക് മാത്രമായി നിർമ്മിച്ചതാണ്. ഈ ഹാൻഡ്‌സെറ്റിൽ വരുന്ന ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്, മെഷീൻ ലേർണിംഗ് കപ്പാസിറ്റിക്ക് പുറമേ, ട്രാൻസ്‌ലേഷൻ, ടൈറ്റിലിംഗ്, ഡിക്റ്റേഷൻ എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുവാൻ ഈ ചിപ്പിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ചിപ്‌സെറ്റ് ഇതുവരെ റിലീസ് ചെയ്യാത്ത സാംസങ് എക്‌സിനോസ് 9855 SoC പ്രോസസർ പോലെയിരിക്കും.

ഗൂഗിൾ പിക്‌സൽ 6 സീരീസ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 13 ന് അവതരിപ്പിച്ചേക്കും

സെപ്റ്റംബർ പകുതിയോടെ ധാരാളം സ്മാർട്ട്ഫോൺ ലോഞ്ച് ഇവന്റുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 21 എഫ്‌ഇ സെപ്റ്റംബർ 8 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് ഗൂഗിൾ പിക്‌സൽ 6 ലൈനപ്പ് സെപ്റ്റംബർ 13 ന് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. തൊട്ടുപിന്നാലെ, ആപ്പിൾ ഐഫോൺ 13 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഈ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ട കമ്പനികൾ ഔദ്യോഗികമായി കൂടുതൽ കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറിയുവാൻ സാധിക്കുമെന്നാണ് നിഗമനം.

Most Read Articles
Best Mobiles in India

English summary
The launch date for these smartphones, however, has yet to be disclosed by the company. While the official launch date has yet to be determined, a recent source indicates that Google will release the Pixel 6 series smartphones on September 13th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X