Just In
- 49 min ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 2 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- Sports
IPL 2022: ആര്‍സിബിയെപ്പോലെ 'ലോട്ടറി' നേടി വന്നവരല്ല ജിടി!- പുകഴ്ത്തി വീരു
- News
തൃക്കാക്കര തിരഞ്ഞെടുപ്പ്: ക്രിസ്ത്യന്‍ സമ്മേളനം നടന്നിരിക്കും, ഒരു മുഖ്യമന്ത്രിയ്ക്കും തടയാനാകില്ല:സുരേഷ് ഗോപി
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Movies
അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്
ടെക്ക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഗൂഗിൾ പിക്സൽ 6എ. സാധാരണ ഗതിയിൽ ഇനിയും ഏറെ മാസങ്ങൾ കഴിഞ്ഞ് മാത്രമാണ് പിക്സൽ 6എ ലോഞ്ച് ചെയ്യേണ്ടിയിരുന്നത്. എന്നാൽ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ പിക്സൽ 6എ മെയ് മാസത്തിൽ തന്നെ ലോഞ്ച് ചെയ്യാൻ സാധ്യത തെളിയുകയാണ്. പ്രശസ്ത ടിപ്സ്റ്റർ മാക്സ് ജാംബോർ ആണ് പിക്സൽ 6എയുടെ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

പിക്സൽ സീരിസിലെ ആദ്യ സ്മാർട്ട് വാച്ചും ഗൂഗിൾ പിക്സൽ 6എയ്ക്കൊപ്പം ലോഞ്ച് ചെയ്യാൻ സാധ്യത കൂടി വരികയാണ്. ഗൂഗിൾ പിക്സൽ 6എയുടെ ലോഞ്ച് തീയതി മാക്സ് ജാംബോർ പുറത്ത് വിട്ടിട്ടില്ല. അതേ സമയം മറ്റ് ചില റിപ്പോർട്ടുകൾ അനുസരിച്ച് മെയ് 26ന് തന്നെ ലോഞ്ച് നടക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. ഇതേ ദിവസം തന്നെ പിക്സൽ സ്മാർട്ട് വാച്ച് ലോഞ്ചും നടക്കുമെന്നാണ് കരുതുന്നത്.
35,000 രൂപയിൽ താഴെ വിലയിൽ ഈ ഐഫോൺ, ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന് വിലക്കിഴിവ്

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഗൂഗിൾ പിക്സൽ 5എ അമേരിക്കയിൽ ലോഞ്ച് ചെയ്തത്. അതും പ്രതീക്ഷിച്ചതിലും ഏറെ വൈകി. പിക്സൽ സീരീസിലെ 4എ 2020 ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഗൂഗിൾ പിക്സൽ 5 2022 ജനുവരിയിലും ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പിന്നാലെയാണ് ഗൂഗിൾ പിക്സൽ 6എ മെയ് മാസത്തിൽ രാജ്യത്ത് ലോഞ്ച് ആകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ലീക്ക് റിപ്പോർട്ടുകൾ സത്യമാണെങ്കിൽ പിക്സൽ സ്മാർട്ട്ഫോണുകളുടെ ആരാധകർക്ക് അധികം കാത്തിരിക്കേണ്ടി വരില്ല.

ഗൂഗിൾ പിക്സൽ 6എയെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. അതേ സമയം സ്മാർട്ട്ഫോണിന്റെ സ്പെക്സും ഫീച്ചറുകളും സംബന്ധിച്ച ഏതാനും ലീക്ക് റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഓൺലീക്സ് പുറത്ത് വിട്ട ചില അൺഒഫീഷ്യൽ റെൻഡേഴ്സ് ആണ് ഇതിൽ ഏറ്റവും പ്രധാനം. ഡിവൈസിന്റെ ഡിസൈൻ എങ്ങനെയായിരിക്കും എന്നതിനേക്കുറിച്ച് ഏകദേശ ധാരണ ഈ ലീക്സ് നൽകുന്നു. പിക്സൽ 6 എയ്ക്ക് പുതിയ പിക്സൽ 6 സീരീസിന് സമാനമായ രൂപകൽപ്പന ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പുറത്ത് വന്ന ലീക്സ് അനുസരിച്ച് ഫോണിന്റെ പിൻ ഭാഗത്ത് ഹൊറിസോണ്ടൽ അലൈൻമെന്റിൽ വലിയൊരു ക്യാമറ ബ്ലോക്ക് കാണാം. ഡ്യുവൽ ലെൻസ് ക്യാമറയാണ് ഇതിൽ ഉള്ളത്. ഗൂഗിൾ പിക്സൽ 6 എയ്ക്ക് 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ ഉണ്ടായിരിക്കും, കൂടാതെ പിക്സൽ 6ന്റെ അതേ 12 മെഗാപിക്സൽ അൾട്രാ വൈഡ് സ്നാപ്പറും സമാനമായ 8 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയും ഗൂഗിൾ പിക്സൽ 6 എയിൽ പ്രതീക്ഷിക്കാം.

ത്രീ ടോൺ കളർ സ്കീമും ഡിവൈസ് ഫീച്ചർ ചെയ്യുന്നു. ഗ്ലാസ് ബാക്ക് സെറ്റപ്പായിരിയ്ക്കും ഗൂഗിൾ പിക്സൽ 6 എയിൽ ഉണ്ടാകുക. കൂടാതെ 152.2 x 71.8 x 8.7 മിമി ആയിരിയ്ക്കും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിന്റെ അളവുകൾ. 6.2 ഒഎൽഇഡി ഡിസ്പ്ലേയാകും ഗൂഗിൾ പിക്സൽ 6എയിൽ ഉണ്ടാകുക. ഡിസ്പ്ലേയിൽ പഞ്ച് ഹോൾ സെറ്റപ്പിൽ ആയിരിക്കും സെൽഫീ ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്.
ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഗൂഗിൾ പിക്സൽ 6എയുടെ സോഫ്റ്റ്വെയർ വശം നോക്കാം. പിക്സൽ 6ന് സമാനമായി ഗൂഗിൾ ടെൻസർ ജിഎസ്101 ചിപ്സെറ്റാകും ഗൂഗിൾ പിക്സൽ 6എ ഫീച്ചർ ചെയ്യുക. ആൻഡ്രോയിഡ് 12 ബേസ്ഡ് സ്കിന്നുമായിട്ടാകും ഗൂഗിൾ പിക്സൽ 6എ വിപണിയിൽ എത്തുക. ഹെഡ്ഫോൺ ജാക്ക് ഇല്ലാത്ത ഗൂഗിളിന്റെ ആദ്യത്തെ ബജറ്റ് ഉപകരണം കൂടിയാകും പിക്സൽ 6എ എന്നും ചില ലീക്സ് സൂചന നൽകുന്നു.

പ്രശസ്ത ലീക്സ്റ്റർ ആയ ജോൺ പ്രോസസ്സറും പിക്സൽ വാച്ച് മെയ് 26ന് ലോഞ്ച് ചെയ്യപ്പെടുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഗൂഗിൾ പിക്സൽ സ്മാർട്ട് വാച്ചിന്റെതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. നീല, ഓറഞ്ച്, ഗ്രേ എന്നീ മൂന്ന് സ്ട്രാപ്പുകളും സ്ലിക്ക് റൗണ്ട് ഡയൽ ഫീച്ചറും ഇതിൽ കാണാവുന്നതാണ്. ഈ ചിത്രത്തിന് സാംസങ്ങിന്റെ ഗാലക്സി വാച്ച് ആക്റ്റീവ് 2വുമായി ഏറെ സാമ്യമുള്ളതായും വിലയിരുത്തലുകൾ ഉണ്ട്.
35,000 രൂപയിൽ താഴെ വിലയിൽ ഈ ഐഫോൺ, ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന് വിലക്കിഴിവ്
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999