Just In
- 7 hrs ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 8 hrs ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- 9 hrs ago
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
- 10 hrs ago
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം
Don't Miss
- Automobiles
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ വാഹന നിർമ്മാതാവായി മഹീന്ദ്ര
- News
വിമാനത്തില്‍ പ്രതിഷേധം: റിമാന്‍ഡിലായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം
- Sports
സന്നാഹം: രണ്ടിന്നിങ്സില്‍ രണ്ടു ടീമിനായി ബാറ്റ് വീശി പുജാര! കാരണമറിയാം
- Finance
പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകും; സുരക്ഷയോടെ നിക്ഷേപിക്കാൻ എവിടെ പോകണം
- Movies
'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!
- Travel
കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
റെഡ്മി നോട്ട് 11ടി പ്രോ+, റെഡ്മി നോട്ട് 11ടി പ്രോ എന്നിവ കഴിഞ്ഞ ദിവസമാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ഈ രണ്ട് പുതിയ റെഡ്മി നോട്ട് ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറകളും 144Hz ഡിസ്പ്ലേകളുമായിട്ടാണ് വരുന്നത്. ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 8100 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ സ്മാർട്ട്ഫോണുകളിൽ മികച്ച ഫീച്ചറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകൾക്ക് പുറമേ ആനിമേറ്റഡ് സൂപ്പർഹീറോ ഫിലിമിന്റെ ബ്രാൻഡിങ് ഉള്ള ഒരു പ്രത്യേക ഗിഫ്റ്റ് ബോക്സിൽ വരുന്ന റെഡ്മി നോട്ട് 11ടി ആസ്ട്രോ ബോയ് എഡിഷനും കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

റെഡ്മി നോട്ട് 11ടി പ്രോ+: സവിശേഷതകൾ
റെഡ്മി നോട്ട് 11ടി പ്രോ+ സ്മാർട്ട്ഫോണിൽ 144Hz ഏഴ്-ലെവൽ റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.6-ഇഞ്ച് (2,460x1,080 പിക്സൽ) ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 20.5:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേയിൽ എച്ച്ഡിആർ10 സപ്പോർട്ടും ഡിസിഐ-പി3 കളർ ഗാമറ്റുമുണ്ട്. ഡോൾബി വിഷൻ സർട്ടിഫിക്കേഷനും ഡിവൈസിനുണ്ട്. മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതിനായി പൂർണ്ണമായ ഡിസി ഡിമ്മിങ് സപ്പോർട്ടും ഉണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ തെർമൽ മാനേജ്മെന്റിനായി ഒരു വേപ്പർ കൂളിംഗ് (വിസി) ചേമ്പറും ഉണ്ട്.
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റെഡ്മി നോട്ട് 11ടി പ്രോ+ വരുന്നത്. 64 മെഗാപിക്സൽ സാംസങ് ഐസോസെൽ GW1 പ്രൈമറി സെൻസറാണ് ഇതിലവുള്ളത്. 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് ഈ ഡിവൈസിൽ ഉള്ളഥ്. ആൻഡ്രോയിഡ് ബേസ്ഡ് എംഐയുഐ 13ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.3, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 11ടി പ്രോ+സ്മാർട്ട്ഫോണിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,400mAh സിംഗിൾ സെൽ ബാറ്ററിയാണുള്ളത്. ഇൻബിൽറ്റ് ബാറ്ററി ഒറ്റ ചാർജിൽ 1.18 ദിവസം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സുരക്ഷിതമായ ഫാസ്റ്റ് ചാർജിംഗ് അനുഭവം നൽകുന്നതിനായി റെഡ്മി ഈ ഡിവൈസിൽ ഒരു സമർപ്പിത സർജ് പ്രൊട്ടക്ഷൻ ചിപ്പും നൽകിയിട്ടുണ്ട്. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് ഡിവൈസിലുള്ളത്.
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

റെഡ്മി നോട്ട് 11ടി പ്രോ: സവിശേഷതകൾ
റെഡ്മി നോട്ട് 11ടി പ്രോ+ൽ ഉള്ള അതേ 6.6 ഇഞ്ച് ഡിസ്പ്ലേയും മീഡിയടെക് ഡൈമെൻസിറ്റി 8100 പ്രോസസറുമാണ് റെഡ്മി നോട്ട് 11ടി പ്രോ സ്മാർട്ട്ഫോണിലും ഉള്ളത്. അതേ 64 മെഗാപിക്സൽ ഐസോസെൽ GW1 പ്രൈമറി സെൻസറടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫാസ്റ്റ് ചാർജിങിലും ബാറ്ററിയിലുമാണ്. റെഡ്മി നോട്ട് 11ടി പ്രോ 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,080mAh ബാറ്ററിയുമായിട്ടാണ് വരുന്നത്.

റെഡ്മി നോട്ട് 11ടി പ്രോ+, റെഡ്മി നോട്ട് 11ടി പ്രോ: വില
റെഡ്മി നോട്ട് 11ടി പ്രോ+ സ്മാർട്ട്ഫോണിന്റെ ബേസ് മോഡലായ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 2,099 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 24,400 രൂപയോളം വരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് സിഎൻവൈ 2,299 വിലയുണ്ട് ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 26,800 രൂപയോളം വരും. 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 2,499ആണ് വില. ഇത് ഏകദേശം 29,100 രൂപയോളമാണ്.
പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 11ടി പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 1,799 (ഏകദേശം 20,900 രൂപ) ആണ് വില. ടോപ്പ് എൻഡ് മോഡലായ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 1,899 (ഏകദേശം 23,300 രൂപ) വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 2,099 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 25,600 രൂപയോളം വരും. അറ്റോമിക് സിൽവർ, മിഡ്നൈറ്റ് ഡാർക്ക്നസ്, ടൈം ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ ഡിവൈസുകൾ ലഭ്യമാകുന്നത്.

ഇൻട്രോഡക്ടറി ഓഫറായി റെഡ്മി നോട്ട് 11ടി പ്രോ+, റെഡ്മി നോട്ട് 11ടി പ്രോ എന്നീ സ്മാർട്ട്ഫോണുകൾ സിഎൻവൈ 100 (ഏകദേശം 1,200 രൂപ) കിഴിവോടെ ലഭ്യമാകും. റെഡ്മി നോട്ട് 11ടി ആസ്ട്രോ ബോയ് ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഡിവൈസിന് സിഎൻവൈ 2,499 (ഏകദേശം 29,100 രൂപ) ആണ് വില വരുന്നത്. ജൂൺ 18 മുതൽ ഇത് ലഭ്യമാകുമെന്നും 10,000 യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്കെത്തുകയുള്ളുവെന്നും കമ്പനി അറിയിച്ചു. ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ എപ്പോൾ അവതരിപ്പിക്കും എന്ന കാര്യം റെഡ്മി വ്യക്തമാക്കിയിട്ടില്ല. റെഡ്മി സ്മാർട്ട്ഫോണുകൾ ജനപ്രിയമായ ഇന്ത്യയിൽ ഈ ഡിവൈസുകൾ വൈകാതെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999