40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

വിവിധ റേറ്റുകളിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ മുമ്പും ഞങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അൽപ്പം കാശ് മുടക്കിയാലും വേണ്ടില്ല, മികച്ച ഫീച്ചറുകളും കപ്പാസിറ്റിയും ഉള്ള, നല്ല ഫോണുകൾ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ആർട്ടിക്കിൾ. രാജ്യത്ത് ലഭ്യമാകുന്ന 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ ആണ് ഈ ആർട്ടിക്കിളിൽ കൂടെ പരിചയപ്പെടുത്തുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ, ഹാർഡ് വെയർ, സോഫ്റ്റ് വെയർ എന്നിവയും നമ്മുക്ക് മനസിലാക്കാം.

 

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ

വൺപ്ലസ് 8ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഡിസൈൻ മാറ്റങ്ങളും അപ്‌ഗ്രേഡുമാണ് പുതിയ വൺപ്ലസ് 9ആറിന്റെ പ്രത്യേകത. 9ആർ മൊത്തത്തിൽ ഒരു നല്ല പാക്കേജാണ്. സ്ലിക്ക് ലുക്കിനൊപ്പം ക്രിസ്പ് അമോലെഡ് സ്‌ക്രീനും സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. ദൈനംദിന ജോലികളിൽ പ്രകടനം മികച്ചതാണ്, ഗെയിമുകളും നന്നായി പ്രവർത്തിക്കുന്നു. ബാറ്ററി ദിവസം മുഴുവൻ നീണ്ടുനിൽക്കും, നിങ്ങൾക്ക് 65വാട്ട് ഫാസ്റ്റ് ചാർജറും ഫോണിനൊപ്പം ലഭിക്കും. വൺപ്ലസ് 9ആർ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 36,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജിന് 40,999 രൂപയുമാണ്. ഓക്സിജൻ ഒഎസ് 11 സ്കിന്നിൽ ആൻഡ്രോയിഡ് 11 ലാണ് 9ആർ പ്രവർത്തിക്കുന്നത്. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 870 എസ്ഒസി ഫോണിന് കരുത്ത് പകരുന്നു, ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഫോട്ടോ ഡിപ്പാർട്ട്മെന്റും മികച്ചതാക്കുന്നു, 48 മെഗാപിക്സൽ സോണി ഐഎംഎക്സ്586 പ്രൈമറി സെൻസർ, 16 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ 2 മെഗാപിക്സൽ മോണോക്രോം ഷൂട്ടർ. സെൽഫിയെുക്കാനും വീഡിയോ കോൾ ചെയ്യാനും 16 മെഗാപിക്സൽ മുൻ ക്യാമറ എന്നിങ്ങനെയാണ് ഫോണിന്റെ ക്യാമറ സ്പെക്കുകൾ.

വാട്സ്ആപ്പ് ഉപയോഗിക്കാനായി വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകൾവാട്സ്ആപ്പ് ഉപയോഗിക്കാനായി വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

ഓപ്പോ റെനോ 6 പ്രോ
 

ഓപ്പോ റെനോ 6 പ്രോ

ഓപ്പോ റെനോ 6 പ്രോ അതിന്റെ ക്ലാസിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോണുകളിൽ ഒന്നാണ്. മോശമല്ലാത്ത ലുക്കും ഫോണിന് നൽകിയിട്ടുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ10+ പ്ലേബാക്ക് സർട്ടിഫിക്കേഷനും 180 ഹെർട്സ് ടച്ച് സാംപ്ലിങ് നിരക്കുമുള്ള 6.5 ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് പാനലാണ് ഫോണിന്റെ ഡിസ്പ്ലേ. ഓപ്പോ റെനോ 6 പ്രോയുടെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളിൽ ഒന്നാണ് പുതിയ മീഡിയാടെക്ക് ഡൈമൻസിറ്റി 1200 എസ്ഒസി. ഫോണിലെ ഗെയിം പ്ലേയും മികച്ച് നിൽക്കുന്നു. സ്ലിം ബോഡി സെറ്റപ്പ് ആണെങ്കിലും നീണ്ട ഗെയിമിങ് സെഷനുകൾക്ക് ശേഷവും ഫോണിന്റെ പിൻഭാഗം അമിതമായി ചൂടാകുന്നില്ലെന്നതും പ്രത്യേകതയാണ്. കളർഒഎസ്11.3യിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 39,990 രൂപയ്ക്കാണ് ഓപ്പോ റെനോ 6 പ്രോ 5ജി വിപണിയിൽ എത്തുന്നത്. 12 ജിബി റാമിനൊപ്പം 256 ജിബി സ്റ്റോറേജ് സ്പേസും ഫോണിൽ ഉണ്ട്.
4500എംഎഎച്ച് ബാറ്ററി, 64എംപി + 8എംപി + 2എംപി + 2എംപി എന്ന കോൺഫിഗറേഷനുള്ള ക്വാഡ് റിയർ ക്യാമറയും 32 എംപി മുൻ ക്യാമറയും ഫോണിന്റെ സവിശേഷതയാണ്.

എംഐ 11എക്സ് പ്രോ

എംഐ 11എക്സ് പ്രോ

എ1 120 ഹെർട്സ്, 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും മുന്നിലും പിന്നിലും കോർണിങ് ഗൊറില്ല ഗ്ലാസ് 5ും എംഐ 11എക്സ് പ്രോ ഫീച്ചർ ചെയ്യുന്നു. എംഐ 11എക്സ് പ്രോയിൽ ഒരു ഐആർ എമിറ്ററും ഡസ്റ്റ് ആൻഡ് വാട്ടർ പ്രതിരോധത്തിനുള്ള ഐപി53 റേറ്റിങും ഉണ്ട്. 8 ജിബി റാമിനൊപ്പമെത്തുന്ന സ്‌നാപ്ഡ്രാഗൺ 888 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. നിങ്ങൾക്ക് 128ജിബി, 256ജിബി സ്റ്റോറേജ് ഓപ്‌ഷനുകൾ ലഭ്യമാണ്. എന്നാൽ സ്റ്റോറേജ് കൂട്ടാൻ കഴിയില്ല. ആൻഡ്രോയിഡ് 11 ബേസിൽ എംഐയുഐ 12 സ്കിന്നിലാണ് എംഐ 11എക്സ് പ്രോ എത്തുന്നത്. 4520എംഎഎച്ച് ബാറ്ററിയും 33വാട്ട് ചാർജറും ഫോണിനൊപ്പമുണ്ട്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ "ടെലിമാക്രോ" ക്യാമറ എന്നിങ്ങനെ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റം നിങ്ങൾക്ക് ലഭിക്കും. മുൻനിര പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു മികച്ച ഓൾറൗണ്ടറെയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, എംഐ 11എക്സ് പ്രോ ഏറ്റവും അനുയോജ്യമായ ഫോണുകളിൽ ഒന്നാണ്. എംഐ 11എക്സ് പ്രോ 5ജി 8ജിബി + 128ജിബി വേരിയന്റിന് 36,999 രൂപയാണ് വില. പക്ഷെ 8ജിബി + 256ജിബി വേരിയന്റിന് 41,999 രൂപയും നൽകണം.

മികച്ച ക്യാമറകളുമായി വരുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾമികച്ച ക്യാമറകളുമായി വരുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഐക്കൂ 7 ലെജൻഡ്

ഐക്കൂ 7 ലെജൻഡ്

ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന കളർ കോമ്പിനേഷനാണ് ഐക്കൂ 7ന്റെ പ്രത്യേകത. ബിഎംഡബ്ല്യു റേസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐക്കൂവിലെ കളർ കോമ്പിനേഷനുകൾ തയ്യാറാക്കിയിരിക്കുന്നത്. പോളിഷ്ഡ് മെറ്റൽ ഫ്രെയിമും മാറ്റ് ഗ്ലാസും പ്രീമിയം അനുഭവം നൽകുകയും ചെയ്യുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേയും നന്നായി ഒപ്റ്റിമൈസ് ചെയ്ത ഫൺടച്ച് ഒഎസും ഒരു ഫ്ലൂയിഡ് സോഫ്റ്റ്‌വെയർ അനുഭവം ഉറപ്പാക്കുന്നു. മികച്ച ഹീറ്റ് മാനേജ്‌മെന്റ് സിസ്റ്റം ഗെയിമിങ് അനുഭവം കൂടുതൽ മികച്ചതാക്കുന്നു. താരതമ്യേന ചെറിയ 4,000 എംഎഎച്ച് ബാറ്ററിയുടെ ചാർജ് ഒരു ദിവസത്തിനപ്പുറം നീണ്ട് നിൽക്കില്ല എന്നാൽ ഞെട്ടിക്കുന്ന ചാർജിങ് വേഗം ഈ പ്രശ്നം പരിഹരിക്കുന്നു. 66 വാട്ട് ചാർജിങ് അഡാപ്റ്റർ ഉപയോഗിച്ച് ഫോൺ പൂർണമായും ചാർജ് ചെയ്യാൻ വെറും 31 മിനുറ്റ് മതി. ഐക്കൂ 7 ലെജൻഡിന്റെ വില 8ജിബി + 128 ജിബി വേരിയന്റിന് 39,990 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 43,990 രൂപയുമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി, 6.62 ഇഞ്ച് ഡിസ്‌പ്ലേ, 48 എംപി + 13 എംപി + 13 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവയുമായാണ് മൊബൈൽ ഫോൺ വരുന്നത്. വീഡിയോ കോളിങിനായി 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

വിവോ എക്സ്60

വിവോ എക്സ്60

വിവോ എക്സ്60 8 ജിബി +128 ജിബി വേരിയന്റ് 34,990 രൂപയ്ക്കും 12 ജിബി + 256 ജിബി വേരിയന്റ് 39,990 രൂപയ്ക്കും ലഭ്യമാണ്. 1080x2376 പിക്‌സൽ റെസല്യൂഷനുള്ള 6.56 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസർ, 4300എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 11, 48 മെഗാപിക്‌സൽ പ്രൈമറി ക്യാമറയടക്കമുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളാണ്. മുൻ ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണ് നൽകിയിരിക്കുന്നത്.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തും

ഓപ്പോ റെനോ 5 പ്രോ 5ജി

ഓപ്പോ റെനോ 5 പ്രോ 5ജി

ഓപ്പോ റെനോ 5 പ്രോ 5ജി വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്, 7.6 എംഎം കനത്തിൽ മികച്ച ബിൽഡ് ക്വാളിറ്റിയുമായാണ് ഫോൺ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1000 + എസ്ഒസി ഫോണിന് കരുത്ത് പകരുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.1 ലാണ് റെനോ 5 പ്രോ പ്രവർത്തിക്കുന്നത്. ഓപ്പോ റെനോ 5 പ്രോ 5ജി ഒരു നല്ല പാക്കേജാണ്. പ്രീമിയം ഡിസൈൻ, ഉജ്ജ്വലമായ ഡിസ്‌പ്ലേ, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, അതിവേഗ ചാർജിംഗ്, സാമാന്യം യോഗ്യതയുള്ള ക്യാമറകൾ എന്നിവയുണ്ട്.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ, അല്ലെങ്കിൽ ഫാൻ എഡിഷൻ, ഗാലക്‌സി എസ് 20 ഫ്ലാഗ്ഷിപ്പ് മോഡലുകളിലെ ജനപ്രിയ ഫീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്നു. സമാനമായ എക്സിനോസ് 990 പ്രോസസറും 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ 120 ഹെർട്സ് സൂപ്പർ അമോലെഡ് സ്‌ക്രീനും 4500എംഎഎച്ച് ബാറ്ററിയും ലഭിക്കും. ബോഡി പോളികാർബണേറ്റാണെങ്കിലും പ്രീമിയം ഫീൽ ലഭിക്കുന്നു. കൂടാതെ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നുമുള്ള പ്രതിരോധത്തിന് IP68 റേറ്റിങും ലഭിക്കുന്നു. സ്റ്റീരിയോ സ്പീക്കറുകളും വയർലെസ് ചാർജിഗും അടക്കമുള്ള ഫീച്ചറുകളും നിങ്ങൾക്ക് ലഭിക്കും. മൂന്ന് പിൻ ക്യാമറകളും പ്രായോഗികവും പകൽ സമയത്ത് മികച്ച ഫലങ്ങളും നൽകുന്നു. നിരാശാജനകമാണെങ്കിലും സാംസങ്ങിന്റെ വൺ യുഐ സോഫ്‌റ്റ്‌വെയർ വളരെ മികച്ചതാണ്, വീഡിയോകൾക്കും ഗെയിമുകൾക്കും ഡിസ്‌പ്ലേ ഏറ്റവും അനുയോജ്യവുമാണ്.

കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

Most Read Articles
Best Mobiles in India

English summary
This article introduces the best phones available in the country for less than Rs 40,000. We can also understand the features, hardware and software of these smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X