ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ സീരീസ് വിപുലീകരിച്ചു. ഈ ഡിവൈസ് സൗദി അറേബ്യയിലാണ് പുറത്തിറക്കിയത്. പഞ്ച്-ഹോൾ ഡിസൈനോടെ വരുന്ന സ്മാർട്ട്ഫോണിൽ വലിയ ബാറ്ററി, എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളും ഹോണർ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ഒരു ഇൻ-ഹൌസ് കിരിൻ പ്രോസസറാണ്. ഡിവൈസിൽ ഗൂഗിൾ ആപ്പുകളും സേവനങ്ങളും ലഭിക്കും.

ഹോണർ 10x ലൈറ്റ്: സവിശേഷതകൾ
 

ഹോണർ 10x ലൈറ്റ്: സവിശേഷതകൾ

ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസാണ് ഹോണർ 10x ലൈറ്റ്. ഈ പ്രോസസറിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് കിരിൻ 710 പ്രോസസറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫേംവെയർ വിഭാഗത്തിൽ ഡിവൈസ് മാജിക് യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ മൊബൈൽ സേവനങ്ങൾ ഈ ഡിവൈസിൽ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക:6.8 ഇഞ്ച് ഡിസ്‌പ്ലേയുമായി എൽജി വെൽവെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും

ഹോണർ 10x ലൈറ്റ്

6.67 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളക്. 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള ഈ ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.3 ശതമാനമാണ്. ഫുൾവ്യൂ ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറ പഞ്ച്-ഹോളിനുള്ളിലാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഇൻ-ഡിസ്പ്ലേ ക്യാമറ കട്ടൗട്ടിനുള്ളിൽ 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

പിൻ ക്യാമറ

ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറ സെറ്റപ്പിൽ നാല് സെൻസറുകളുണ്ട്, അതിൽ 48 എംപി പ്രൈമറി ലെൻസ്, എഫ് / 1.8 അപ്പർച്ചറോടെയാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി സെൻസറുകളും ഹോണർ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാതരം ഫോട്ടോകൾ എടുക്കാനും സഹായിക്കുന്ന ക്യാമറ സെറ്റപ്പ് തന്നെയാണ് ഇത്.

കൂടുതൽ വായിക്കുക: ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് ആധിപത്യം, ഹുവാവേ, ഷവോമി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

സ്റ്റോറേജ്
 

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമാണ് പുതിയ ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 4ജി മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് ഹോണർ 10 എക്സ് ലൈറ്റ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത്, വൈ-ഫൈ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്.

ഹോണർ 10x ലൈറ്റ്: വില

ഹോണർ 10x ലൈറ്റ്: വില

ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോണിന് സൗദി അറേബ്യയിൽ 799 സൌദി റിയാൽ ആണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് 16,000 രൂപയോളം വരും. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ ഡിവൈസ് എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ ഹോണർ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഈ ഡിവൈസ് മറ്റ് വിപണികളിലും ലോഞ്ച് ചെയ്തേക്കും. ഇന്ത്യൻ വിപണിയിൽ ഏറ്റവും ഉപയോക്താക്കളുള്ള മിഡ്റേഞ്ച് സെഗ്മെന്റിന് പറ്റിയ ഫോണാണ് ഇത് എന്നതിനാൽ കമ്പനി ഇന്ത്യയിൽ വൈകാതെ ഡിവൈസ് എത്തിക്കും.

കൂടുതൽ വായിക്കുക: മൈക്രോമാക്സിന്റെ തിരിച്ചു വരവിനുള്ള ഇൻ സീരിസിന് കരുത്ത് നൽകുന്നത് മീഡിയടെക്

Most Read Articles
Best Mobiles in India

English summary
Honor has expanded its mid-range smartphone series by introducing the Honor 10x Lite smartphone. This device was launched in Saudi Arabia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X