ഹോണർ പ്ലേ 5 വിപണിയിലെത്തുക 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

|

ഹോണർ തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോയിലേക്ക് പുതിയൊരു ഡിവൈസ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹോണർ പ്ലേ 5 എന്ന ഡിവൈസ് ആയിരിക്കും വിപണിയിലെത്തുന്നത്. ഈ സ്മാർട്ട്‌ഫോൺ 5ജി റെഡി ആണെന്നാണ് റിപ്പോർട്ടുകൾ. മെയ് 18ന് ചൈനയിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്യും. ഡിവൈസിന്റെ സവിശേഷതകൾ‌ കുറച്ചുകാലമായി ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ കളർ ഓപ്ഷനുകളും ചാർജിങ് വിശദാംശങ്ങളും വെളിപ്പെടുത്തുന്ന ഔദ്യോഗിക പോസ്റ്ററുകൾ കമ്പനി പുറത്ത് വിട്ടു.

 

ഹോണർ പ്ലേ 5 പുതിയ പ്രൊമോഷണൽ പോസ്റ്റർ

ഹോണർ പ്ലേ 5 പുതിയ പ്രൊമോഷണൽ പോസ്റ്റർ

ഹോണർ പ്ലേ 5ന്റെ ഔദ്യോഗിക പ്രൊമോഷണൽ പോസ്റ്റർ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുക എന്ന് കാണിക്കുന്നു. ടീസർ പോസ്റ്റർ അനുസരിച്ച് ഡിവൈസ് കറുപ്പ്, വെള്ള ഗ്രേഡിയന്റ്, സിൽവർ കളർ ഓപ്ഷനിൽ ലഭ്യമാകും. ഹോണർ പ്ലേ 5ന്റെ ചൈനീസ് ലോഞ്ച് ഇവന്റിലേക്കുള്ള മീഡയി ഇൻവിറ്റേഷനുകൾ നേരത്തെ കമ്പനി പുറത്ത് വിട്ടിരുന്നു. ഇതിലും ഡിവൈസുമായി ബന്ധപ്പെട്ട ചില സൂചനകൾ ഉണ്ടായിരുന്നു.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾ

പ്രമോഷണൽ പോസ്റ്റർ

പുതിയ പ്രമോഷണൽ പോസ്റ്റർ അതിവേഗ ചാർജിങ് സപ്പോർട്ടോടെ ആയിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്ന് വ്യക്തമാക്കുന്നു. 66W ഫാസ്റ്റ് ചാർജിങ് ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. മറ്റ് പ്രധാന സവിശേഷതകൾ‌ പോസ്റ്റർ‌ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പല ലീക്ക് റിപ്പോർട്ടുകളും നേരത്തെ തന്നെ ഡിവൈസിന്റെ മറ്റ് പല സവിശേഷതകളെ കുറിച്ചും സൂചനകൾ നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഡിവൈസിൽ ഉണ്ടായിരിക്കാൻ ഇടയുള്ള ചില പ്രധാന സവിശേഷതകൾ വ്യക്തമാണ്.

ഹോണർ പ്ലേ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

ഹോണർ പ്ലേ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിലകുറഞ്ഞ 5ജി വിഭാഗത്തിലെ കമ്പനിയുടെ ഡിവൈസായിരിക്കും ഹോണർ പ്ലേ 5 എന്നാണ് റിപ്പോർട്ടുകൾ. 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്കായി ഇന്റഗ്രേറ്റഡ് മോഡം ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറാണ് ഈ ഡിവൈസിൽ കമ്പനി നൽകുന്നത് എന്നാണ് സൂചനകൾ. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിൽ കമ്പനി ഈ ഡിവൈസ് പുറത്തിറക്കും. മറ്റ് സ്റ്റോറേജ് വേരിയന്റുകളെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെയായി ലഭ്യമായിട്ടില്ല. ആൻഡ്രോയിഡ് 11 ഒഎസിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

ഡിസ്‌പ്ലേ

6.55 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഹോണർ പ്ലേ 5ൽ ഉണ്ടാവുകയെന്നാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. കമ്പനി ഈ ഡിവൈസിൽ എൽസിഡി പാനലിന് പകരമായി ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ വാട്ടർ ഡ്രോപ്പ് നോച്ചുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. 64 എംപി പ്രൈമറി സെൻസറും 8 എംപി സൂപ്പർവൈഡ് സെൻസറും ഉൾക്കൊള്ളുന്ന ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പും ഹോണർ പ്ലേ 5ൽ ഉണ്ടായിരിക്കും.

ക്യാമറ

ഡിവൈസിലെ ക്യാമറ സെറ്റപ്പിൽ 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷനായി ഡിവൈസിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ നൽകുമെന്നും പ്രതീക്ഷിക്കുന്നു. 3,800 ബാറ്ററിയും ഡിവൈസിൽ ഉണ്ടെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിഡ് റേഞ്ച് വിഭാഗത്തിലെ മറ്റ് പ്രമുഖ കമ്പനികളെ പുതിയ 5ജി ഡിവൈസ് ഉപയോഗിച്ച് വെല്ലുവിളിക്കാൻ ഹോണർ ഒരുങ്ങുന്നതായാണ് തോന്നുന്നത്. സവിശേഷതകൾ നോക്കുമ്പോൾ ഡിവൈസ് റിയൽമി 8 5ജി, വിവോ വി21 5ജി, മോട്ടോ ജി 5ജി എന്നിവയുടെ എതിരാളിയായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

Most Read Articles
Best Mobiles in India

English summary
Honor is preparing to introduce a new device to their mid-range smartphone portfolio. Honor Play 5 will be launched in China on May 18 with 66W fast charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X