തോൽക്കാൻ മനസില്ലാതെ എച്ച്ടിസി, ഈ വർഷം 5ജി സ്മാർട്ട്ഫോണിലൂടെ തിരികെ വരും

|

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ സ്മാർട്ട്ഫോൺ രംഗത്ത് വൻ മാറ്റങ്ങളാണ് ഉണ്ടായത്. സ്മാർട്ട്ഫോൺ ടെക്നോളജിയിലും വിപണിയിലും വലിയ മുന്നേറ്റങ്ങളുണ്ടായപ്പോൾ ഒരുകാലത്ത് ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന പല സ്മാർട്ട്ഫോൺ ബ്രാന്റുകളും പിന്തള്ളപ്പെട്ടു. ഇത്തരത്തിൽ പിന്തള്ളപ്പെട്ട നോക്കിയ പോലുള്ള ബ്രാൻഡുകൾ നോക്കിയ 9 പ്യുവർവ്യൂ, ബനാന ഫോൺ തുടങ്ങിയ ഫോണുകളിലൂടെ ഒരു തിരിച്ചുവരവ് നടത്തി.

സാങ്കേതികവിദ്യ
 

സാങ്കേതികവിദ്യയുടെയും പുതിയ സ്മാർട്ട്ഫോൺ വിപണിയുടെയും ഒഴുക്കിൽ ജനപ്രിയ ബ്രാന്റുകളായിരുന്ന പല കമ്പനികൾക്കും തിരിച്ച് വരവ് നടത്താൻ സാധിച്ചിട്ടില്ല. ബ്ലാക്ക്‌ബെറി, എച്ച്ടിസി തുടങ്ങിയവ ഇത്തരത്തിൽ നമ്മുടെ ഓർമ്മകളായ കമ്പനികളാണ്. ബ്ലാക്ക്ബെറി യുഗം അവസാനിച്ചെങ്കിലും എച്ച്ടിസി തോൽക്കാൻ തയ്യാറല്ലാതെ മടങ്ങിവരവിന് ഒരുങ്ങുകയാണ്.

5 ജി സ്മാർട്ട്‌ഫോൺ

5 ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കികൊണ്ട് എച്ച്ടിസി സ്മാർട്ട്‌ഫോൺ വിപണിയിൽ സജീവമാകാൻ ഈ വർഷം തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. എച്ച്ടിസി 5 ജി എനേബിൾ ചെയ്ത സ്മാർട്ട്‌ഫോൺ ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് കമ്പനിയുടെ പുതിയ സിഇഒ യെവ്സ് മൈത്രെ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്തായാലും എച്ച്ടിസിയുടെ തിരിച്ചുവരവ് 5ജി സാങ്കേതികവിദ്യയ്ക്കൊപ്പമാണ് എന്നതിനാൽ തന്നെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് പ്രതീക്ഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ എ31 സ്മാർട്ട്ഫോൺ അടുത്ത ആഴ്ച ഇന്ത്യയിലെത്തും

എച്ച്ടിസിയുടെ 5 ജി

റിപ്പോർട്ടുകൾ അനുസരിച്ച് എച്ച്ടിസിയുടെ 5 ജി സ്മാർട്ട്‌ഫോൺ ക്വാൽകോം പ്രോസസ്സറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക. ഇത് ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആവാനാണ് സാധ്യത. എച്ച്ടിസി ഒരു മൾട്ടി-ഡിവൈസ് സ്ട്രാറ്റജിയാണോ തിരഞ്ഞെടുക്കുന്നത് അതോ 5 ജി സ്മാർട്ട്ഫോൺ സമാരംഭിക്കുന്നതിനുള്ള കൃത്യമായ ടൈംലൈൻ ആണോ ഇതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

വെർച്വൽ റിയാലിറ്റി
 

സ്മാർട്ട്‌ഫോണുകൾ കൂടാതെ വെർച്വൽ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയിലും ഈ വർഷം എച്ച്ടിസി വലിയ മുന്നേറ്റം നടത്താൻ ഒരുങ്ങുന്നു. തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനി ഈ വർഷം നിരവധി വെർച്വൽ റിയാലിറ്റി (വിആർ) അധിഷ്ഠിത ഹെഡ്‌സെറ്റുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. എച്ച്ടിസിയുടെ തിരിച്ചുവരവ് പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം ചുവട് വച്ചുകൊണ്ട് തന്നെയാണ്.

സ്മാർട്ട്ഫോൺ വിപണി

2020 മാർച്ച് പകുതിയോടെ നടക്കുന്ന ഗെയിം ഡെവലപ്പർമാരുടെ കോൺഫറൻസിൽ വച്ച് എച്ച്ടിസി വൈവ് കോസ്മോസ് എലൈറ്റ്, എച്ച്ടിസി വൈവ് കോസ്മോസ് പ്ലേ, എച്ച്ടിസി വൈവ് കോസ്മോസ് എക്സ്ആർ, വൈവ് സിങ്ക് എന്നിവ പുറത്തിറക്കാനും എച്ച്ടിസി പദ്ധതികളിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. എച്ച്ടിസിയുടെ തിരിച്ച് വരവിനെ സംബന്ധിച്ച റിപ്പോർട്ടുകൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ കൂടുതൽ സജീവമാക്കും എന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാർട്ട്ഫോണാവാൻ റിയൽമി എക്സ്50 പ്രോ 5ജി വരുന്നു

Most Read Articles
Best Mobiles in India

Read more about:
English summary
Smartphone industry has witnessed drastic changes in the past couple of years. While brands like Nokia, that were once popular among the masses, have made a comeback with phones like the Nokia 9 PureView and the Banana phone, others like BlackBerry and HTC have faded away from the limelight. Now, a new report hints that HTC is planning to make a comeback in the smartphone market with a 5G-enabled smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X