ആമസോൺ ലിസ്റ്റിംഗിൽ ഹുവാവേ മേറ്റ് 40 പ്രോ റെൻഡറുകൾ: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഹുവാവേ മേറ്റ് 40 പ്രോ അതിന്റെ ഔദ്യോഗിക ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് വിലയും റിലീസ് തീയതിയും ആമസോണിൽ വെളിപ്പെടുത്തിയത്. ആമസോൺ ജർമ്മനി വെബ്സൈറ്റിൽ നിന്നാണ് ഈ പുതിയ വെളിപ്പെടുത്തൽ ലഭിച്ചിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ വിലയും ലഭ്യത വിശദാംശങ്ങളും വെളിപ്പെടുത്തുന്നതിനുപുറമെ, ഇപ്പോൾ കമ്പനി ലിസ്റ്റിംഗ് പുതിയ ഹുവാവേ സ്മാർട്ട്ഫോണിന്റെ മറ്റ് ചില സവിശേഷതകളും നൽകി. ചൈനയിൽ നടക്കുന്ന ഒരു പരിപാടിയിൽ ഹുവാവേ മേറ്റ് 40 പ്രോ - മേറ്റ് 40, മേറ്റ് 40 പ്രോ + എന്നിവ ഇന്ന് രാത്രി 8 മണിക്ക് സിഎസ്ടി ചൈനയിൽ (വൈകുന്നേരം 5:30 ന്) അവതരിപ്പിക്കും.

ഹുവാവേ മേറ്റ് 40 പ്രോ: പ്രതീക്ഷിക്കുന്ന വില, ലഭ്യത വിശദാംശങ്ങൾ
 

ഹുവാവേ മേറ്റ് 40 പ്രോ: പ്രതീക്ഷിക്കുന്ന വില, ലഭ്യത വിശദാംശങ്ങൾ

ആമസോൺ ജർമ്മനി ലിസ്റ്റിംഗ് അനുസരിച്ച്, ഹുവാവേ മേറ്റ് 40 പ്രോ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമായി 1,199 യൂറോ (ഏകദേശം 1,04,800 രൂപ) വില വരുന്നു. നവംബർ 9 മുതൽ ഇ-കൊമേഴ്‌സ് വെബ്സൈറ്റിലൂടെയും മറ്റ് റീട്ടെയിൽ ചാനലുകളിലൂടെയും ഈ സ്മാർട്ട്ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്ക് ലഭ്യമാകുമെന്നാണ് കാണിക്കുന്നത്.

വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ഹുവാവേ മേറ്റ് 40 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഹുവാവേ മേറ്റ് 40 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിലനിർണ്ണയത്തിനും ലഭ്യതയ്ക്കും പുറമേ, ആമസോൺ ലിസ്റ്റിംഗ് ഹുവാവേ മേറ്റ് 40 പ്രോയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. ലഭ്യമായ ഒരു ലിസ്റ്റിംഗ് കാണിക്കുന്നത്, പുതിയ സ്മാർട്ട്‌ഫോൺ 6.76 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുമായി വരുമെന്നും പിന്നിൽ 50 മെഗാപിക്സൽ അൾട്രാ വിഷൻ പ്രൈമറി ക്യാമറ സെൻസർ അവതരിപ്പിക്കുമെന്നുമാണ്. വിശാലമായ കാഴ്‌ചകൾ പകർത്താൻ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിൽ ഉണ്ടാകും. സെൽഫികൾ പകർത്തുന്നതിനായി ആമസോൺ നൽകുന്ന വിശദാംശങ്ങൾ അനുസരിച്ച്, മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറ സെൻസർ ഈ സ്മാർട്ഫോണിന് ലഭിക്കുമെന്നാണ്.

ഹുവാവേ മേറ്റ് 40 പ്രോ

കൂടാതെ, ഹുവാവേ മേറ്റ് 40 പ്രോ ആൻഡ്രോയിഡ് 10-ൽ ഇ.എം.യു.ഐ 11ൽ പ്രവർത്തിക്കും. 4,400 എംഎഎച്ച് ബാറ്ററിയും 66 ഡബ്ല്യു ഹുവാവേ സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗും 50 ഡബ്ല്യു ഹുവാവേ വയർലെസ് സൂപ്പർചാർജ് ഫാസ്റ്റ് വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യകളും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തും. ആമസോൺ ലിസ്റ്റിംഗിൽ ഈ ഹാൻഡ്‌സെറ്റിൻറെ ഒരു ചിത്രവും ഉൾപ്പെടുന്നു. എന്നാൽ, കഴിഞ്ഞ വർഷം അവതരിപ്പിച്ച മേറ്റ് 30 പ്രോയുടെതാണ് അത്.

ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

 4,400 എംഎഎച്ച് ബാറ്ററി
 

4,400 എംഎഎച്ച് ബാറ്ററി

ആമസോൺ സംക്ഷിപ്തമായി വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് ആഗോള വിപണികളിൽ അവതരിപ്പിക്കുന്ന മേറ്റ് 40 പ്രോ മോഡലുകളിൽ റാമും സ്റ്റോറേജ് കോൺഫിഗറേഷനിലും മറ്റും ചില വ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ, ഇന്നത്തെ ലോഞ്ചിൽ പ്രതീക്ഷിക്കുന്ന ചില പ്രധാന വിശദാംശങ്ങൾ ഇത് നൽകുന്നു. ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അധികം വൈകാതെ തന്നെ വെളിപ്പെടുത്തുന്നതാണ്.

ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
On Amazon, the Huawei Mate 40 Pro surfaced briefly with price and release date just hours before its official debut. The latest discovery comes from the homepage of Amazon Germany. In addition to disclosing its specifics of pricing and availability.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X