ഇൻഫിനിക്സ് ഹോട്ട് 9 പ്രോ ആദ്യ വിൽപ്പന ഇന്ന് ഫ്ലിപ്പ്കാർട്ട് വഴി; വിലയും സവിശേഷതകളും

|

ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്സ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇൻഫിനിക്സ് ഹോട്ട് 9, ഇൻഫിനിക്സ് ഹോട്ട് 9 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ബജറ്റ് സെഗ്മെന്റിലുള്ള ഈ സ്മാർട്ട്ഫോണുകളിൽ പ്രോ വേരിയന്റിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് ഹോട്ട് 9 പ്രോയ്ക്ക് 9499 രൂപയാണ് വില വരുന്നത്.

ഹോട്ട് 9 പ്രോ
 

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിനൊപ്പം വിപണിയിൽ അവതരിപ്പിച്ച ഹോട്ട് 9 സ്മാർട്ട്ഫോണിന് 8499 രൂപയാണ് വില വരുന്നത്. ഏറെ ജനപ്രീതി നേടിയ ഇൻഫിനിക്സ് ഹോട്ട് 8 സീരീസിന്റെ പിൻഗാമിയാണ് ഹോട്ട് 9 സീരീസ്. ഓഷ്യൻ വേവ്, വയലറ്റ് എന്നീ രണ്ട് പുതിയ ഷേഡുകളിലാണ് ഫോണുകൾ അവതരിപ്പിച്ചത്. പതിനായിരം രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നോക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ 6.6 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90.5 ശതമാനം എന്ന ഉയർന്ന സ്ക്രീൻ ടു ബോഡി റേഷിയോയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഹെലിയോ പി 22 (12 എൻ‌എം) ഒക്ടാ കോർ 64-ബിറ്റ് പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ് ഒഎസ് 6.0 ഡോൾഫിനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A31 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

4 ജിബി റാം

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ ഹെലിയോ പി 22വിന് സപ്പോർട്ടായി 4 ജിബി റാമാണ് നൽകിയിട്ടുള്ളത്. ഈ 4 ജിബി റാം 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും. ഈ സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ തന്നെ ഇത് ഒരു ദിവസം മുഴുവൻ ബാക്കപ്പ് നൽകും.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: ക്യാമറയും ഡിസൈനും
 

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: ക്യാമറയും ഡിസൈനും

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ലോ-ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന എഐ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറകൾക്കൊപ്പം ക്വാഡ്-എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിസൈനിന്റെ കാര്യം പരിശോധിച്ചാൽ ഹോട്ട് 9 പ്രോയിൽ ജെം കട്ട് ടെക്സ്ചർ ഡിസൈനും 2.5 ഡി ഗ്ലാസ് ഓൺ ഫ്രണ്ടും ഉണ്ട്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും യുഎസ്ബി പോർട്ടും 3.5 എംഎം ജാക്കും നൽകിയിട്ടുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: വില

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: വില

മുകളിൽ സൂചിപ്പിച്ചതുപോലെ ഇൻഫിനിക്സ് ഹോട്ട് 9 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ 8499 രൂപയ്ക്കാണ് ലഭ്യമാവുക. നാളെ വിൽപ്പന നടക്കുന്ന ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോൺ 9499 രൂപയ്ക്ക് ലഭ്യമാകും. ജൂൺ 8 വരെയാണ് ഈ ഡിവൈസിന്റെ സെയിൽ ഫ്ലിപ്പ്കാർട്ട് വഴി നടക്കുന്നത്. പതിനായിരം രൂപയിൽ താഴെയുള്ള വിലയിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് X2, X2 പ്രോ സ്മാർട്ട്ഫോണുകൾ ജൂൺ 17 ന് ഇന്ത്യയിൽ അവതരിപ്പിക്കും

Most Read Articles
Best Mobiles in India

Read more about:
English summary
Infinix unveiled two new budget smartphones in India-the Infinix Hot 9 and Infinix Hot 9 Pro. Launched on May 29, one of the devices in the Hot 9 series—the Infinix Hot 9 Pro will go on sale for the first time Today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X