ഇൻഫിനിക്സ് സ്മാർട്ട് 5എ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 5എ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കമ്പനി ഫ്ലിപ്പ്കാർട്ടിന്റെ മൈക്രോസൈറ്റ് വഴിയാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറക്കിയ ഇൻഫിനിക്സ് സ്മാർട്ട് 5ന്റെ ഒരു ഓഫ്ഷൂട്ട് മോഡലാണ് പുതിയ ഇൻഫിനിക്സ് സ്മാർട്ട് 5എ. ലോഞ്ച് ഓഫറായി ആകർഷകമായ വിലക്കിഴിവും ഈ ഡിവൈസിന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഇൻഫിനിക്സ് സ്മാർട്ട് 5എ: ഇന്ത്യയിലെ വില, ലഭ്യത

ഇൻഫിനിക്സ് സ്മാർട്ട് 5എ: ഇന്ത്യയിലെ വില, ലഭ്യത

ഇൻഫിനിക്സ് സ്മാർട്ട് 5എ സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 7,999 രൂപയാണ് വില, എന്നാൽ തുടക്കത്തിൽ 6,499 രൂപയ്ക്ക് ഈ ഡിവൈസ് ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്ന ആഗസ്റ്റ് 9ന് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ വേവ്, ക്വെറ്റ്സൽ സിയാൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ദിവസം ലഭിക്കുന്ന വിലക്കിഴിവ് കൂടാതെ മറ്റ് ചില ഓഫറുകളും ലഭ്യമാണ്.

10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഓഫറുകൾ

ഓഫറുകൾ

ഇൻഫിനിക്സ് സ്മാർട്ട് 5എ വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ കാർഡുകൾ, മൊബിക്വിക് എന്നിവയിലൂടെയുള്ള ആദ്യ ഇടപാടുകൾക്ക് 20 ശതമാനം കിഴിവ് ലഭിക്കും. ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് എന്നിവയുടെ ആദ്യ ഇടപാടിൽ 10 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഗൂഗിൾ നെസ്റ്റ് മിനി അല്ലെങ്കിൽ ഗൂഗിൾ നെസ്റ്റ് ഹബ് എന്നിവ ഈ സ്മാർട്ട്ഫോണിനൊപ്പം യഥാക്രമം 1,999 രൂപ, 5,999 രൂപ എന്നീ വിലയിൽ വാങ്ങാം.

ഇൻഫിനിക്സ് സ്മാർട്ട് 5എ: സവിശേഷതകൾ
 

ഇൻഫിനിക്സ് സ്മാർട്ട് 5എ: സവിശേഷതകൾ

ഇൻഫിനിക്സ് സ്മാർട്ട് 5എ സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. 1560 × 720 പിക്സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. ഡിസ്പ്ലേയുടെ മുകളിൽ എജിസി എഎസ്2 ഗ്ലാസ് പ്രോട്ടക്ഷൻ ഉണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. മീഡിയാടെക് ഹീലിയോ എ20 എസ്ഒസിയാണ് ഡിവൈസന് കരുത്ത് നൽകുന്നത്.

പുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുപുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു

ക്യാമറ

ഇൻഫിനിക്സ് സ്മാർട്ട് 5എ ഡിടിഎസ് സറൗണ്ട് സൗണ്ട് ഓഡിയോ സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഇൻഫിനിക്സ് സ്മാർട്ട് 5എ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഉള്ളത്. ഇതിൽ പ്രൈമറി ക്യാമറ 8 മെഗാപിക്സൽ ആണ്. ഇതിനൊപ്പം ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നോച്ചിനുള്ളിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റം ബേസ്ഡ് XOS 7.6ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫിംഗർപ്രിന്റ് സ്കാനറും ഫേസ് ഡിറ്റക്ഷനും സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് 35 ദിവസം സ്റ്റാൻഡ്‌ബൈ സമയം, 19 മണിക്കൂർ 720 പിപി വീഡിയോ പ്ലേബാക്ക്, 13 മണിക്കൂർ ഗെയിമിംഗ് സമയം, 33 മണിക്കൂർ 4ജി ടോക്ക് ടൈം എന്നിവ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
Popular smartphone maker Infinix has launched the new budget smartphone Infinix Smart 5A in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X