Just In
- 10 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 12 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 13 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 13 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
ഇൻഫിനിക്സ് സീറോ 8 ഐ സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇൻഫിനിക്സ്. സീറോ 8 ഐ (Infinix Zero 8i) സ്മാർട്ഫോൺ രാജ്യത്ത് വിപണിയിലെത്തിയതായി കമ്പനി അടുത്തിടെ സ്ഥിരീകരിച്ചു. കമ്പനിയുടെ ഈ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഡിസംബർ 3 ന് ഇന്ത്യയിൽ വിപണിയിലെത്തും. മീഡിയടെക് ഹീലിയോ ജി 90 ടി ചിപ്സെറ്റ്, ഒരു എഫ്എച്ച്ഡി + ഡിസ്പ്ലേ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ ഹാൻഡ്സെറ്റിൻറെ ഓൺലൈൻ ലഭ്യത സ്ഥിരീകരിച്ചു. അതിൻറെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ഇൻഫിനിക്സ് സീറോ 8 ഐ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക്
ഇൻഫിനിക്സ് സീറോ 8 ഐയുടെ ലാൻഡിംഗ് പേജ് ഫ്ലിപ്പ്കാർട്ടിൽ ലൈവ് ആയി. ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റിന്റെ ലിസ്റ്റിംഗ് ഡിസംബർ 3 ലോഞ്ച് തീയതിയായി സ്ഥിരീകരിക്കുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഇത് പ്രഖ്യാപിക്കും. ലാൻഡിംഗ് പേജ് 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനും സ്ഥിരീകരിക്കുന്നു. എന്നാൽ, മറ്റ് ഹാർഡ്വെയർ സവിശേഷതകളെക്കുറിച്ച് അതിൽ വ്യക്തമാക്കുന്നില്ല. ഈ ഹാൻഡ്സെറ്റിൻറെ സവിശേഷതകൾ പ്രഖ്യാപിച്ചതിനാൽ അതിന്റെ മറ്റ് സവിശേഷതകൾ ഇപ്പോൾ അറിയുവാൻ സാധിക്കുന്നതാണ്.

അന്താരാഷ്ട്ര മോഡലിന്റെ അതേ സെറ്റ് ഹാർഡ്വെയറുമായാണ് ഇത് വിപണിയിൽ എത്തുന്നത്. നാല് സെൻസറുകളുള്ള ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ ഈ ഹാൻഡ്സെറ്റിൽ കമ്പനി നൽകിയിരിക്കുന്നു. ഈ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ലെൻസ്, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവ ഇതിൽ ഉൾപ്പെടും. ഇൻഫിനിക്സ് സീറോ 8 ഐയിക്ക് 6.85 ഇഞ്ച് ഉയരമുള്ള ഐപിഎസ് എൽസിഡി ഡിസ്പ്ലേ വരുന്നു, അതിൽ എഫ്എച്ച്ഡി + റെസല്യൂഷനും ഉണ്ടാകും.

ഇതിൻറെ പാനൽ 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം വരും. മുകളിൽ ഇടത് വശത്തായി ഡ്യൂവൽ സെൽഫി ക്യാമറയ്ക്കായി ഗുളിക ആകൃതിയിലുള്ള പഞ്ച്-ഹോൾ അവതരിപ്പിക്കും. ക്യാമറ കട്ട്ഔട്ടിൽ സെൽഫികൾ പകർത്തുവാൻ 16 എംപി + 8 എംപി സെൻസറുകൾ വരുന്നു. 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഈ ഹാൻഡ്സെറ്റിനെ ശക്തിപ്പെടുത്തുന്നത്. നിലവിൽ, ഇൻഫിനിക്സ് സീറോ 8 ഐയുടെ വിലയെക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.

എന്നാൽ, ഈ സ്മാർട്ട്ഫോണിന് രാജ്യത്ത് 15,000 രൂപയ്ക്ക് താഴെയായി വില വരുമെന്ന് പ്രതീക്ഷിക്കാം. ഈ മാസം മറ്റ് ചില ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. സീറോ 8 സീരീസിനുപുറമെ, ഇൻഫിനിക്സ് ഒരു ആൻഡ്രോയിഡ് ടിവിയും സ്നോക്കർ ബ്രാൻഡഡ് സൗണ്ട്ബാറും അവതരിപ്പിക്കും. ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത വളരെ വലുതാണ്, മാത്രമല്ല വരും ദിവസങ്ങളിലും ബ്രാൻഡ് ഈ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190