ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോൺ ഡിസംബർ 2ന് ഇന്ത്യൻ വിപണിയിലെത്തും

|

ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സീറോ 8i ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഈ ഡിവൈസ് ഡിസംബർ 2ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇൻഫിനിക്സ് സീനറോ 8, സീറോ 8i എന്നീ മോഡലുകളായിരിക്കും ഈ സീരിസിൽ ഉണ്ടാവുകയെന്നും രണ്ട് ഡിവൈസുകളും ഒരുമിച്ച് പുറത്തിറങ്ങുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഡിസംബറിൽ രണ്ടിന് സീറോ 8i സ്മാർട്ട്ഫോൺ മാത്രമേ പുറത്തിറങ്ങുകയുള്ളു. സീറോ 8 സ്മാർട്ട്ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇൻഫിനിക്സ് സീറോ 8i: ഇന്ത്യയിലെ ലോഞ്ച്
 

ഇൻഫിനിക്സ് സീറോ 8i: ഇന്ത്യയിലെ ലോഞ്ച്

ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോൺ ഡിസംബർ 2ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഡിവൈസിന്റെ വിൽപ്പന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ഡിവൈസിന് പുറമേ മറ്റ് ചില പ്രൊഡക്ടുകളും കമ്പനി പുറത്തിറക്കും. ഇൻഫിനിക്സ് ആൻഡ്രോയിഡ് ടിവി, സ്‌നോക്കർ സൗണ്ട്ബാർ എന്നിവ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു. ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ എന്നിവ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ഇൻഫിനിക്സ് സീറോ 8i: സവിശേഷതകൾ

ഇൻഫിനിക്സ് സീറോ 8i: സവിശേഷതകൾ

ഇൻഫിനിക്സ് സീറോ 8i അടുത്തിടെ ഇന്ത്യക്ക് പുറത്ത് ലോഞ്ച് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ച കാര്യങ്ങളെല്ലാം വ്യക്തമാണ്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി90 ടി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഈ പ്രോസസറിനൊപ്പം നൽകിയിട്ടുള്ളത്. സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്.

എൽസിഡി ഡിസ്‌പ്ലേ

ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോണിൽ 6.85 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. എഫ്‌എച്ച്ഡി + റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രെഷ് റേറ്റുണ്ട്. സെൽഫി ക്യാമറ സ്ഥാപിക്കാനായി പാനലിൽ ഡ്യൂവൽ പഞ്ച്-ഹോളും കമ്പനി നൽകിയിട്ടുണ്ട്. 16 എംപി പ്രൈമറി സെൽഫി ക്യാമറയും അതിനൊപ്പം 8 എംപി ക്യാമറയുമാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി കമ്പനി നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വിവോ വി 20 പ്രോ സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യയിലെത്തും, പ്രീ-ഓർഡർ ആരംഭിച്ചു

നാല് ക്യാമറ
 

ഡിവൈസിന്റെ പിന്നിൽ നാല് ക്യാമറകളാണ് കമ്പനി നൽകിയിട്ടുള്ളക്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രമറി ക്യാമറ 48 എംപിയാണ്. ഇതിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും രണ്ട് 2 എംപി സെൻസറുകളും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റിൽ എക്സ്ഒഎസ് 7 യൂസർ ഇന്റർഫേസാണ് ഉള്ളത്.

ഫിങ്കർപ്രിന്റെ സെൻസർ

ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോണിൽ സുരക്ഷയ്ക്കായി ഫിങ്കർപ്രിന്റെ സെൻസർ നൽകിയിട്ടുണ്ട്. ഈ സെൻസർ ഫോണിന്റെ വലത് വശത്താണ് നൽകിയിരിക്കുന്നത്. പവർ ബട്ടണും സെൻസറും ഒന്നുതന്നെയാണ്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഡിവൈസിലുള്ളത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്.

കൂടുതൽ വായിക്കുക: മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
Infinix is all set to launch It's latest smartphone Infinix Zero 8i in the Indian market. The device will be launched in India on December 2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X