ആപ്പിൾ ഐഫോൺ 12 വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 11 സീരീസ് പുറത്തിറക്കിയിരുന്നു. കോവിഡ് -19 ലോക്ക്ഡൗൺ കാരണം പുതിയ ആപ്പിൾ ഫ്രന്റ്ലൈൻ ഒന്നോ രണ്ടോ മാസം വൈകും വിപണിയിൽ എത്തുവാൻ. സ്റ്റാൻഡേർഡ് ഐഫോൺ 12 സീരീസ് സെപ്റ്റംബറിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുമെന്നും സീരീസിന്റെ ഹൈ എൻഡ് മോഡൽ (ഐഫോൺ 12 പ്രോ മാക്സ്) ഒക്ടോബറിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുമെന്നും കണക്കാക്കുമ്പോൾ ഈ വർഷം ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തിനുള്ളിൽ ഐഫോൺ 12 ലൈനപ്പ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

 ആപ്പിൾ ഐഫോൺ 12
 

ആപ്പിൾ ഐഫോൺ 12

പുതിയ ഫിസിക്കൽ ഡിസൈൻ, ഡ്യുവൽ, ട്രിപ്പിൾ റിയർ ക്യാമറകൾ, എ 14 ബയോണിക് ചിപ്പ്, 5 ജി കണക്റ്റിവിറ്റി എന്നിവയുള്ള നാല് ഫോണുകൾ ആപ്പിൾ ഐഫോൺ 12 ലൈനപ്പിൽ പ്രദർശിപ്പിക്കും. വരാനിരിക്കുന്ന ഐഫോൺ 12 സീരീസിനെക്കുറിച്ച് ഇവിടെ പരിശോധിക്കാം. മൂന്ന് വ്യത്യസ്ത വലുപ്പത്തിലായിരിക്കും ഐഫോൺ 12 വിപണിയിലെത്തുക എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് ടെക് ലോകത്തുള്ളത്. 5.4 ഇഞ്ച്, 6.1 ഇഞ്ച്, 6.7 ഇഞ്ച് ഇവയാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്ന വലുപ്പം. ഐഫോൺ 12ന്റെ വലുപ്പം 6.1 ഇഞ്ചായിരിക്കും.

ഐഫോൺ 12 സവിശേഷതകൾ

ഐഫോൺ 12 സവിശേഷതകൾ

ഐഫോൺ 4ന്റേതിന് സമാനമായി മെറ്റൽ ഫ്രെയ്മോടുകൂടിയ ഓവർഹൗൾഡ് ഡിസൈനാണ് ഫോണിന്റേതെന്നും കരുതുന്നു. അതോടൊപ്പം സ്ക്വയർ എഡ്ജോടുകൂടിയ സ്റ്റീൽ ഫ്രെയ്മും കമ്പനി ഉൾപ്പെടുത്തിയേക്കും. എൽസിഡി ഡിസ്‌പ്ലേയ്ക്ക് പകരം ഒഎൽഇഡി ഡിസ്‌പ്ലേയിലായിരിക്കും ഇത്തവണ ഐഫോൺ മോഡലുകളെത്തുന്നത് എന്ന റിപ്പോർട്ടുകളും അനവധിയാണ്. ഏകദേശം അമ്പതാനായിരം രൂപയായിരിക്കും ഐഫോൺ 12ന്റെ അടിസ്ഥാന വില.

ഐഫോൺ 12 വിൽപന

ഐഫോൺ 12 വിൽപന

6.1 ഇഞ്ച് വലുപ്പത്തിലെത്തുന്ന ഫോണിന് 60000 രൂപ അടുത്തും ഐഫോൺ 12 പ്രോയ്ക്ക് 75000 രൂപയ്ക്ക് മുകളിലും പ്രോ മാക്സിന് 90000 രൂപ അടുത്തും വില പ്രതീക്ഷിക്കുന്നു. ആപ്പിൾ ഐഫോൺ 12 സ്‌കീമാറ്റിക്‌സ് അനുസരിച്ച്, ഇൻഫ്രാറെഡ് ക്യാമറ, ഫ്ലഡ് ല്യൂമിനേറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഫ്രണ്ട് ക്യാമറ, ഡോട്ട് പ്രൊജക്ടർ എന്നിവ ഉൾക്കൊള്ളുന്ന ഒരു ചെറിയ നോച്ച് ആപ്പിളിൽ ഉണ്ടാകും. ഫ്രണ്ട് സ്പീക്കർ നോച്ചിന് മുകളിൽ ബെസെലിലേക്ക് സ്ഥാപിച്ചിരിക്കുന്നു.

 ഐഫോൺ 12 വില ലോഞ്ച്
 

ഐഫോൺ 12 വില ലോഞ്ച്

ഒന്നിലധികം ചോർന്ന റെൻഡറുകൾ സമാനമായ നോച്ച് ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഹൈ-എൻഡ് മോഡലിന് 3 ഡി സെൻസർ ഉപയോഗിച്ച് ക്ലബ്ബ് ചെയ്തിട്ടുണ്ട്. ഈ വർഷം, എല്ലാ ഐഫോൺ മോഡലുകളും എൽസിഡികൾക്ക് പകരം ഒഎൽഇഡി ഡിസ്പ്ലേകളുമായി വരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐമോൺ 12 പ്രോയ്ക്കും 12 പ്രോ മാക്‌സിനും പ്രോമോഷൻ ഡിസ്‌പ്ലേയ്‌ക്കൊപ്പം 120 ഹെർട്സ് റിഫ്രഷ്റേറ്റ് നൽകാമെന്ന് ചില അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ക്ലെയിമിനെ നിരസിക്കുന്ന റിപ്പോർട്ടുകളും ഉണ്ട് അതിനാൽ ഐഫോൺ 12 ന്റെ സ്‌ക്രീനിന്റെ റിഫ്രഷ്നെ റേറ്റിനെക്കുറിച്ച് ഉറപ്പില്ല.

ഐഫോൺ 12 ക്യാമറ

ഐഫോൺ 12 ക്യാമറ

വിലകുറഞ്ഞ ഐഫോൺ 12 മോഡലുകൾക്ക് പിന്നിൽ രണ്ട് ക്യാമറകളാണുള്ളത്. എല്ലാ ഐഫോൺ മോഡലുകളും 5 ജി കണക്റ്റിവിറ്റി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ഐഫോണുകളിൽ ക്വാൽകോം എക്സ് 55 5 ജി മോഡം ചിപ്പ് അവതരിപ്പിക്കാമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടു.

Most Read Articles
Best Mobiles in India

English summary
We can expect the iPhone 12 lineup to be available by October or November this year given the standard iPhone 12 series will enter mass production in September and the high-end model of the series (iPhone 12 Pro Max) will enter mass production in October, as per April 2020 supply chain report.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X