ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി

|

കഴിഞ്ഞ ദിവസം നടന്ന ആപ്പിൾ സ്പിംങ് ലോഡഡ് ഇവന്റിൽ വച്ച് ഐഫോൺ 12 സീരീസിലെ രണ്ട് ഡിവൈസുകളുടെ പുതിയ കളർ വേരിയന്റുകൾ അവതരിപ്പിച്ചു. ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ വേരിയന്റുകളാണ് ആപ്പിൾ അവതരിപ്പിച്ചത്. ഇതിനകം തന്നെ ഈ ഹാൻഡ്‌സെറ്റുകൾ കറുപ്പ്, നീല, പച്ച, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ ലഭ്യമാണ്. പുതിയ കളർ വേരിയന്റിന്റെ ആദ്യ വിൽപ്പന ഏപ്രിൽ 30ന് നടക്കും.

ഐഫോൺ
 

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പുതിയ കളർ വേരിയന്റ് 30 രാജ്യങ്ങളിൽ ഏപ്രിൽ 23 മുതൽ പ്രീ ഓർഡറിനായി ലഭ്യമാകും. ഏപ്രിൽ 30നാണ് വിൽപ്പനയ്ക്ക് എത്തുന്നത്. പക്ഷേ ഇന്ത്യയിൽ ഈ വേരിയന്റ് ഇപ്പോൾ ലഭ്യമാകില്ല. വൈകാതെ തന്നെ ഇന്ത്യയിലും പർപ്പിൾ കളർ വേരിയന്റിൽ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കളർ വേരിയന്റിന് വിലയിൽ മാറ്റങ്ങളൊന്നും ഇല്ല. മറ്റ് കളർ വേരിയന്റുകളുടെ സമാന വിലയാണ് ഇവയ്ക്കും.

കൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽകൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽ

വില

ഐഫോൺ 12ന്റെ അടിസ്ഥാന മോഡലായ 64 ജിബി വേരിയന്റിന് 79,900 രൂപയാണ് ഇന്ത്യയിൽ വില. ഈ ഡിവൈസിന്റെ 128 ജിബി മോഡലിന് 84,900 രൂപ വിലയുണ്ട്. ഹൈ എൻഡ് മോഡലായ 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് ഇന്ത്യയിൽ 94,900 രൂപയാണ് വില. അതേസമയം ഐഫോൺ 12 മിനിയുടെ അടിസ്ഥാന മോഡലായ 64 ജിബി വേരിയന്റിന് 69,900 രൂപയാണ് വില. 128 ജിബി മോഡലിന് 74,900 രൂപയും 256 ജിബി മോഡലിന് 84,900 രൂപയും വിലയുണ്ട്.

ഐഫോൺ 12, ഐഫോൺ 12 മിനി: സവിശേഷതകൾ

ഐഫോൺ 12, ഐഫോൺ 12 മിനി: സവിശേഷതകൾ

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ ഒരേ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്‌പ്ലേ, ബാറ്ററി എന്നിവയുടെ വലിപ്പത്തിലാണ്. ഐഫോൺ 12ൽ 6.1 ഇഞ്ച് റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഉള്ളത്. ഐഫോൺ 12 മിനിക്ക് 5.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്യ രണ്ട് ഫോണുകളും ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നുണ്ട്. എ14 ബയോണിക് ചിപ്പിന്റെ കരുത്തിൽ തന്നെയാണ് രണ്ട് ഡിവൈസുകളും പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

ബാറ്ററി
 

ഐഫോൺ 12 സ്മാർട്ട്ഫോണിൽ 2,851 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഐഫോൺ 12 മിനിയിൽ 2,227 എംഎഎച്ച് ബാറ്ററി യൂണിറ്റുണ്ട്. രണ്ട് ഫോണുകളിലും ഡ്യുവൽ-റിയർ ക്യാമറ സെറ്റപ്പുണ്ട്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.6 അപ്പേർച്ചറുള്ള 12 എംപി വൈഡ് ആംഗിൾ ലെൻസും എഫ് / 2.4 അപ്പർച്ചറുള്ള 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള 12 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ആപ്പിൾ ഇവന്റ്

ആപ്പിൾ ഇവന്റിൽ വച്ച് ഐഫോൺ 12, 12 മിനി എന്നിവയുടെ പുതിയ കളർ വേരിയന്റ് അവതരിപ്പിക്കുന്നതിനൊപ്പം ആപ്പിൾ എയർടാഗ്സ് ട്രാക്കറുകൾ, ഐപാഡ് പ്രോ, ആപ്പിൾ ടിവി എന്നിവയും ലോഞ്ച് ചെയ്തു. യു1 ചിപ്പിലാണ് ആപ്പിൾ എയർടാഗുകൾ പ്രവർത്തിക്കുന്നത്. ഇത് ഫൈൻഡ് മൈ എന്ന ആപ്പിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിക്കുന്നു. നിങ്ങളുടെ ഡിവൈസുകൾ കണ്ടെത്താൻ ഇത് സഹായിക്കും. ഈ ടാഗിന് ഒന്നിന് 3,190 രൂപയും നാല് എയർ ടാഗുകളുടെ ഒരു പായ്ക്കിന് 10,900 രൂപയുമാണ് വില.

കൂടുതൽ വായിക്കുക: 13,490 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ54 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 13,490 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ54 ഇന്ത്യൻ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
Apple unveiled the purple variants of the iPhone 12 and iPhone 12 Mini at the Spring Loaded event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X