Just In
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 5 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- Sports
IPL 2022:'ഫാന്‍സ് അല്ല തെമ്മാടിക്കൂട്ടം', സിറാജിന്റെ പിതാവിനടക്കം അവഹേളനം, ട്വിറ്റര്‍ പോര്
- News
'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
- Movies
12ത്ത് മാനിന്റെ സെറ്റില്‍ വെച്ച് ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ വിളിച്ചു, പേടിച്ച് ഓടിയ സംഭവം പറഞ്ഞ് അനു സിത്താര
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
35,000 രൂപയിൽ താഴെ വിലയിൽ ഈ ഐഫോൺ, ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന് വിലക്കിഴിവ്
ഐഫോൺ വാങ്ങണം എന്ന ആഗ്രഹം ഉള്ളവർക്ക് സുവർണാവസരം. 35000 രൂപയിൽ താഴെ മാത്രം വിലയിൽ നിങ്ങൾക്ക് ഐഫോൺ 12 മിനി സ്വന്തമാക്കാം. വില കൂടുതലാണ് എന്ന കാരണത്താൽ ഐഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ടായിട്ടും നടക്കാകെ പോകുന്നവർക്ക് ഇത് മികച്ചൊരു അവസരം തന്നെയാണ്. ഏറ്റവും പുതിയ ഐഫോൺ 13 സീരിസിന് തൊട്ട് മുൻതലമുറയിൽ ഉള്ള ഡിവൈസാണ് ഐഫോൺ 12 മിനി. ഐഫോൺ 12 മിനിക്ക് ഫ്ലിപ്പ്കാർട്ടിലാണ് ഈ വൻവിലക്കിഴിവ് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ടിന്റെ വിലക്കിഴിവും എക്സ്ചേഞ്ച് ഓഫറുമെല്ലാം അടക്കം 35000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് ഐഫോൺ 12 മിനിയുടെ 64 ജിബി വേരിയന്റ് സ്വന്തമാക്കാം.

ഐഫോൺ 12 മിനിയുടെ 64 ജിബി വേരിയന്റിന് ഇപ്പോൾ 49999 രൂപയാണ് ഫ്ലിപ്പ്കാർട്ടിൽ വിലയ. ഈ ഡിവൈസിന്റെ യഥാർത്ഥ വില 59900 രൂപയാണ്. 9901 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോൺ വിൽപ്പന നടത്തുന്നത്. ഇത് മാത്രമല്ല ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്ന ഓഫർ ഈ ഐഫോണിന് ഇനിയും വില കുറയ്ക്കാനായി ഓഫറുകളും ഡിസ്കൌണ്ട് കൂപ്പണുകളും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. നിങ്ങളുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ 12 മിനി വാങ്ങുന്നവർക്ക് പ്രത്യേക കിഴിവുകളും ലഭിക്കും.

ഐഫോൺ 12 മിനി വാങ്ങുമ്പോൾ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് 15850 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ എക്സ്ചേഞ്ച് ഓഫർ നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണോ എന്ന കാര്യം ആദ്യം പരിശോധിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ പിൻ നമ്പർ നൽകി പരിശോധിക്കാവുന്നതാണ്. എക്സ്ചേഞ്ച് ഓഫറിലൂടെയുള്ള വിലക്കിഴിവ് നിങ്ങൾ എക്സ്ചേഞ്ചായി നൽകുന്ന ഡിവൈസിന്റെ മോഡലും മറ്റ് ഫീച്ചഫുകളുമെല്ലാം പരിശോധിച്ചായിരിക്കും നിർണയിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.
ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ 5000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ഐഫോൺ 12 മിനിയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റ് നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമല്ല. ഈ ഡിവൈസിന്റെ സ്റ്റോക്ക് എത്തുന്നതോടെ ഇതും ആകർഷകമായ ഓഫറുകളിൽ വിൽപ്പന നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 256 ജിബി വേരിയന്റിനും ഇപ്പോൾ വിലക്കിഴിവ് ഉണ്ട്. ഈ ഡിവൈസ് ഇപ്പോൾ 13 ശതമാനം വിലക്കിഴിവിൽ 64999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ ഡിവൈസ് വാങ്ങുന്നവർക്കും എക്സ്ചേഞ്ച് ഓഫറിലൂടെ 15850 രൂപ ലാഭിക്കാൻ സാധിക്കും. ഇത് വളരെ മികച്ചൊരു ഡീലാണ്.

ഐഫോൺ 12 മിനി: സവിശേഷതകൾ
ഐഫോൺ 12 മിനി കോംപാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

ഐഫോൺ 12 മിനി പ്രവർത്തിക്കുന്നത് എ14 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ്. അതേ പ്രോസസറാണ് ഐഫോൺ 12 പ്രോ മാക്സ് ഉൾപ്പെടെയുള്ള ഐഫോൺ 12 ലൈനപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. ഇത് ഐഫോൺ 12 മിനിയേക്കാൾ ഇരട്ടിയിലധികം വിലയുള്ള ഡിവൈസാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 4 ജിബി റാമുള്ള ഐഫോൺ 12 മിനി മികച്ച പെർഫോമൻസ് ആണ് നൽകുന്നത്. 2/3 ജിബി റാമിൽ പോലും മികച്ച ഉപയോക്തൃ അനുഭവം നൽകാൻ കഴിയുന്ന ഐഒഎസിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ 4ജിബി റാം മികച്ചത് തന്നെയാണ്.
അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 ആർ; ലോഞ്ച് വൈകാതെ

ഐഫോൺ 12 മിനി പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ചെറിയ സ്മാർട്ട്ഫോണാണ്. ഐഫോൺ 12 പ്രോ മാക്സുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഡിവൈസ് വളരെ ചെറുതാണ്. ഈ ചെറിയ ഫോണിൽ ചെറിയ ബാറ്ററിയാണ് ആപ്പിൾ നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഐഫോൺ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ ശരാശരിയാണ്. ഈ ഫോണിലെ ബാക്കി സവിശേഷതകൾ ഐഫോൺ 12 സീരീസിലെ മറ്റേതൊരു മോഡലിനെയും പോലെ മികച്ചതാണ്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999