ആപ്പിൾ ഐഫോൺ 14 പുറത്തിറങ്ങുക ടൈറ്റാനിയം ബോഡിയുമായി: റിപ്പോർട്ട്

|

ഈ വർഷത്തെ ഐഫോൺ ലൈനപ്പായ ഐഫോൺ 13 സീരിസ് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ അടുത്ത വർഷത്തെ ഐഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 14 സീരീസ് അടുത്ത വർഷം പുറത്തിറങ്ങുന്നത് ടൈറ്റാനിയം ബോഡിയുമായിട്ടായിരിക്കും. ഐഫോൺ 13ൽ പോലും ഇല്ലാത്ത സവിശേഷതയായിരിക്കും ഇത്. അടുത്ത വർഷം പുറത്തിറങ്ങാൻ പോകുന്ന മോഡൽ ആയതിനാൽ തന്നെ റിപ്പോർട്ടിൽ പറയുന്ന വിവരങ്ങളൊന്നും സ്ഥിരീകരിക്കാൻ സാധിക്കില്ല.

 
ആപ്പിൾ ഐഫോൺ 14 പുറത്തിറങ്ങുക ടൈറ്റാനിയം ബോഡിയുമായി: റിപ്പോർട്ട്

ഐഫോൺ 14 സീരീസിന്റെ ടോപ്പ് എൻഡ് മോഡലിൽ ആയിരിക്കും ടൈറ്റാനിയം അലോയ് ഉപയോഗിച്ചുള്ള ബോഡി ഉണ്ടാവുക എന്നാണ് സൂചനകൾ. ഈ സീരിസിലെ മറ്റ് മോഡലുകളിൽ അലുമിനിയം അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമുകൾ ഉണ്ടായിരിക്കും. ഐഫോൺ വയർ എന്ന വെബ്സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജെപി മോർഗൻ ചേസിന്റെ പുതിയ റിപ്പോർട്ടിൽ ഐഫോൺ 14 ബോഡികൾക്കുള്ള വിതരണക്കാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്.

റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഫ്രെയിം ഹോൺ ഹായും ജബ്ലിയും വിതരണം ചെയ്യും, ഹോൺ ഹായ് ടൈറ്റാനിയം അലോയ് മാത്രം നിർമ്മിക്കും. റിപ്പോർട്ട് ശരിയാണെങ്കിൽ ആപ്പിൾ അതിന്റെ അടുത്ത വർഷത്തെ ഐഫോൺ മോഡലുകൾ ടൈറ്റാനിയം ഉപയോഗിച്ച് പുറത്തിറക്കും. ഇത് ആദ്യമായിട്ടല്ല ആപ്പിൾ ടൈറ്റാനിയം അലോയ് ഉപയോഗിക്കുന്നത്. ആപ്പിൾ വാച്ചിന്റെ ഏറ്റവും പുതിയ പതിപ്പിലും കമ്പനി ടൈറ്റാനിയം ഉപയോഗിച്ചിരുന്നു.

റിപ്പോർട്ടിൽ അനുസരച്ച് സ്റ്റെയിൻ‌ലെസ് സ്റ്റീലിനേക്കാൾ ശക്തമായിട്ടുള്ള ടൈറ്റാനിയം അലോയിയിൽ വനേഡിയം, ക്രോമിയം, നിക്കൽ, അലുമിനിയം എന്നിവയാണ് ഉള്ളത്. ഈ വർഷം ആദ്യം ടൈറ്റാനിയത്തിന് സെമി-ഗ്ലോസ് ഫിനിഷ് നൽകുന്ന ഒരു രീതിക്ക് ആപ്പിളിന് പേറ്റന്റ് ലഭിച്ചിരുന്നു. ഇത് സ്വാഭാവികമായും മാറ്റ് ആണ്. പുതിയ റിപ്പോർട്ട് ടൈറ്റാനിയം ഉപയോഗിച്ചുള്ള ആദ്യത്തെ ഐഫോൺ വൈകാതെ പുറത്തിറക്കുമെന്ന സൂചന നൽകുന്നു. ഐഫോൺ 14 സീരീസിനെക്കുറിച്ച് മറ്റെരു വിവരങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് നിലവിലെ മോഡലുകളിൽ കാണുന്നതുപോലെ നോച്ച് ബേസ്ഡ് ഡിസ്പ്ലെയ്ക്ക് പകരം പഞ്ച്-ഹോൾ സെൽഫി ഷൂട്ടറുമായിട്ടാണ് ഇത് വരുന്നത്.

ഐഫോൺ 13 സീരീസ് ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്നാണ് സൂചനകൾ. 120Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലെ, മികച്ച ബാറ്ററി, ബെസൽലസ് മോഡൽ എന്നിങ്ങനെയുള്ള സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസുകൾ പുറത്തിറങ്ങുന്നത്. ഐഫോണിന്റെ മിനി മോഡൽ അവസാനമായി അവതരിപ്പിക്കുന്ന സീരിസായിരിക്കും ഐഫോൺ 13. വിൽപ്പന മോശമായതിനാൽ മോഡൽ നിർത്താൻ ആപ്പിൾ തയ്യാറെടുക്കുന്നു എന്നാണ് സൂചനകൾ. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഐഫോൺ 14 സീരിസിൽ മിനി മോഡൽ ഉണ്ടായിരിക്കുകയില്ല. ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന്റെ വിൽപ്പനയും വളരെ മോശമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Most Read Articles
Best Mobiles in India

English summary
The iPhone 14 series will be released next year with a titanium body. It is reported that this body will be in the top end model.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X