ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച് വേരിയന്റ് വിൽപ്പന ആമസോൺ പ്രൈം ഡേ സെയിലിലൂടെ

|

ഐക്യുഒഒ 7 സ്മാർട്ട്ഫോൺ സ്റ്റോം ബ്ലാക്ക്, സോളിഡ് ഐസ് ബ്ലൂ നിറങ്ങളിൽ കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയിൽ എത്തിയത്. ഇപ്പോഴിതാ ഡിവൈസിന്റെ മോൺസ്റ്റർ ഓറഞ്ച് കളർ വേരിയന്റ് കൂടി ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. പുതിയ കളർ വേരിയന്റ 8 ജിബി റാമും 128 ജിബി സ്റ്റോറേജിലും മാത്രമാണ് ലഭ്യമാകുന്നത്. ഡിവൈസിന്റെ സവിശേഷതകളിൽ മാറ്റമില്ല. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആമസോൺ പ്രൈം ഡേ സെയിൽ സമയത്താണ് നടക്കുന്നത്.

 
ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച് വേരിയന്റ് വിൽപ്പന ആമസോൺ പ്രൈം ഡേ സെയിലിലൂടെ

ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച്: വില

ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച് വേരിയന്റി് മുകളിൽ സൂചിപ്പിച്ചത് പോലെ ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 31,990 രൂപയാണ് വില. ജൂലൈ 26ന് ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിലൂടെയാണ് ഈ ഡിവൈസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. പ്രൈം ഡേ സെയിലിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ്, ഇഎംഐ ഇടപാടുകളിൽ 10 ശതമാനം കിഴിവ് ലഭിക്കും. 12 മാസം വരെ വിലയില്ലാത്ത ഇഎംഐ ഓപ്ഷനും 6 മാസം സൌജന്യ സ്ക്രീൻ റീപ്ലൈസ്മെന്റും ഉണ്ട്.

ഐക്യുഒഒ 7 മോൺസ്റ്റർ ഓറഞ്ച് വേരിയന്റ്: സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ, പുതിയ കളർ വേരിയന്റിന്റെ സവിശേഷതകൾ മറ്റ് കളർ ഓപ്ഷനുകൾക്ക് സമാനമാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഐക്യുഒഒ 7ൽ ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റാണ് ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 4,400 mAh ബാറ്ററി യൂണിറ്റും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഐക്യുഒഒ 7 സ്മാർട്ട്ഫോണിൽ ഉള്ളത്. 48 എംപി മെയിൻ ലെൻസ്, 13 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഒഐഎസ്, എച്ച്ഡിആർ, പനോരമ, പോർട്രെയിറ്റ് മോഡ് എന്നിവപോലുള്ള ക്യാമറ സവിശേഷതകളും ഇതിൽ ഉണ്ട്. മുൻവശത്ത്, പഞ്ച്-ഹോൾ കട്ടഔട്ടിൽ സ്ഥാപിച്ചിരിക്കുന്ന 16 എംപി സെൽഫി ക്യാമറ സെൻസറാണ് ഐക്യുഒഒ 7ന്റെ മറ്റൊരു സവിശേഷത. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റീരിയോ സ്പീക്കറുകൾ, 5ജി കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും സ്മാർട്ട്‌ഫോണിലുണ്ട്.

ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് നിങ്ങൾക്ക് വെറും 29,990 രൂപയ്ക്ക് ഐക്യുഒഒ 7 സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മുൻനിര ഗ്രേഡ് സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റാണ് ഈ ഡിവൈസിൽ ഉള്ളത് എന്നതിനാൽ കരുത്തുള്ള ഫോണാണ് ഇത്. വൺപ്ലസ് 9ആർ പോലുള്ള സ്മാർട്ട്‌ഫോണുകളും 66W ഫാസ്റ്റ് ചാർജിങ് സവിശേഷതകളും ഈ ഫോണി. ഉണ്ട്. ഇതിലൂടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 30 മിനിറ്റ് മാത്രം മതിയാകും. 48 എംപി ഒഐഎസുള്ള സോണി IMX598 സെൻസറും ഡിവൈസ് തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണമാണ്.

Most Read Articles
Best Mobiles in India

English summary
The Monster Orange color variant of the IQOO7 smartphone has arrived in India. Sales of this device will take place during the Amazon Prime Day Sale at just rs 29,990

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X