ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

|

ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് അവതരിപ്പിക്കും. യൂട്യൂബിൽ ആരംഭിക്കുന്ന ഒരു വെർച്വൽ ഇവന്റിലാണ് ഈ സ്മാർട്ഫോൺ അവതരിപ്പിക്കുന്നത്. ചൈനയിൽ ഐക്യുഒ ഇസെഡ് 3 മാർച്ചിലാണ് വിപണിയിലെത്തിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി SoC പ്രോഐക്യുഒ ഇസെഡ് 3സസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്, കൂടാതെ 4,400 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ഫോൺ എപ്പോൾ ലഭിക്കുമെന്ന് ആമസോൺ ഇന്ത്യ ഓൺ‌ലൈനിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എല്ലാ വിശദാംശങ്ങളും ലോഞ്ച് ഇവന്റിൽ വെളിപ്പെടുത്തും. 64 മെഗാപിക്സലിൻറെ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഐക്യൂ ഇസെഡ് 3 യ്ക്ക് ഉള്ളത്. ഐക്യുഒ ഇസെഡ് 3 യുടെ ലോഞ്ച് ഇവന്റ് യൂട്യൂബിൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് അവതരിപ്പിക്കും. ഇവന്റ് സമയത്ത് കമ്പനി ഔദ്യോഗിക വിലയും, ലഭ്യതയും, ലോഞ്ച് ഓഫർ വിശദാംശങ്ങൾ വ്യക്തമാക്കും. ചുവടെയുള്ള നൽകിയിട്ടുള്ള വീഡിയോയിൽ നിങ്ങൾക്ക് ഈ ലൈവ് ഇവന്റ് കാണാൻ കഴിയും.

 

ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും, വിൽപ്പനയും

6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളിൽ ഐക്യുഒ ഇസെഡ് 3 വരാമെന്ന് അടുത്തിടെയുള്ള ഒരു ചോർച്ച സൂചിപ്പിക്കുന്നു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,990 രൂപ അല്ലെങ്കിൽ 19,990 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,990 രൂപയും, ടോപ്പ്-ഓഫ്-ലൈൻ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 23,990 രൂപയുമാണ് ആമസോൺ ഇന്ത്യയിൽ ലഭിച്ചേക്കാവുന്ന വില.

 വാക്സിൻ ബുക്ക് ചെയ്യാനുള്ള കോവിൻ പോർട്ടൽ ഇനി മലയാളത്തിലും ലഭ്യമാകും വാക്സിൻ ബുക്ക് ചെയ്യാനുള്ള കോവിൻ പോർട്ടൽ ഇനി മലയാളത്തിലും ലഭ്യമാകും

ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഡ്യുവൽ നാനോ സിമ്മുള്ള ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോൺ ആൻഡ്രോയിഡ് 11ൽ ഒറിജിനോസ് ഐക്യുഒ 1.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 20: 9 ആസ്പെക്റ്റ് റേഷിയോയുമുള്ള 6.58 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി SoC പ്രോസസർ, 8 ജിബി വരെ റാം എന്നിവയാണ് ഈ സ്മാർട്ട്ഫോണിൻറെ കരുത്ത്. 256 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജാണ് ഐക്യുഒ ഇസെഡ് 3 ന് ലഭിക്കുന്നത്.

ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഐക്യുഒ ഇസെഡ് 3 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഫോട്ടോകൾ എടുക്കുവാനും വീഡിയോകൾ പകർത്തുവാനുമായി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണുള്ളത്. അതിൽ എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ഉണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഐക്യൂ സെഡ് 3 യിൽ നൽകിയിട്ടുള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി SoC പ്രോസസർ

5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഐക്യു ഇസഡ് 3 വരുന്നത്. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. കൂടാതെ, 55W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4,400 എംഎഎച്ച് ബാറ്ററിയുമുണ്ട്.

വാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംവാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
The iQoo Z3 is slated to debut in India today. At 12 p.m., the firm will broadcast a virtual event on YouTube (noon). The Qualcomm Snapdragon 768G SoC and a 4,400mAh battery power the iQoo Z3, which was released in China in March.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X