Just In
- 33 min ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 2 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- News
തൃക്കാക്കര തിരഞ്ഞെടുപ്പ്: ക്രിസ്ത്യന്‍ സമ്മേളനം നടന്നിരിക്കും, ഒരു മുഖ്യമന്ത്രിയ്ക്കും തടയാനാകില്ല:സുരേഷ് ഗോപി
- Sports
IPL 2022: 'നിലവിലെ ബൗളിങ് കരുത്ത് പോരാ', 2023ല്‍ പുതിയ പേസര്‍മാരെ വേണം, നാല് ടീമുകളിതാ
- Movies
'ജാസ്മിൻ കാണിച്ചത് വെറും ഷോഓഫ്, തലേദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു'; ബെസ്ലിയോട് ധന്യ പറയുന്നു!
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
- Lifestyle
തണ്ണിമത്തന് ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരും
- Finance
സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
ജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഇന്ത്യയിൽ 5ജി എത്തിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ. ഇതിനൊപ്പം തന്നെ 5ജി സപ്പോർട്ട് ചെയ്യുന്ന ജിയോഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യയിലെ 4ജി നെറ്റ്വർക്കിൽ വിപ്ലവം സൃഷ്ടിച്ച ജിയോഫോൺ പോലെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണും വികസിപ്പിക്കുകയാണ് ജിയോ. ജിയോഫോൺ 5ജിയുടെ സവിശേഷതകൾ ആൻഡ്രോയിഡ് സെൻട്രൽ എന്ന വെബ്സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്.

ജിയോ അടുത്തിടെയാണ് അവരുടെ 4ജി സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിച്ചത്. ഇത് ഗൂഗിളുമായി സഹകരിച്ചാണ് പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ ജിയോഫോൺ 5ജി സമാനമായ ഡിസൈനിൽ അപ്ഗ്രേഡുചെയ്ത സവിശേഷതകളോടെ ആയിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. നിലവിലെ മാർക്കറ്റ് ട്രെൻഡും ഇന്ത്യയിൽ ഇതിനകം ലഭ്യമായ മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോണുകളും കണക്കിലെടുക്കുമ്പോൾ ജിയോഫോൺ 5ജി ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കാൻ സാധ്യതയുണ്ട്.
വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 21,990 രൂപ മുതൽ

ജിയോഫോൺ 5ജി: സവിശേഷതകൾ
എച്ച്ഡി+ റെസല്യൂഷനോടുകൂടിയ (1600 x 720) 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീനുമായിട്ടായിരിക്കും ജിയോഫോൺ 5ജി പുറത്തിറങ്ങുകയെന്നാണ് സൂചനകൾ. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 480 5ജി എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് നിലവിൽ ക്വാൽകോമിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 5ജി ചിപ്പാണ്. 4 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ ജിയോഫോൺ 5ജി സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ടായിരിക്കും.

എൻ3, എൻ5, എൻ28, എൻ40, എൻ78 എന്നിങ്ങനെ അഞ്ച് 5ജി ബാൻഡുകളെ വരെ ജിയോഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ജിയോയുടെ 5ജി നെറ്റ്വർക്ക് ഒരേ നെറ്റ്വർക്ക് ബാൻഡ്വിഡ്ത്തിൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. രണ്ട് ക്യാമറകളായിരിക്കും ജിയോഫോൺ 5ജിയിൽ മൊത്തത്തിൽ ഉണ്ടാവുക. ഇതിൽ രണ്ടിലും എച്ച്ഡി വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയും പിന്നിൽ 13 എംപി പ്രൈമറി ക്യാമറയുമായിരിക്കും ഉണ്ടാവുക.
നാല് കിടിലൻ ഫോണുകളുമായി റെഡ്മി നോട്ട് 11 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളും

യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 mAh ബാറ്ററിയുമായിട്ടായിരിക്കും ജിയോയുടെ ആദ്യത്തെ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. മികച്ച സോഫ്റ്റ്വെയർ അനുഭവം നൽകുന്ന ഡിവൈസ് ആയിരിക്കും ഇത്. ജിയോ ഡിജിറ്റൽ സ്യൂട്ടിൽ നിന്നുള്ള വിവിധ ആപ്പുകൾക്കൊപ്പം ആൻഡ്രോയിഡ് 11 ഒഎസിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക. ജിയോഫോൺ നെക്സ്റ്റിന്റെ വില കണക്കിലെടുക്കുമ്പോൾ ജിയോഫോൺ 5ജിയുടെ വില 10,000 രൂപയിൽ താഴെ മാത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ജിയോഫോൺ 5ജി ഉപയോക്താക്കൾക്കായി ജിയോ പ്രത്യേകം 5ജി ഓഫറുകളും പ്രഖ്യാപിക്കും.

ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്ന ജിയോഫോൺ 5ജിയുടെ സവിശേഷതകൾ നോക്കിയാൽ ഈ ഡിവൈസ് മികച്ചൊരു 5ജി ഫോൺ ആയിരിക്കുമെന്ന് ഉറപ്പാണ്. ഈ ഡിവൈസിന് ഏകദേശം 10000 രൂപയായിരിക്കും വില എന്നത് കൂടി പരിഗണിക്കുമ്പോൾ ജിയോഫോൺ 5ജി വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഈ ഡിവൈസ് പുറത്തിറങ്ങുമ്പോഴേക്കും റിയൽമി, ഷവോമി പോലുള്ള ചൈനീസ് കമ്പനികൾ കുറഞ്ഞ വിലയിൽ കൂടുതൽ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. അതുകൊണ്ട് വിപണിയിൽ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളുടെ വലിയ മത്സരം ഉണ്ടായേക്കും.
കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നു

ജിയോ 5ജിക്ക് ഞെട്ടിക്കുന്ന വേഗത
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ വർഷം ഇന്ത്യയിൽ 5ജി സേവനം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആദ്യം 13 നഗരങ്ങളെയാണ് തിരഞ്ഞെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ, ഗുരുഗ്രാം, ഗാന്ധിനഗർ, പൂനെ, ജാംനഗർ, ലഖ്നൗ, ചണ്ഡീഗഡ്, ബാംഗ്ലൂർ, ഡൽഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലായിരിക്കും 2022ൽ 5ജി റോൾഔട്ട് നടക്കുന്നത്. 5ജി ടെസ്റ്റിങിൽ റിലയൻസ് കാര്യമായ പുരോഗതി കൈവരിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള 1,000 മുൻനിര നഗരങ്ങളിൽ 5ജി കവറേജ് ലഭ്യമാക്കാൻ കമ്പനി ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്.

91മൊബൈൽസ് പുറത്ത് വിട്ട സ്ക്രീൻഷോട്ടുകൾ പ്രകാരം പൈലറ്റ് ടെസ്റ്റിങിൽ ജിയോയുടെ 5ജി നെറ്റ്വർക്ക് 420എംബിപിഎസ് ഡൗൺലോഡ് വേഗതയും 412 എംബിപിഎസ് അപ്ലോഡ് വേഗതയും കൈവരിച്ചു. കമ്പനിയുടെ 4ജി നെറ്റ്വർക്കിന് 46.82 എംബിപിഎസ് ഡൗൺലോഡ് വേഗതയും 25.31 എംബിപിഎസ് അപ്ലോഡ് സ്പീഡുമാണ് ഉള്ളത്. 5ജി ഡൗൺലോഡ് വേഗത 8 മടങ്ങ് വേഗമേറിയതാണെന്നും അപ്ലോഡ് വേഗത 4ജി നെറ്റ്വർക്കിനേക്കാൾ 15 മടങ്ങ് കൂടുതലാണെന്നും ഇതുവരെയുള്ള പരിശോധനയിൽ ലഭ്യമാകുന്നു.
കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നു

11 മില്ലിസെക്കൻഡ് ആണ് ലേറ്റൻസി നിരക്ക്. നിലവിൽ, എല്ലാ ടെലിക്കോം കമ്പനികളും പൈലറ്റ് പ്രോജക്റ്റിന് കീഴിലാണ് പരീക്ഷിക്കുന്നത്, അതുകൊണ്ട് തന്നെ 5ജിക്ക് കീഴിൽ ഉപയോക്താക്കൾക്ക് എത്ര സ്പീഡ് ലഭിക്കുമെന്ന് ഇപ്പോൾ പറയാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ വേഗത തീർച്ചയായും 4ജി യേക്കാൾ വളരെ കൂടുതലായിരിക്കും. 2016ൽ 4ജി നെറ്റ്വർക്ക് പുറത്തിറങ്ങുന്നതിന് മുമ്പ് പരീക്ഷണ ഘട്ടത്തിൽ ജിയോ ഏകദേശം 135 എംബിപിഎസ് വേഗത നൽകിയിരുന്നു. പിന്നീട് അത് എല്ലാവർക്കുമായി പുറത്തിറക്കിയപ്പോൾ വെറും 25-30 എംബിപിഎസ് ആയി ചുരുങ്ങിയിരുന്നു. വൈകാതെ തന്നെ ജിയോ 5ജി എല്ലായിടത്തും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999