699 രൂപയ്ക്ക് ജിയോഫോൺ, ദീപാവലി ഓഫറുമായി റിലൈൻസ് ജിയോ

|

റിലയൻസ് ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ദീപവലി ഓഫർ ഒരുക്കുന്നു. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 4 ജി ജിയോ ഫോൺ 699 രൂപയ്ക്ക് സ്വന്തമാക്കാം. ജിയോഫോണിൻറെ സാധാരണനിലയിൽ വാങ്ങുമ്പോൾ ഉപഭോക്താവ് നൽകേണ്ടിവരുന്നത് 15,00 രൂപയാണ്. ദീപാവലി ഓഫറിലൂടെ ജിയോ ഉപഭോക്താക്കൾക്കായി 800 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

700 രൂപയുടെ ഡാറ്റാ ആനുകൂല്യങ്ങൾ
 

ജിയോഫോൺ ദീപാവലി 2019 ഓഫറിലൂടെ ആദ്യ ഏഴ് റീചാർജുകൾക്കൊപ്പം കമ്പനി 700 രൂപയുടെ ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 99 രൂപ മൂല്യമുള്ള ഡാറ്റയും ജിയോ നൽകുന്നുണ്ട്. 2017ലാണ് ജിയോഫോൺ റിലയൻസ് ജിയോ അവതരിപ്പിച്ചത്. 1,500 രൂപ വിലയിലാണ് കമ്പനി ഫോൺ അവതരിപ്പിച്ചത്. ഇപ്പോൾ ജിയോഫോണിന് നൽകുന്ന ഓഫർ ദീപാവലി സീസണിൽ മാത്രമായിരിക്കും ലഭ്യമാവുക

ഫോൺ വാങ്ങാൻ

ജിയോഫോൺ അവതരിപ്പിച്ച അവസരത്തിൽ ഫോൺ സ്വന്തമാക്കാൻ ആളുകൾക്ക് 1,500 രൂപ നൽകുന്നതിനൊപ്പം തന്നെ അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ ഫീച്ചർ ഫോൺ എക്സ്ച്ചേഞ്ച് ചെയ്യേണ്ടിയിരുന്നു. എന്നാലിപ്പോൾ ഉപയോക്താക്കൾക്ക് ഫീച്ചർ ഫോണുകൾ കൊടുക്കാതെ തന്നെ ഈ ജിയോഫോൺ സ്വന്തമാക്കാം. മൂന്ന് വർഷത്തിന് ശേഷം ഉപയോക്താക്കൾക്ക് ജിയോഫോൺ തിരികെ നൽകേണ്ടിവരും എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

സവിശേഷതകൾ

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, എസ്ഡി കാർഡ് സ്ലോട്ട്, 2,000 എംഎഎച്ച് ബാറ്ററി, ആൽഫാന്യൂമെറിക് കീപാഡ് എന്നിവയാണ് ജിയോഫോണിൻറെ സവിശേഷതകൾ. 4 ജി ഫീച്ചർ ഫോണിൽ 4-വേ നാവിഗേഷൻ, ഹെഡ്‌ഫോൺ ജാക്ക്, ടോർച്ച്‌ലൈറ്റ്, എഫ്എം റേഡിയോ, മൈക്രോഫോൺ, സ്പീക്കറുകൾ എന്നിവയോടുകൂടിയാണ് വരുന്നത്. ക്യമറ പരിശോധിച്ചാൽ 2 എംപി പിൻ ക്യാമറയും മുൻവശത്ത് 0.3 എംപി ക്യമറയും കമ്പനി നൽകിയിട്ടുണ്ട്.

മുകേഷ് അംബാനി
 

സാമ്പത്തികമായി താഴേതട്ടിൽ നിൽക്കുന്ന ഇന്ത്യയിലെ ഓരോ ആളുകളെയും ഇൻറർനെറ്റ് എക്കണോമിയിലേക്ക് കൊണ്ടുവരുന്നതിനായി കമ്പനി 1,500 രൂപയുടെ നിക്ഷേപം നടത്തുന്നുണ്ടെന്ന് റിലൈൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ദീപാവലി സ്പെഷ്യൽ ഓഫർ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിയോ ഇതുവരെ ആരംഭിച്ച എല്ലാ സേവനങ്ങളും ഇന്ന് രാജ്യത്ത് മികച്ച ഓഫറുകളുമായി ഉപയോക്താക്കളെ ആകർഷിക്കുന്നുണ്ട്.

റിംഗ് ദൈർഘ്യം

ജിയോ നെറ്റ് വർക്കിൽ നിന്നുള്ള ഔട്ട്‌ഗോയിംഗ് കോളുകളുടെ റിംഗ് ദൈർഘ്യം കമ്പനി വർദ്ധിപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഔട്ട്ഗോയിങ് കോളുകളുടെ റിങിങ് സമയം 20 സെക്കൻറിൽ നിന്ന് 25 സെക്കൻറായാണ് ജിയോ വർദ്ധിപ്പിച്ചത്. സെക്ടർ റെഗുലേറ്റർ ഇക്കാര്യത്തിൽ അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതുവരെ ഒരു ഇടക്കാല നടപടിയായാണ് ജിയോ ഔട്ട്ഗോയിങ് റിങ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Reliance Jio has launched a new offer for its 4G Jio phone customers. Under this new offer, customers can buy the JioPhone at Rs.699 as against the current price of Rs. 1,500. This means that the customers can save Rs. 800.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more